John Luther release : 'ജോണ്‍ ലൂതറി'ന്റെ റിലീസ് പ്രഖ്യാപിച്ച് ജയസൂര്യ

Published : Apr 27, 2022, 11:50 AM IST
John Luther release : 'ജോണ്‍ ലൂതറി'ന്റെ റിലീസ് പ്രഖ്യാപിച്ച് ജയസൂര്യ

Synopsis

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം 'ജോണ്‍ ലൂതറി'ന്റെ റിലീസ് പ്രഖ്യാപിച്ചു (John Luther).

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് 'ജോണ്‍ ലൂതര്‍'. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'ജോണ്‍ ലൂതര്‍' ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു (John Luther).

മെയ് 27ന് ആണ് ചിത്രം റിലീസ് ചെയ്യുക. 'ജോണ്‍ ലൂതര്‍' ചിത്രം തിയറ്ററുകളില്‍ തന്നെയാണ് എത്തുക.  ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്.  ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്.

അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യു നിര്‍മ്മിക്കുന്നു. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍.

കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍. ആക്ഷന്‍ ഫീനിക്സ് പ്രഭു. സംഗീതം ഷാന്‍ റഹ്‍മാൻ. വിഷ്‍ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് കൈകാര്യം ചെയ്യുന്നത്.

Read More : നടി തമന്നയുടെ ഡമ്മിയായി സൂരജ്, നായകനായി റോണ്‍സണ്‍, ചിരിപ്പിച്ച് ലക്ഷ്‍മി പ്രിയ

ബിഗ് ബോസിന്റെ വീക്ക്‍ലി ടാസ്‍കില്‍ നിറഞ്ഞാടി ലക്ഷ്‍മി പ്രിയ. പൊങ്ങച്ചക്കാരിയായ ഒരു കഥാപാത്രമായിട്ടാണ് ബിഗ് ബോസ് ടാസ്‍കില്‍ ലക്ഷ്‍മിപ്രിയ കളം നിറഞ്ഞത്. ലക്ഷ്വറി ബജറ്റിനുള്ള പോയന്റുകള്‍ ലഭിക്കുക വീക്ക്‍ലി ടാസ്‍കിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഒരു ടാസ്‍കിലാണ് ഇന്ന് ലക്ഷ്‍മി പ്രിയ മറ്റ് കുടുംബാംഗങ്ങളും സജീവമായി പങ്കാളികളായത് (Bigg Boss).

ബിഗ് ബോസ് വീട് 'ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡ്' ആയിട്ടാണ് ടാസ്‍കില്‍ മാറിയത്. ചീഫ് സൂപ്പര്‍വൈസിംഗ് മാനേജര്‍ (സിഎസ്എം) ആയി ഡെയ്‍സിയെയാണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ബിഗ് ബോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡലിലേക്കുള്ള ജീവനക്കാരെ ഡെയ്‍സി അഭിമുഖം നടത്തി തെരഞ്ഞെടുത്തു. നിമിഷ ഡിഷ് വാഷിംഗ്, റോണ്‍സണ്‍ ക്ലീനിംഗ്, ജാസ്‍മിൻ സെക്യൂരിറ്റി, അഖില്‍ ഷെഫ്, ബ്ലസ്‍ലി അപര്‍ണ, പേഴ്‍സണല്‍ അസിസ്റ്റന്റ്,  എന്നിങ്ങനെയാണ് ജീവനക്കാരെ തെരഞ്ഞെടുത്തത്.

.ലക്ഷ്‍മി പ്രിയ, സുചിത്ര, ധന്യ, ദില്‍ഷ എന്നിങ്ങനെ വ്യത്യസ്‍ത സ്വഭാവ സവിശേഷതകളുള്ളവരാണ് റിസോര്‍ട്ടിലേക്ക് വരാനായി ബുക്ക് ചെയ്‍തവര്‍. ആവശ്യത്തിലധികം പണം കൈവശമുള്ള ഒരു ധനികയും ധൂര്‍ത്തയുമായ വ്യക്തിയാണ് ലക്ഷ്‍മി പ്രിയയുടെ കഥാപാത്രമെന്ന് ബിഗ് ബോസ് അറിയിച്ചു.  ദേഷ്യം, സന്തോഷം സങ്കടം അനവസരങ്ങളില്‍  അനിയന്ത്രിതമായി കടന്നുവരിക എന്നതാണ് കഥാപാത്രത്തിന്റെ രീതിയെന്നും ബിഗ് ബോസ് അറിയിച്ചു. വളരെ രസകരമായിട്ടായിരുന്നു ആ കഥാപാത്രത്തെ ലക്ഷ്‍മി പ്രിയ കൈകാര്യം ചെയ്‍തത്.

ബിഗ് ബോസ് റിസോര്‍ട്ടിലേക്കുള്ള ലക്ഷ്‍മി പ്രിയയുടെ എൻട്രി തന്നെ വളരെ രസകരമായിരുന്നു. പൊങ്ങച്ചക്കാരിയായ ഒരു സ്‍ത്രിയുടെ മാനറിസങ്ങളും ശൈലിയും ലക്ഷ്‍മി പ്രിയ ആദ്യം തന്നെ വ്യക്തമാക്കി. 'സുഭദ്ര അന്തര്‍ജനം' എന്നായിരുന്നു കഥാപാത്രത്തിനായി ലക്ഷ്‍മി പ്രിയ സ്വീകരിച്ചത്. എല്ലാ മത്സരാര്‍ഥികളെയും ഉള്‍പ്പെടുത്തിയുള്ള ഒരു പ്രകടനമായിരുന്നു ലക്ഷ്‍മി പ്രിയ നടത്തിയത്.

അഖിലുമായുള്ള കോമ്പിനേഷൻ രംഗങ്ങളില്‍ ഒക്കെ ലക്ഷ്‍മി കൗണ്ടറുകളുമായി ലക്ഷ്‍മി പ്രിയ രസിപ്പിച്ചു. 'സുഭദ്ര അന്തര്‍ജന'ത്തിന്റെ ഒരു വീഡിയോ ആല്‍ബത്തെ കുറിച്ച് ഷെഫായ അഖിലിന്റെ കഥാപാത്രം പറയുകയായിരുന്നു. അപ്പോള്‍ അഭിനയിക്കാൻ തനിക്ക് താല്‍പര്യം ഇല്ലായിരുന്നു എന്ന് ലക്ഷ്‍മി പ്രിയയുടെ കഥാപാത്രം പറയുന്നു. എന്നാല്‍ ആ അവസരം വേറെ ആര്‍ക്കെങ്കിലും കൊടുത്തുകൂടായിരുന്നോ എന്ന് അഖില്‍ ചോദിക്കുന്നു. നിര്‍മാതാവ് സമ്മതിച്ചില്ല എന്ന് ആയിരുന്നു ലക്ഷ്‍മി പ്രിയയുടെ മറുപടി. ആരായിരുന്നു നിര്‍മാതാവ് എന്ന് അഖില്‍ ചോദിച്ചപ്പോള്‍ താൻ തന്നെ എന്ന ലക്ഷ്‍മി പ്രിയയുടെ മറുപടി ചിരിപ്പിക്കുന്നതായിരുന്നു.

സിനിമ നിര്‍മിക്കാൻ താല്‍പര്യമുള്ള ഒരു ആളായും ലക്ഷ്‍മി പ്രിയ രംഗം കൊഴുപ്പിച്ചു. ക്ലീനിംഗ് സ്റ്റാഫായ റോണ്‍സണെ ചിത്രത്തില്‍ നായകനാക്കാം എന്നായിരുന്നു ലക്ഷ്‍മി പ്രിയ പറഞ്ഞത്. തനിക്ക് ഇഷ്‍ടമില്ലാത്തെ ഒരു കാര്യം ചെയ്‍തതിന്റെ പേരില്‍ റോണ്‍സണെ ലക്ഷ്‍മി പ്രിയ ശകാരിക്കുന്നതായിരുന്നു ആ രംഗത്ത് ആദ്യം കണ്ടത്. കൃത്യമായ കൗണ്ടറുകളോടെ റോണ്‍സണും രംഗം ഉഷാറാക്കി. ഒടുവില്‍ അത് അഭിനയമായിരുന്നു എന്ന് ലക്ഷ്‍മി പ്രിയ പറയുകയും റോണ്‍സണ്‍ തന്റെ സിനിമയിലെ നായകനാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്‍തു. തമിഴ് നടി തമന്നയുമായുള്ള ഒരു പ്രണയ രംഗം അഭിനയിച്ചു കാണിക്കാനും ലക്ഷ്‍മി പ്രിയ റോണ്‍സണോട് ആവശ്യപ്പെട്ടു.  നടി തമന്നയുടെ ഡമ്മിയായി സൂരജിനോടാണ് ലക്ഷ്‍മി പ്രിയ അഭിനയിക്കാൻ പറയുന്നത്. തമന്നയാകാൻ അപര്‍ണയോട് പറയാം എന്ന് സൂരജ് പറയുന്നു. അതിന് ആ കുട്ടിക്ക് തമന്നയെ അറിയുക പോലും ഇല്ലെന്ന് ലക്ഷ്‍മി പ്രിയ കൗണ്ടറടിച്ചു. ഒടുവില്‍ സൂരജ് തന്നെ തമന്നയുടെ ഡ്യൂപ്പായി അഭിനയിച്ചു. ഐസ്‍ക്രീം കൊണ്ടുവരുന്ന തമന്നയെ ആയിരുന്നു സൂരജ് അവതരിപ്പിച്ചത്. തമന്ന തന്റെ മുന്നില്‍ വരുന്നത് കണ്ട് പ്രണയത്തിലാകുന്ന നായകനായി റോണ്‍സണെയും അഭിനയിപ്പിച്ചു. അങ്ങനെ ലക്ഷ്‍മി പ്രിയ തന്റെ ഭാഗം കെങ്കേമമാക്കുകയായിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ