'സായ് വിഷ്‍ണുവിനെ തകര്‍ക്കാനാണോ ശ്രമം?', ഫിറോസ് ഖാന്റെ സംസാരത്തെ കുറിച്ച് കിടിലൻ ഫിറോസ്

Published : Mar 16, 2021, 11:24 PM IST
'സായ് വിഷ്‍ണുവിനെ തകര്‍ക്കാനാണോ ശ്രമം?', ഫിറോസ് ഖാന്റെ സംസാരത്തെ കുറിച്ച് കിടിലൻ ഫിറോസ്

Synopsis

സായ് വിഷ്‍ണുവിനെതിരെയുള്ള ഫിറോസ് ഖാന്റെ സംസാരത്തെ കുറിച്ച് കിടിലൻ ഫിറോസ്.

ഇന്ന് ബിഗ് ബോസില്‍ മോര്‍ണിംഗ് ആക്റ്റിവിറ്റി സായ് വിഷ്‍ണുവിന്റേതായിരുന്നു. ഓരോരുത്തര്‍ക്കും പറ്റിയ വേറൊരു ജോലി നിര്‍ദേശിക്കാനായിരുന്നു പറഞ്ഞത്. ബിഗ് ബോസ് തന്നെയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ഓരോരുത്തരെയും വിളിച്ച് സായ് വിഷ്‍ണു അവരവര്‍ക്ക് യോജിച്ച ജോലി നിര്‍ദേശിക്കുകയും ചെയ്‍തു. ഫിറോസ് ഖാൻ- സജ്‍ന ദമ്പതിമാര്‍ക്ക് പക്വതയില്ലെന്ന് സായ് വിഷ്‍ണു പറഞ്ഞിരുന്നു. മോര്‍ണിംഗ് ആക്റ്റിവിറ്റിയെ ചൊല്ലി സായ് വിഷ്‍ണുവിനെ തകര്‍ക്കാൻ ഫിറോസ് ഖാൻ ശ്രമിക്കുകയാണെന്ന് പിന്നീട് കിടിലൻ ഫിറോസ് ഭാഗ്യലക്ഷ്‍മിയോട് പറയുന്നതും ബിഗ് ബോസില്‍ കണ്ടു.

ഇന്ന് മുഴുവൻ ഫിറോസ് ഖാൻ സായ് വിഷ്‍ണുവിനെ കുറിച്ചാണ് പറഞ്ഞത് എന്നാണ് കിടിലൻ ഫിറോസ് വ്യക്തമാക്കിയത്. ജിമ്മില്‍ പോകുകയും വിലകൂടിയ വസ്‍ത്രധാരണം നടത്തുകയും ചെയ്യുന്ന ആളായ സായ് വിഷ്‍ണുവിന് സ്വന്തം വീട്ടിലെ വാതില്‍ ശരിയാക്കാൻ പൈസയില്ലെന്ന് പറയുന്നത് ശരിയല്ലോയെന്ന് ഫിറോസ് ഖാൻ തന്നോട് സൂചിപ്പിച്ചു. താൻ ഒഴപ്പൻ മട്ടില്‍ അവഗണിച്ചുവെന്നും കിടിലൻ ഫിറോസ് പറഞ്ഞു. രാവിലെ തന്നെ അഡോണിയെ വിളിച്ചിട്ട് സായ് വിഷ്‍ണുവിന്റെ കഥയറിയില്ലേ എന്ന് ചോദിച്ചു. ദാരിദ്യത്തെ കുറിച്ചായിരുന്നു ഫിറോസ് ഖാന്റെ മുഴുവൻ സംസാരവും എന്നും കിടിലൻ ഫിറോസ് പറഞ്ഞു. സായ് വിഷ്‍ണുവിനെ തകര്‍ക്കാൻ ശ്രമിക്കുകയാണ് ഫിറോസ് ഖാൻ എന്നാണ് കിടിലൻ ഫിറോസ് സൂചിപ്പിച്ചത്.

കിടിലൻ ഫിറോസിന്റെ സംസാരം ബിഗ് ബോസില്‍ എഴുതിക്കാണിക്കുന്നതും ഉണ്ടായിരുന്നു.

സായ് വിഷ്‍ണുവിനോട് ഫിറോസ് ഖാന് ദേഷ്യമുണ്ടെന്നും ഇന്നത്തെ രംഗങ്ങളില്‍ വ്യക്തമായിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

40 കോമണേഴ്സ്, 21 ദിവസം; 'ഇന്‍ട്രോ കാണാതെ ക്ലൈമാക്സ് കണ്ടിട്ട് കാര്യമുണ്ടോ' ! ബിബി അ​ഗ്നിപരീക്ഷ പ്രൊമോ
'ഉപ്പും മുളകും' ബ്രേക്ക്, ബി​ഗ് ബോസിന് വേണ്ടിയല്ല; പ്രവചനങ്ങൾ വേണ്ടെന്ന് നടൻ സിദ്ധാർത്ഥ് പ്രഭു