'ഞാൻ കളിക്കുന്നുണ്ടോ'ന്ന് സിജോയോട് ജാസ്മിൻ; 'വിരട്ടി' ബി​ഗ് ബോസ്, കൂവി ​ഗബ്രി ഉൾപ്പടെയുള്ളവർ

Published : Apr 24, 2024, 03:35 PM ISTUpdated : Apr 24, 2024, 03:40 PM IST
'ഞാൻ കളിക്കുന്നുണ്ടോ'ന്ന് സിജോയോട് ജാസ്മിൻ; 'വിരട്ടി' ബി​ഗ് ബോസ്, കൂവി ​ഗബ്രി ഉൾപ്പടെയുള്ളവർ

Synopsis

ഇനി ബി​ഗ് ബോസ് ഷോ എങ്ങനെ പോകുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

ബി​ഗ് ബോസ് സീസൺ ആറിൽ സിജോ റി എൻട്രി നടത്തിയതോടെ പല മത്സരാർത്ഥികളും തങ്ങളുടെ അഭിപ്രായങ്ങളും ചർച്ചകളും നടത്താൻ ആരംഭിച്ചു കഴിഞ്ഞു. സിജോ എന്താകും കരുതി വച്ചിരിക്കുക എന്നറിയാനാണ് ഇവർ കാത്തിരിക്കുന്നതെന്ന് ലൈവിൽ നിന്നും വ്യക്തമാണ്. പൊതുവിൽ പുറത്തു നിന്നും വരുന്നവരോട് തങ്ങളെ കുറിച്ച് ചോദിക്കുന്നൊരു സ്വഭാവം മത്സരാർത്ഥികൾക്ക് ഉണ്ട്. ഇന്ന് സിജോയോട് ചോദ്യവുമായി എത്തിയതാകട്ടെ ജാസ്മിനും. 

എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് എന്ന് പറഞ്ഞാണ് ജാസ്മിൻ സിജോയെ വിളിക്കുന്നത്. ശേഷം ​ഗാർഡൻ ഏരിയയിൽ ഇരുവരും പോയി ഇരിക്കുന്നുണ്ട്. തന്നിൽ നിന്നും ഉത്തരം പ്രതീക്ഷിക്കരുതെന്ന് പറഞ്ഞാണ് സിജോ ജാസ്മിനോട് സംസാരിച്ച് തുടങ്ങിയതും. 

"നീ പതിനാറ് ദിവസം ഇവിടെ കളിച്ച ആളും പുറത്ത് പോയ ആളും ഷോയൊക്കെ ചിലപ്പോൾ കണ്ടും കാണും. ഞാൻ കളിക്കുന്നുണ്ടോ. ഒട്ടും ആക്ടീവ് അല്ലാതയോ ആക്ടീവ് അല്ലാതെയോ ഒന്നും ഇല്ലല്ലോ. അങ്ങനെ ഉള്ളവർ ഇവിടെ ഉണ്ട്. ഞാൻ കളിക്കുന്നില്ലേ. എന്റെ ഭാ​ഗത്താണ് ന്യായം എന്ന് നീ നേരത്തെ പറഞ്ഞില്ലേ", എന്ന് ജാസ്മിൻ പറഞ്ഞതും ബി​ഗ് ബോസ് ഇടപെട്ടു. 

തിയറ്റർ ഭരിക്കാൻ 'ജോസച്ചായൻ', മാസ് ഡയലോ​ഗുകളുമായി മമ്മൂട്ടി; ടർബോ അപ്ഡേറ്റ്

"ജാസ്മിന് എന്താണ് അറിയേണ്ടത്. ഞാൻ പറ‍ഞ്ഞു തരാം. ജാസ്മിന് ജാസ്മിനെ കുറിച്ച് വിശ്വാസം ഇല്ലേ", എന്നാണ് ബി​ഗ് ബോസ് ചോദിച്ചത്. ഞാൻ പുറത്തെ കാര്യമല്ല ചോദിക്കുന്നത് എന്നായിരുന്നു ജാസ്മിന്റെ മറുപടി. ഈ വേളയിൽ എല്ലാ മത്സരാർത്ഥികളും ​ഗാർഡൻ ഏരിയയിൽ ഉണ്ടായിരുന്നു. ജാസ്മിനെ ബി​ഗ് ബോസ് വഴക്ക് പറഞ്ഞതും കൂവലോടെയാണ് ഇവർ സ്വീകരിച്ചത്. ഒപ്പം ​ഗബ്രിയും കൂടിയിരുന്നു. എന്തായാലും ഇനി ബി​ഗ് ബോസ് ഷോ എങ്ങനെ പോകുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍