
ബിഗ് ബോസ് സീസൺ മൂന്നിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ആര്‍ജെ കൂടിയായ കിടിലം ഫിറോസ്. സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ താരം സനാഥാലയമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയായിരുന്നു ബിഗ് ബോസിലെത്തിയത്. ഈ വലിയ സ്വപ്നം അദ്ദേഹം യാഥാർത്ഥ്യമാകുകയും ചെയ്തു. ബിഗ് ബോസ് സീസൺ അഞ്ച് തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്ര ബാക്കി നിൽക്കെ കഴഞ്ഞ സീസണിലെ റോബിൻ രാധാകൃഷ്ണനെ കുറിച്ച് ഫിറോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
റോബിനെതിരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ചാണ് ഫിറോസിന്റെ പ്രതികരണം. റോബിന് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ നമ്മുടെ മൗലികാവകാശത്തിൽ നിയമമുണ്ടെന്നും പൊതു സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ആകാതിരിക്കുന്നിടത്തോളം കാലം ഇവിടെ ആർക്ക് എന്താണ് പ്രശ്നം എന്നും ഫിറോസ് ചോദിക്കുന്നു. സമീപകാലത്ത് വൻതോതിലുള്ള വിമർശനങ്ങളാണ് റോബിൻ നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ആണ് ഫിറോസിന്റെ പ്രതികരണം.
"റോബിൻ അലറുന്നത് കൊണ്ട് നിങ്ങൾക്ക് കണ്ടന്റ് കിട്ടുന്നില്ലേ. ആ പുള്ളിക്ക് അതിൽ എന്തെങ്കിലും പരാതി ഉണ്ടോ. കാണുന്നവർക്കോ കേൾക്കുന്നവർക്കോ പരാതി ഇല്ല. റോബിന് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ നമ്മുടെ മൗലികാവകാശത്തിൽ നിയമമുണ്ട്. അദ്ദേഹം ജീവിച്ചോട്ടെ. പൊതു സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ആകാതിരിക്കുന്നിടത്തോളം കാലം ഇവിടെ ആർക്ക് എന്താണ് പ്രശ്നം ?. റോബിനെ എനിക്ക് ഇഷ്ടപ്പെട്ടത് ആ ഷോയുടെ എഴുപത്തി ആറ് ദിവസങ്ങളിലാണ്. ബിഗ് ബോസ് സീസൺ നാലിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ. ഷോയ്ക്ക് ശേഷം അയാൾ പുറത്ത് എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കുന്നത് എന്റെയോ നിങ്ങളുടെയോ ഉത്തരവാദിത്വത്തിൽ ഉള്ള സംഗതി അല്ല. അദ്ദേഹത്തിന് ചെയ്യാൻ തോന്നുന്നത് അദ്ദേഹം ചെയ്യട്ടെ. റോബിൻ അവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ നമുക്കെന്താ. റോബിന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തിൽ ഒരുപാട് അറ്റാക്ക് നേരിടേണ്ടി വന്നു. റോബിൻ മാത്രമല്ല കുടുംബവും അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരും ഇഷ്ടപ്പെടുന്നവരുമെല്ലാം വിമർശനങ്ങൾക്ക് പാത്രമായി", എന്നും ഫിറോസ് പറയുന്നു.
കുഞ്ഞിക്കയുടെ രാജകീയ എന്‍ട്രി; ദുൽഖറിനായി ഒഴുകിയെത്തി ജനസാഗരം, ഡാൻസും പാട്ടുമായി നടൻ- വീഡിയോ
അതേസമയം, റോബിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. 'രാവണയുദ്ധം' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നതും റോബിന്‍ തന്നെയാണ്. കയ്യിൽ ചോരയുമായി കൂപ്പ് കയ്യോടെ നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്‍റെ കാസ്റ്റിംഗ് കോള്‍ ആരംഭിക്കുന്നുവെന്നും പുതുമുഖങ്ങള്‍ക്ക് ആണ് പ്രധാന്യം നല്‍കുകയെന്നും റോബിന്‍ അറിയിച്ചിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ