
ബിഗ് ബോസില്‍ മോഹൻലാല്‍ എത്തുന്ന ദിവസമാണ് ശനിയും ഞായറും. പതിവുപോലെ ഇന്നും എത്തിയ മോഹൻലാല്‍ കഴിഞ്ഞ ആഴ്‍ചയിലെ രംഗങ്ങളെ കുറിച്ചാണ് പ്രേക്ഷകരോട് ആദ്യം സൂചിപ്പിച്ചത്. മത്സരാര്‍ഥികളോടും കഴിഞ്ഞ ആഴ്‍ചത്തെ സംഭവങ്ങളെ കുറിച്ച് ചോദിച്ച് അറിഞ്ഞു. കിടിലൻ ഫിറോസിന്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള അഭിപ്രായവും മോഹൻലാല്‍ ആരാഞ്ഞു. കിടിലൻ ഫിറോസിനോട് തന്നെയായിരുന്നു ആദ്യം സ്വന്തം ക്യാപ്റ്റൻസിയെ കുറിച്ച് ചോദിച്ചത്. പൊതുവെ അത്ര നല്ല ക്യാപ്റ്റൻസി ആയിരുന്നില്ല എന്നാണ് മത്സാര്‍ഥികള്‍ പറഞ്ഞത്.
എന്നും സമാധാന അന്തരീക്ഷമുള്ള വീടാക്കി ബിഗ് ബോസിനെ മാറ്റാനായിരുന്നു കിടിലൻ ഫിറോസ് ശ്രമിച്ചത്. എന്നാല്‍ അത് മത്സരാര്‍ഥികള്‍ക്ക് സ്വീകാരമായിരുന്നില്ല എന്നാണ് പ്രതികരണങ്ങളില്‍ നിന്ന് മനസിലായത്. കിടിലൻ ഫിറോസിന്റെ ക്യാപ്റ്റൻസി അത്ര നല്ലതായിരുന്നില്ല എന്നാണ് പൊതുവെ എല്ലാവരും പറഞ്ഞത്. വീട്ടില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന അര്‍ഥത്തിലുള്ള ഓണവില്ലാണ് ഈ വീട് എന്ന പാട്ടായിരുന്നു ട്രോള്‍ പോലെ എല്ലാവരും സൂചിപ്പിച്ചത്. എന്നാല്‍ അധികം അടിപിടിയൊന്നും ഇല്ലാതെ കൊണ്ടുപോകാനാണ് താൻ ശ്രമിച്ചത് എന്നായിരുന്നു കിടിലൻ ഫിറോസ് മറുപടി പറഞ്ഞത്. കിടിലൻ ഫിറോസിന്റെ ക്യാപ്റ്റൻസിയില്‍ തൃപ്‍തരല്ലെന്ന് മിക്കവരും പറഞ്ഞു.
ഓണവില്ലിനെ വല്ലാതെ ഹൈലൈറ്റ് ചെയ്‍തുവെന്നായിരുന്നു സന്ധ്യാ മനോജ് പറഞ്ഞത്. ക്യാപ്റ്റൻസി ബാലൻസ് ആയിരുന്നുവെന്ന് ഡിംപല്‍ പറഞ്ഞു. വഴക്കുണ്ടാകാൻ പാടില്ല എന്ന് മുൻധാരണ ഉണ്ടായിയെന്നും ഡിംപല്‍ പറഞ്ഞു. എല്ലാവരുടെയും ഉള്ളില്‍ പ്രഷര്‍ കുക്കര്‍ പോലെ ആയെന്നും ഡിംപല്‍ പറഞ്ഞു.
ക്യാപ്റ്റൻ ഒരുപാട് കണ്‍ട്രോള്‍ ചെയ്‍തുവെന്നായിരുന്നു മജ്‍സിയ പറഞ്ഞത്. വീടിന്റെ ലൈവ് പോയി, ഡെഡ് ഫീല്‍ ആയിരുന്നുവെന്നും മജ്‍സിയ പറഞ്ഞു. ക്യാപ്റ്റൻ നല്ലതായിയെന്നു അഡോണി പറഞ്ഞു. കുഴപ്പമില്ല എന്നായിരുന്നു നോബി പറഞ്ഞത്. കടിച്ചമര്‍ത്തുന്ന രീതിയായിരുന്നു കിടിലൻ ഫിറോസിന് എന്നായിരുന്നു സൂര്യ പറഞ്ഞത്. ഓണവില്ല് ഒടിക്കല്ലേ എന്ന മനോഭാവമായിരുന്നു കിടിലൻ ഫിറോസിന് എന്ന് റംസാനും പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ