'അന്ന് ബിയർ കുപ്പി പൊട്ടിച്ച്, തന്തേ..ഇനി എന്റെ അമ്മേനെ വല്ലോം ചെയ്താൽ..'; ജീവിതം പറഞ്ഞ് ഋഷി

Published : Mar 20, 2024, 10:00 PM IST
'അന്ന് ബിയർ കുപ്പി പൊട്ടിച്ച്, തന്തേ..ഇനി എന്റെ അമ്മേനെ വല്ലോം ചെയ്താൽ..'; ജീവിതം പറഞ്ഞ് ഋഷി

Synopsis

മദ്യപാനിയായ അച്ഛന്റെയും എല്ലാം സഹിച്ച് കഴിഞ്ഞ അമ്മയെയും കുറിച്ചാണ് ഋഷി പറയുന്നത്. 

ബി​ഗ് ബോസിൽ വ്യത്യസ്തരായ, പല സാഹചര്യങ്ങളിൽ നിന്നും വന്ന പത്തൊൻപത് മത്സരാർത്ഥികളാണ് ഉള്ളത്. ഇവരുടെ ജീവിതം എന്താണെന്ന് പറയാനുള്ള അവസരം ബി​ഗ് ബോസ് കഴിഞ്ഞ ആഴ്ച മുതൽ കൊടുക്കുന്നുണ്ട്. ഇന്ന് ഋഷിയാണ് തന്റെ ജീവിത കഥ പറഞ്ഞത്. മദ്യപാനിയായ അച്ഛന്റെയും എല്ലാം സഹിച്ച് കഴിഞ്ഞ അമ്മയെയും കുറിച്ചാണ് ഋഷി പറയുന്നത്. 

ഋഷിയുടെ വാക്കുകൾ ഇങ്ങനെ

ഞങ്ങൾ മൂന്ന് ആൺമക്കളാണ്. ഞാനാണ് മൂത്ത ആള്. അമ്മയും അച്ഛനും ലവ് മേര്യേജ് ആയിരുന്നു. അമ്മ പാലക്കാടും അച്ഛൻ കണ്ണൂരും ആണ്. പാലക്കാട് സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴാണ് അമ്മയെ അച്ഛൻ കാണുന്നത്. അച്ഛൻ അസാധ്യമായി പാടും. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം മദ്യപാനിയാണ്. ഞങ്ങൾ കൊച്ചിയിൽ വന്നിട്ട് മുപ്പത്തി അഞ്ച് വർഷത്തിന് മുകളിലായി. അച്ഛൻ കാരണം ഓരോ വീടുകളായി മാറി മാറി ജീവിക്കേണ്ടി വന്നു. വെള്ളമടിച്ച് ലക്കില്ലാതെ കയറി വരും. പിന്നെ രാവിലെ വരെ ഉറക്കമില്ല. അതുപോലെ അമ്മയെ ചവിട്ടലും അടിയും ഒക്കെയാണ്.

​'ഗബ്രി ബലൂൺ' പൊട്ടിയാൽ അടുത്ത ബലൂൺ നീ ഊതും, അല്ലേ..; ജാസ്മിനോട് ചോദ്യ ശരങ്ങളുമായി റോക്കി

അ‍ഞ്ചാം ക്ലാസിലൊക്കെ ആയപ്പോൾ ഞാൻ പ്രതികരിക്കാൻ തുടങ്ങി. അനിയൻമാരെ ഉറക്കി റൂമിൽ കിടത്തി ഡൂർ അടക്കും. ഞാൻ എത്തുമ്പോഴേക്കും അച്ഛന്റെ തെറിവിളിയും അടിയും എല്ലാം കൊണ്ട് ഒറ്റയിരുപ്പ് അമ്മ ഇരിക്കുന്നുണ്ടാകും. ആരും സഹായിക്കാൻ ഉണ്ടായില്ല. ഞങ്ങൾ ഒറ്റയ്ക്ക് തന്നെ ആയിരുന്നു. അമ്മയെ അടിക്കുമ്പോൾ ഞാൻ നടുക്ക് കേറി നിൽക്കും. അപ്പോൾ എന്നെയും ചവിട്ടി തെറിപ്പിക്കും. ഒരു ലെവൽ കഴിഞ്ഞപ്പോൾ ബിയർ കുപ്പി പൊട്ടിച്ച്, തന്തേ ഇനി എന്റെ അമ്മേനെ വല്ലോം ചെയ്താൽ..എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അച്ഛൻ പൊട്ടിച്ചിരിക്കും. കൊള്ളാം സ്വന്തം മകൻ അച്ഛനോട്. അത്രയും സൈക്കോ അവസ്ഥയാണ് അച്ഛൻ വെള്ളമടിച്ചാൽ. വെള്ളമടിച്ചില്ലേൽ ഇതുപോലത്തെ പാവം മനുഷ്യനും ഇല്ല. നിലവിൽ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് കഴിയുന്നത്. നിയമപരമായി മാറിയിട്ടില്ല. എട്ട് ഒൻപത് വർഷമായി അങ്ങനെയാണ്. നിലവിൽ ഇവിടെ ഞാൻ വരാൻ കാരണം അമ്മയാണ്. അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ഉണ്ടാക്കിയിട്ടിട്ട് തന്തയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നോക്കണം. അച്ഛൻ കാരണം തന്നെയാണ് അമ്മ സ്ട്രോ​ങ് ആയതും. നിലവിൽ ഞാനാണ് എന്റെ കുടുംബത്തെ നോക്കുന്നത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്