റോബിന്റെ ചെടിച്ചട്ടി എറിഞ്ഞുടച്ച്, സി​ഗരറ്റും വലിച്ച് ഇറങ്ങി പോയ ജാസ്മിൻ; വീണ്ടും ചർച്ചയായ ബിബി സംഭവം

Published : Aug 27, 2025, 08:04 PM IST
Bigg Boss

Synopsis

സ്മോക്കിം​ഗ് ഏരിയയിൽ പോയി പുകവലിച്ച് കൊണ്ടാണ് ജാസ്മിൻ അന്ന് പുറത്തേക്ക് പോയത്.

ബി​ഗ് ബോസ് മലയാളം സീസൺ 7 മൂന്നാം വാരത്തിലേക്ക് കടന്നപ്പോൾ നാടകീയ രം​ഗങ്ങൾക്ക് ആണ് പ്രേക്ഷകർ സാക്ഷിയായിരിക്കുന്നത്. ജിസേലും അനുമോളും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട്, ഒടുവിൽ ബി​ഗ് ബോസിൽ നിന്നും ക്വിറ്റ് ചെയ്തിരിക്കുകയാണ് നെവിൻ. ഇന്ന് രാവിലെ ആയിരുന്നു ഈ നാടകീയ രം​ഗങ്ങൾ ഷോയിൽ അരങ്ങേറിയത്. എന്നാൽ ഇതാദ്യമായിട്ടല്ല ബി​ഗ് ബോസ് മലയാളത്തിൽ ഇത്തരത്തിൽ ഇറങ്ങിപ്പോക്ക് നടക്കുന്നത്. ബി​ഗ് ബോസ് മലയാളം സീസൺ 4ൽ സംഭവ ബഹുലമായൊരു ഇറങ്ങിപ്പോക്ക് നടന്നിരുന്നു. നെവിന്റെ ക്വിറ്റിന് പിന്നാലെ ഈ സംഭവം സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുകയാണ്.

വീക്കിലി ടാസികിനിടെ നടന്ന പ്രശ്നത്തിൽ അന്ന് മത്സരാർത്ഥിയായിരുന്ന റിയാസിനെ റോബിൻ രാധാകൃഷ്ണൻ മർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയും റോബിനെ മാറ്റി നിർത്തുകയും ചെയ്തു. പിന്നാലെ അന്ന് സംഭവിച്ചത് എന്താണെന്ന് ബി​ഗ് ബോസ് മത്സരാർത്ഥികളോട് ആരായുകയും ചെയ്തു. ഭൂരിഭാഗം പേരും റോബിന്‍ തള്ളുന്നത് കണ്ടു എന്നാണ് പറഞ്ഞത്. ഇത് മറ്റൊരു ശക്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിൻ മൂസയും റിയാസും സമ്മതിക്കുകയും ചെയ്തിരുന്നു. റോബിന് നേരെ ജാസ്മിൻ റൂം ഫ്രെഷ്നെർ അടിച്ചതും വലിയ പ്രശ്നത്തിന് ഇടയാക്കിയിരുന്നു. 'ഞാൻ റൂം ഫ്രഷ്നർ അടിച്ചത് വലിയ തെറ്റാണ്. എന്നെയും വേണമെങ്കിൽ പുറത്താക്കാം. പക്ഷേ റോബിൻ ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല. ഇനി അയാളെ ഈ ഷോയിലേക്ക് കൊണ്ടുവരികയാണെങ്കിൽ ഈ മൈക്ക് ഇവിടെ ഊരി വയ്പ്പിച്ചിട്ട് എന്നെ എവിക്ട് ആക്കണം', എന്നും ജാസ്മിൻ അന്ന് പറഞ്ഞിരുന്നു.

ശേഷം വയ്യെന്ന് പറഞ്ഞ് കൺഫഷൻ റൂമിലേക്ക് പോയ ജാസ്മിൻ, "എനിക്കിവിടെ നിൽക്കാൻ താല്പര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ രണ്ട് ദിവസം കൊണ്ട് കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. ഞാൻ ശാരീരികമായി തളർന്നു, മാനസികമായി തളർന്നിരിക്കുന്നു, വൈകാരികമായി ക്ഷീണിതയാണ്", എന്ന് അലറി കൊണ്ട് പറഞ്ഞു.

"സ്വന്തമായിട്ട് ഒരു വ്യക്തിത്വവും ഇല്ലാതെ ഒരാൾക്ക് എങ്ങനെ വൃത്തികെട്ട രീതിയിൽ ​ഗെയിം കളിക്കാം, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, മാനസികമായി തളർത്താം എന്ത് വേണമെങ്കിലും ഷോയിൽ ചെയ്യാം. ഫിസിക്കലി എന്തും ചെയ്യാം ചോദ്യങ്ങൾ ഉയരില്ല. ജീവിതത്തിൽ ഇതുവരെ ഒരാളെയും ഫിസിക്കലി ഞാൻ ഉപദ്രവിച്ചിട്ടില്ല. ഇത് കഴിഞ്ഞിട്ട് എനിക്കൊരു ജീവിതം ഉണ്ട്. ഞാൻ കണ്ട ജീവിതമെന്ന്" ജാസ്മിൻ പറഞ്ഞു. പിന്നാലെ നിങ്ങൾ പറഞ്ഞതെല്ലാം കേട്ടു. നിങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സ്വന്തം ഇഷ്ട്ട പ്രകാരം തിരികെ വീട്ടിൽ പോയി എല്ലാവരോടും യാത്ര പറഞ്ഞ് ബാ​ഗ് പാക്ക് ചെയ്ത് പുറത്തേക്ക് വരാമെന്ന് ബി​ഗ് ബോസ് അറിയിക്കുക ആയിരുന്നു.

"എനിക്ക് സെൽഫ് റസ്പെക്ട് എന്നത് കുറച്ച് കൂടുതലാണ്. ഇവിടെ വിജയി ആകണമെന്നൊന്നും എനിക്കില്ലായിരുന്നു. ഞാൻ എന്താണ് എന്നറിഞ്ഞ് എന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. അതുകൊണ്ട് ഞാൻ പോകുകയാണ്. ഈ ഷോയിൽ മുന്നോട്ട് പോകാൻ ഞാൻ ഒരിക്കലും ആ​ഗ്രഹിക്കുന്നില്ല. ഇങ്ങനെ ഇവിടെ നിന്ന് 75 ലക്ഷത്തിന്റെ വീട് കിട്ടിയിട്ട് എനിക്ക് ഒന്നും നേടാനില്ല. എനിക്ക് തണ്ടും തടിയും ഉണ്ട്. സ്വയം അധ്വാനിച്ച് വീട് വയ്ക്കും. നല്ലൊരു വ്യക്തിത്വം ഉള്ള ആളാണെന്ന് എനിക്ക് തോന്നിയത് ദിൽഷയാണ്", എന്നായിരുന്നു മത്സരാർത്ഥികളോടായി ജാസ്മിൻ പറഞ്ഞത്. പിന്നാലെ "അങ്ങാടിയിൽ തോറ്റതിന് അമ്മയോട്" എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ ജാസ്മിൻ റോബിന്റെ ചെടിച്ചട്ടി എറിഞ്ഞു പൊട്ടിച്ചു. സ്വന്തം ചെടിയും ജാസ്മിൻ എറിഞ്ഞ് പൊട്ടിച്ചു. ശേഷം സ്മോക്കിം​ഗ് ഏരിയയിൽ പോയി പുകവലിച്ച് കൊണ്ടാണ് ജാസ്മിൻ പുറത്തേക്ക് പോയത്.

PREV
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്