Bigg Boss 4 : ബി​ഗ് ബോസിലേക്ക് ജീത്തു ജോസഫ്; ഒരു നിഗൂഢതയുടെ ചുരുളഴിക്കാന്‍

Published : May 14, 2022, 06:15 PM IST
Bigg Boss 4 : ബി​ഗ് ബോസിലേക്ക് ജീത്തു ജോസഫ്; ഒരു നിഗൂഢതയുടെ ചുരുളഴിക്കാന്‍

Synopsis

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 20നാണ് ചിത്രം എത്തുക

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) പ്രത്യേക അതിഥിയായി സംവിധായകന്‍ ജീത്തു ജോസഫ് (Jeethu Joseph). മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12ത്ത് മാന്‍ എന്ന ചിത്രത്തിന്‍റെ റിലീസ് ഈ മാസം 20ന് ആണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. ഈ ചിത്രത്തിന്‍റെ പ്രീ-റിലീസ് പ്രൊമോഷന്‍റെ ഭാഗമായി ബിഗ് ബോസില്‍ ഇന്നലെ മത്സരാര്‍ഥികള്‍ക്കായി കൌതുകകരമായ ഒരു ടാസ്ക് നടന്നിരുന്നു. മത്സരാര്‍ഥികള്‍ 12ത്ത് മാനിലെ കഥാപാത്രങ്ങളായി പെരുമാറേണ്ട ടാസ്ക് ആയിരുന്നു ഇത്.

12ത്ത് മാനിന്‍റെ കഥാപശ്ചാത്തലത്തിന് സമാനമായ പ്ലോട്ടില്‍ ഒരു കൊലപാതകം സംഭവിക്കുന്നു. കൊലപാതകിയെ കണ്ടുപിടിക്കാന്‍ മൂന്ന് അന്വേഷണ സംഘങ്ങളും ചുമതലയേറ്റിരുന്നു. കൊലപാതകം ആര്, എങ്ങനെ നടത്തി എന്നതായിരുന്നു കണ്ടുപിടിക്കേണ്ടിയിരുന്നത്. ടാസ്കില്‍ സൂരജ് അവതരിപ്പിച്ച കഥാപാത്രമാണ് മരണപ്പെട്ടത്. ബിഗ് ബോസ് നല്‍കിയ രഹസ്യ നിര്‍ദേശമനുസരിച്ച് അഖില്‍ ആണ് കൊലപാതകം നടത്തിയത്. വിനയ് മാധവ് ഉള്‍പ്പെട്ട അന്വേഷണ സംഘം അഖിലിനെ കുറ്റവാളിയെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും അതിനായുള്ള കാരണം വിശദീകരിച്ചിട്ടില്ല. ടാസ്കിനു പിന്നാലെ ഇതേക്കുറിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ച പാടില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. മോഹന്‍ലാല്‍ എത്തുന്ന ഇന്നത്തെ വാരാന്ത്യ എപ്പിസോഡില്‍ ഈ ടാസ്ക് വീണ്ടും ചര്‍ച്ചയാവും. ജീത്തു ജോസഫ് കൂടി എത്തുന്നത് മത്സരാര്‍ഥികള്‍ക്കും ആവേശം പകരും. എപ്പിസോഡിനു മുന്‍പ് ബിഗ് ബോസ് പുറത്തുവിട്ട പ്രൊമോയിലൂടെയാണ് ജീത്തു ജോസഫ് വരുന്ന കാര്യം മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്.

ബി​ഗ് ബോസ് വീട്ടിലെ മര്‍ഡര്‍ ടാസ്കില്‍ ഇന്നലെ ഒരു കൊലപാതകം നടന്നു. എന്‍റെ പുതിയ ചിത്രമായ 12ത്ത് മാന്‍റെ കഥാപശ്ചാത്തലത്തിന് സമാനമായ രീതിയില്‍. അതുകൊണ്ടുതന്നെ കൊലപാതകി ആരെന്ന് തീര്‍പ്പ് കല്‍പ്പിക്കാനായി ഇന്ന് എനിക്കൊപ്പം 12ത്ത് മാന്‍റെ സംവിധായകന്‍ ജീത്തു ജോസഫും ചേരുന്നുണ്ട്. 12ത്ത് മാനില്‍ ഒളിഞ്ഞിരിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഒരുപക്ഷേ ജീത്തു പങ്കുവച്ചേക്കാം, പ്രൊമോഷണല്‍ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

അതേസമയം ദൃശ്യം 2നു ശേഷം എത്തുന്ന ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് 12ത്ത് മാന്‍. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യ വാരമാണ് ആരംഭിച്ചത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്