'ഇത് എന്‍റെ അവസാന സീസണ്‍'; ബിഗ് ബോസ് അവതാരക സ്ഥാനത്തുനിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ആ താരവും

Published : Oct 14, 2024, 10:41 PM IST
'ഇത് എന്‍റെ അവസാന സീസണ്‍'; ബിഗ് ബോസ് അവതാരക സ്ഥാനത്തുനിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ആ താരവും

Synopsis

സെപ്റ്റംബര്‍ 29 നാണ് സീസണ്‍ 11 ആരംഭിച്ചത്. പതിനൊന്ന് വര്‍ഷത്തെ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ താരം

ബിഗ് ബോസ് തമിഴില്‍ നിന്ന് കമല്‍ ഹാസന്‍ ഇടവേള പ്രഖ്യാപിച്ചത് സമീപകാലത്ത് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈയിടെ ആരംഭിച്ച തമിഴ് ബിഗ് ബോസ് എട്ടാം സീസണില്‍ വിജയ് സേതുപതിയാണ് അവതാരകന്‍. കമല്‍ താല്‍ക്കാലിക ഇടവേളയാണ് ബിഗ് ബോസില്‍ നിന്ന് എടുത്തിരിക്കുന്നതെങ്കില്‍ മറ്റൊരു ഭാഷയില്‍ ഒരു താരം ബിഗ് ബോസിനോട് എന്നേക്കുമായി വിടപറയുകയാണ്. കന്നഡ ബിഗ് ബോസിലാണ് അത്.

കന്നഡ ബിഗ് ബോസിന്‍റെ അവതാരകന്‍ കിച്ച സുദീപ് ആണ് ഷോയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ പുരോഗമിക്കുന്ന 11-ാം സീസണ്‍ ആയിരിക്കും ബിഗ് ബോസിലെ തന്‍റെ അവസാന സീസണ്‍ എന്നാണ് കിച്ച സുദീപ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 29 നാണ് കന്നഡ ബിഗ് ബോസ് സീസണ്‍ 11 ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ബിഗ് ബോസില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചിരിക്കുന്നത്. 

"ബിഗ് ബോസ് കന്നഡ സീസണ്‍ 11 ന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി. ഈ ഷോയോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തിന്റെ വലിയ തെളിവാണ് പരിപാടിക്ക് ലഭിക്കുന്ന റേറ്റിംഗ്. 11 വര്‍ഷമായുള്ള ഒരുമിച്ചുള്ള ഒരു ഗംഭീര യാത്രയായിരുന്നു ഇത്. എനിക്ക് ചെയ്യാനുള്ള മറ്റ് കാര്യങ്ങളിലേക്ക് പോവാനുള്ള അവസരമാണ് എനിക്കിത്. ബിഗ് ബോസ് കന്നഡയുടെ അവതാരകന്‍ എന്ന നിലയില്‍ എന്‍റെ അവസാനത്തെ സീസണ്‍ ആയിരിക്കും ഇത്. കളേഴ്സും (ചാനല്‍) ബിഗ് ബോസിനെ ഇത്രകാലവും പിന്തുടര്‍ന്ന പ്രേക്ഷകരും എന്‍റെ തീരുമാനത്തെ ബഹുമാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ സീസണിനെ ഏറ്റവും മികച്ചതാക്കാം. എന്നാല്‍ കഴിയാവുന്ന ഏറ്റവും മികച്ച രീതിയില്‍ നിങ്ങളെ രസിപ്പിക്കാം", കിച്ച സുദീപ് തീരുമാനം അറിയിച്ചുകൊണ്ട് എക്സില്‍ കുറിച്ചു.

ALSO READ : ഗോവിന്ദ് വസന്തയുടെ സംഗീതം; 'മെയ്യഴകനി'ലെ മനോഹര ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !
18 ലക്ഷവുമായി പുറത്തേക്ക്, ഒരാഴ്ച കൂടി കാത്തിരുന്നെങ്കിൽ 50 ലക്ഷം കിട്ടിയേനെ ! ഞെട്ടലിൽ ബി​ഗ് ബോസ് പ്രേക്ഷകർ