എനിക്ക് മാനസിക പ്രശ്നം ഇല്ലെന്നാണ് സിബിനോടായി ജാസ്മിൻ പറഞ്ഞത്.
ഈ വാരം ജാസ്മിനെ കാലേൽവാരി നിലത്തടിക്കും എന്ന് ജിന്റോ പറഞ്ഞത് ചോദ്യം ചെയ്ത് മോഹൻലാൽ. സാധാരണ പറയുന്ന രീതിയിൽ പറഞ്ഞതാണെന്നായിരുന്നു മോഹൻലാലിന് ജിന്റോ നൽകിയ മറുപടി. എന്നാൽ ജിന്റോ സ്വമേധയ പറഞ്ഞതാണോ അതോ ആരെങ്കിലും പറയിപ്പിച്ചത് ആണോ എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ടെങ്കിലും താൻ പറഞ്ഞ മറുപടിയിൽ ജിന്റോ ഉറച്ച് നിൽക്കുക ആയിരുന്നു.
പിന്നാലെ ജിന്റോയോട് ആയി മോഹൻലാലിന്‍റെ ചോദ്യം. ജിന്റോയ്ക്ക് ഐഡിയകൾ കൊടുക്കുന്നത് സിബിൻ ആണോ എന്നായിരുന്നു ചോദ്യം. ഗെയിമിന്റെ കാര്യങ്ങൾ സംസാരിക്കാറുണ്ട്. കാലേവാരി നിലത്തടി ഞാൻ പറഞ്ഞിട്ട് പറഞ്ഞതല്ല എന്നാണ് എനിക്ക് തോന്നുന്നതെന്നും സിബിൻ പറഞ്ഞു. പിന്നാലെ ജാസ്മിനോട് ആരുടെ ഐഡിയ ആയിരിക്കും ഇതെന്ന് നടൻ ചോദിക്കുന്നുണ്ട്. ആ വാക്ക് ജിന്റോയുടെ വായിൽ നിന്നും വീണതാണെന്നും അത് സിബിൻ പറഞ്ഞതാണെന്ന് താൻ കരുതുന്നില്ല എന്നാണ് ജാസ്മിൻ പറഞ്ഞത്. പക്ഷേ സിബിൻ ഒരുപാട് കാര്യങ്ങൾ ജിന്റോയോട് പറയുന്നുണ്ടെന്നും അതനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ജാസ്മിൻ പറയുന്നുണ്ട്.
'ലക്ഷക്കണക്കിന് പേർ കാണുന്ന ഷോ'; സിബിനെ നിർത്തിപ്പൊരിച്ച് മോഹൻലാൽ, പവർ ടീമിൽ നിന്നും ഔട്ട് !
പിന്നാലെ നോറ, ഋഷി, പൂജ എന്നിവരോടും ഈ ചോദ്യം മോഹൻലാൽ ആവർത്തിക്കുന്നുണ്ട്. ഒടുവിൽ ആര് പറഞ്ഞിട്ടാണ് ജിന്റോ അങ്ങനെ പറഞ്ഞതെന്നതിന് തെളിവായി വീഡിയോ ക്ലിപ്പും മോഹൻലാൽ കാണിച്ചു. അതിൽ സിബിൻ ആണ് അങ്ങനെ പറയുന്നതെന്ന് വ്യക്തമാണ്. പിന്നാലെ ജിന്റോയ്ക്ക് എതിരായ പരാതി മാറ്റി കൊടുക്കണമോ എന്ന് മോഹൻലാൽ ജാസ്മിനോട് ചോദിക്കുന്നുണ്ട്. എനിക്ക് മാനസിക പ്രശ്നം ഇല്ലെന്നാണ് സിബിനോടായി ജാസ്മിൻ പറഞ്ഞത്. പരാതി മാറ്റി കൊടുത്താലും അത് നിലനിൽക്കില്ലെന്നും ജാസ്മിൻ പറയുന്നുണ്ട്. പിന്നാലെ സിബിന് ശിക്ഷ നൽകുന്നുമുണ്ട്. എല്ലാവരും ആലോചിച്ച് സിബിനെ പാത്രം കഴുകിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.
