ഡിംപലിനും ഫിറോസ്- സജ്‍ന ദമ്പതിമാര്‍ക്കും പറ്റിയ പണി ഉപദേശിച്ച് സായ് വിഷ്‍ണു!

Published : Mar 16, 2021, 10:30 PM IST
ഡിംപലിനും ഫിറോസ്- സജ്‍ന ദമ്പതിമാര്‍ക്കും പറ്റിയ പണി ഉപദേശിച്ച് സായ് വിഷ്‍ണു!

Synopsis

തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കും എന്നാല്‍ തിരിച്ച് കേള്‍ക്കാൻ ഡിംപല്‍ തയ്യാറാകില്ലെന്ന് സായ് വിഷ്‍ണു വ്യക്തമാക്കി.

ബിഗ് ബോസില്‍ ഓരോ ദിവസവും മോര്‍ണിംഗ് ടാസ്‍കുണ്ടാവും. ഓരോരുത്തര്‍ക്ക് യോജിക്കുന്ന ടാസ്‍കുകളാണ് നല്‍കാറുള്ളത്. ബിഗ് ബോസ് തന്നെയാണ് ടാസ്‍ക് നിര്‍ദേശിക്കുന്നത്. ബിഗ് ബോസിലെ മറ്റ് മത്സരാര്‍ഥികള്‍ക്ക് യോജിക്കുന്ന വേറൊരു ജോലി നിര്‍ദ്ദേശിക്കാനായിരുന്നു ഇന്ന് സായ് വിഷ്‍ണുവിനോട് പറഞ്ഞത്. ബിഗ് ബോസ് തന്നെയായിരുന്നു സായ് വിഷ്‍ണുവിന് നിര്‍ദേശം നല്‍കിയത്. സായ് വിഷ്‍ണു ഓരോരുത്തരെയും വിളിച്ച് അവര്‍ക്ക് യോജിച്ച ജോലി നിര്‍ദേശിക്കുകയും ചെയ്‍തു.

ആദ്യം ഡിംപലിനെയായിരുന്നു സായ് വിഷ്‍ണു വിളിച്ചത്. ഡിംപലിന് ആര്‍ജെയാകാൻ പറ്റുമെന്നായിരുന്നു സായ് വിഷ്‍ണു കണ്ടെത്തിയത്. തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കും എന്നാല്‍ തിരിച്ച് കേള്‍ക്കാൻ ഡിംപല്‍ തയ്യാറാകില്ലെന്ന് സായ് വിഷ്‍ണു പറഞ്ഞു. വേണമെങ്കില്‍ സ്വയം പാട്ടുണ്ടാക്കി പാടുന്ന ആളാണ് ഡിംപലെന്നും സായി വിഷ്‍ണു പറഞ്ഞു. ബിഗ് ബോസ് പറഞ്ഞത് അനുസരിച്ച് ഓരോരുത്തര്‍ക്കും ജോലി നിര്‍ദേശിക്കുയായിരുന്നു സായ് വിഷ്‍ണു. സായ് വിഷ്‍ണു പറഞ്ഞത് ചെറിയ ചിരിയോടെ ഡിംപല്‍ കേള്‍ക്കുകയും ചെയ്‍തു.

അംഗനവാടിയിലെ ആള്‍ക്കാരെ പോലെയാണ് സജ്‍നയും ഫിറോസും എന്ന് സായ് വിഷ്‍ണു പറഞ്ഞു. പക്വതയില്ലാത്തവര്‍ വന്നതുപോലെയായി എന്നും സജ്‍നയെയും ഫിറോസിനെയും ഉദ്ദേശിച്ച് സായ് വിഷ്‍ണു പറഞ്ഞു താൻ ഹെഡ്‍മാഷാണെങ്കില്‍ അവരെ പിരിച്ചുവിട്ടേനെയെന്നും സായ് വിഷ്‍ണു പറഞ്ഞു.

സ്വയം പബ്ലിസിറ്റി നടത്തുന്നയാളാണ് മജ്‍സിയ എന്നും അതുകൊണ്ടാണ് ഗെയ്‍മറാണെന്ന് പറഞ്ഞതുകൊണ്ട് നടക്കുന്നതെന്നും വേറെ ജോലി ആവശ്യമില്ലെന്നും സായ് വിഷ്‍ണു പറഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

40 കോമണേഴ്സ്, 21 ദിവസം; 'ഇന്‍ട്രോ കാണാതെ ക്ലൈമാക്സ് കണ്ടിട്ട് കാര്യമുണ്ടോ' ! ബിബി അ​ഗ്നിപരീക്ഷ പ്രൊമോ
'ഉപ്പും മുളകും' ബ്രേക്ക്, ബി​ഗ് ബോസിന് വേണ്ടിയല്ല; പ്രവചനങ്ങൾ വേണ്ടെന്ന് നടൻ സിദ്ധാർത്ഥ് പ്രഭു