വായിൽ കെട്ട്, പത്ത് ബാൻഡുകൾ, വാ തുറന്നാൽ ഓട്ടോമറ്റിക്കായി അടയും; ചികിത്സാവേളയെ കുറിച്ച് സിജോ

Published : Apr 24, 2024, 01:10 PM ISTUpdated : Apr 24, 2024, 01:13 PM IST
വായിൽ കെട്ട്, പത്ത് ബാൻഡുകൾ, വാ തുറന്നാൽ ഓട്ടോമറ്റിക്കായി അടയും; ചികിത്സാവേളയെ കുറിച്ച് സിജോ

Synopsis

അല്പം മുൻപാണ് സിജോ ബി​ഗ് ബോസ് വീട്ടിലേക്ക് കയറിയത്.

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിജോ. മികച്ച ബി​ഗ് ബോസ് പ്ലെയർ ആണെന്ന് ഏവരും വിധിയെഴുതിയ സിജോയ്ക്ക് പക്ഷേ കുറച്ച് കാലത്തേക്ക് ഷോയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നിരുന്നു. സഹമത്സരാർത്ഥി ആയിരുന്ന റോക്കിയുടെ മർദ്ദനമേറ്റാണ് സിജോയ്ക്ക് മാറി നിൽക്കേണ്ടിവന്നത്. ഇന്നിതാ ചികിത്സയ്ക്ക് ശേഷം വീണ്ടും ബി​ഗ് ബോസ് വീട്ടിൽ റി എൻട്രി നടത്തിയിരിക്കുകയാണ് സിജോ. 

അല്പം മുൻപാണ് സിജോ ബി​ഗ് ബോസ് വീട്ടിലേക്ക് കയറിയത്. വൻ വരവേൽപ്പ് ആയിരുന്നു അദ്ദേഹത്തിന് ബി​ഗ് ബോസ് നൽകിയതും. തിരിച്ചെത്തിയ സിജോ താൻ ചികിത്സയിൽ ഇരുന്നപ്പോഴുണ്ടായ കാര്യങ്ങളെ പറ്റി പറയുന്നുണ്ട്. ഏതാനും നാളുകൾക്ക് മുൻപൊരു വീക്കെൻഡിൽ താൻ എത്തിയതിനെ കുറിച്ചാണ് സിജോ പറയുന്നത്. 

'ലാലേട്ടന്റെ എപ്പിസോഡിൽ വന്നപ്പോൾ എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. മൈന്റ് ബ്ലാങ്ക് ആണ്. ലാലേട്ടൻ കയ്യിലൊരു പിടുത്തം പിടിച്ചു. സേറി ആയിട്ടാണ് തോന്നിയത്. സാക്ഷാൽ ലാലേട്ടൻ ആണ് സോറി പറഞ്ഞത്. പിന്നീട് ലാലേട്ടൻ എന്റെ കയ്യിൽ അമർത്തിയൊരു പിടി പിടിച്ചു. അന്നെനിക്ക് കിട്ടിയ ഒരു എനർജിയുണ്ട്. എന്റെ ലൈഫിൽ അവസാനം വരെ അതുണ്ടാവും', എന്നാണ് സിജോ പറഞ്ഞത്. 

താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

ചികിത്സയിൽ ആയിരുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. 'ട്രിപ്പിട്ട കൈ ആയിരുന്നു എന്റേത്. വായിൽ ഒരു കെട്ട് ഉണ്ടായിരുന്നു. സംസാരിക്കാൻ പരിമിധികൾ ഉണ്ടായിരുന്നു. പത്ത് ബാൻഡേജ് ആണ് വായിൽ ഉണ്ടായിരുന്നത്. വാ തുറക്കുമ്പോൾ ഓട്ടോമറ്റിക് ആയി അടഞ്ഞ് പോകും. സ്ട്രോ ഉപയോ​ഗിച്ചാണ് ആഹാരം കഴിച്ചോണ്ടിരുന്നത്. രണ്ടാഴ്ച അങ്ങനെ ആയിരുന്നു', എന്നാണ് സിജോ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്