ഭാഗ്യലക്ഷ്‍മി നിരസിച്ച ആ സമ്മാനം ചോദിച്ചുവാങ്ങി മോഹന്‍ലാല്‍; അത്യാഹ്ളാദത്തില്‍ അനൂപ്

Published : Mar 27, 2021, 07:27 PM IST
ഭാഗ്യലക്ഷ്‍മി നിരസിച്ച ആ സമ്മാനം ചോദിച്ചുവാങ്ങി മോഹന്‍ലാല്‍; അത്യാഹ്ളാദത്തില്‍ അനൂപ്

Synopsis

ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്ന ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് അനൂപ് കൃഷ്‍ണന്‍ ഒരു മയില്‍ രൂപം നിര്‍മ്മിച്ചിരുന്നു. ഭാഗ്യലക്ഷ്‍മിക്ക് അതു സമ്മാനിക്കാനാണ് അനൂപ് തീരുമാനിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 41 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. ആഴ്ചകള്‍ മുന്നോട്ട് പോകുന്തോറും മത്സരാര്‍ഥികള്‍ക്കിടയിലുള്ള അടുപ്പത്തിലും അകല്‍ച്ചയിലുമൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഓരോ മത്സരാര്‍ഥിക്കും ലഭിക്കുന്ന പ്രേക്ഷ പിന്തുണയുടെ കാര്യത്തിലും ഓരോ വാരവും മാറ്റം സംഭവിക്കുന്നു. വാരാന്ത്യ എപ്പിസോഡ് ആയ ഇന്ന് പ്രേക്ഷകര്‍ക്ക് കൗതുകം പകരാവുന്ന ഒരു വിഷയവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. അനൂപ് കൃഷ്‍ണന്‍ സ്നേഹത്തോടെ നല്‍കിയ ഒരു സമ്മാനം ഭാഗ്യലക്ഷ്‍മി നിരസിച്ചതിനെക്കുറിച്ചുള്ള അന്വേഷണമാണ് അത്.

ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്ന ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് അനൂപ് കൃഷ്‍ണന്‍ ഒരു മയില്‍ രൂപം നിര്‍മ്മിച്ചിരുന്നു. ഭാഗ്യലക്ഷ്‍മിക്ക് അതു സമ്മാനിക്കാനാണ് അനൂപ് തീരുമാനിച്ചത്. ബെഡ് ഏരിയയില്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ഭാഗ്യലക്ഷ്‍മിക്കരികിലേക്ക് അനൂപ് എത്തി താന്‍ നിര്‍മ്മിച്ച കൗതുകവസ്‍തു സന്തോഷത്തോടെ നീട്ടി. എന്നാല്‍ ഭാഗ്യലക്ഷ്‍മി അത് വാങ്ങിയില്ലെന്നു മാത്രമല്ല തമാശയ്ക്ക് ഒരു ഡയലോഗും പറഞ്ഞു. 'നീ കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടിക്ക് കൊണ്ടുക്കൊടുക്ക്' എന്നായിരുന്നു ഭാഗ്യലക്ഷ്‍മി പറഞ്ഞത്. മുഖം വല്ലാതായ അനൂപ് പെട്ടെന്ന് അവിടുന്ന് പോവുകയും ചെയ്‍തു.

ടോയ്‍ലറ്റ് ഏരിയയിലേക്ക് എത്തിയ അനൂപ് അവിടുത്തെ ക്യാമറക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചു. ഭാഗ്യലക്ഷ്‍മിയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്നും ഈ സമ്മാനം താന്‍ ബിഗ് ബോസിന് നല്‍കിക്കോട്ടെ എന്നുമായിരുന്നു അനൂപിന്‍റെ അന്വേഷണം. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ബിഗ് ബോസ് ഈ ചോദ്യത്തോട് പ്രതികരിച്ചതുമില്ല. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ ആ മയില്‍ തനിക്ക് തന്നോളൂ എന്ന് അനൂപിനോട് പറയുന്ന മോഹന്‍ലാലിനെ കാണാം. എന്തുകൊണ്ടാണ് അത് നിരസിച്ചതെന്ന് ഭാഗ്യലക്ഷ്‍മിയോട് ചോദിക്കുന്നുമുണ്ട് മോഹന്‍ലാല്‍. സമ്മാനം താന്‍ സ്വീകരിക്കാമെന്ന മോഹന്‍ലാലിന്‍റെ പ്രഖ്യാപനം അത്യാഹ്ളാദത്തോടെയാണ് അനൂപ് സ്വീകരിക്കുന്നത്. കൈയടികളോടെയാണ് മറ്റു മത്സരാര്‍ഥികളും ഇതിനെ സ്വീകരിക്കുന്നത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ