'നിനക്ക് നാണമില്ലേ, ഇത്തിരി എങ്കിലും ഉളുപ്പുണ്ടോ'; ജുനൈസിനെതിരെ ആഞ്ഞടിച്ച് ലെച്ചു

Published : Apr 24, 2023, 09:08 AM ISTUpdated : Apr 24, 2023, 09:11 AM IST
'നിനക്ക് നാണമില്ലേ, ഇത്തിരി എങ്കിലും ഉളുപ്പുണ്ടോ'; ജുനൈസിനെതിരെ ആഞ്ഞടിച്ച് ലെച്ചു

Synopsis

ജയിൽ നോമിനേഷനിൽ ഒരിക്കലും നിന്റെ പേര് പറയരുതായിരുന്നു. പറഞ്ഞ ശേഷം ആണ് അക്കാര്യം താൻ ഓർത്തതെന്നും ജുനൈസ് പറഞ്ഞു

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് സംഭവബഹുലമായ സന്ദർഭങ്ങളും രസകരായ നിമിഷങ്ങളും സമ്മാനിച്ച് മുന്നോട്ട് പോകുകയാണ്. എല്ലാ ആഴ്ചകളിലും ബിബി ഹൗസിൽ ജയിൽ നോമിനേഷൻ നടക്കാറുണ്ട്. ഓപ്പൺ നോമിനേഷൻ ആയത് കൊണ്ട് തന്നെ ഇത് പലപ്പോഴും പ്രശ്നങ്ങളിലോ, തർക്കങ്ങളിലോ ആണ് കലാശിക്കുന്നത്. ഈ ആഴ്ചയിലെ നോമിനേഷനിൽ തന്റെ പേര് പറഞ്ഞതിന് ജുനൈസിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ലെച്ചു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോ​ഗ്യപ്രശ്നങ്ങളിൽ വലയുന്ന ലെച്ചു, വീക്കിലി ടാസ്കിലും പൊതുവായ പ്രവർത്തനങ്ങളിലും വേണ്ടത്ര നിലവാരം പുലർത്തിയില്ല എന്നാണ് ജുനൈസ് പറഞ്ഞത്. ഇതാണ് ലെച്ചു ചോദ്യം ചെയ്തത്. തനിക്ക് വയ്യാത്തത് അറിയില്ലേന്നും ഈ അവസ്ഥയിൽ ഞാൻ ജയിലിൽ പോയി കിടക്കണമോ എന്നും ലെച്ചു ചോദിക്കുന്നു. 

'നിനക്കെന്നെ ഈ അവസ്ഥയിൽ ജയിലിൽ വിടണം അല്ലേ', എന്ന് ലെച്ചു ചോദിച്ചപ്പോൾ ഇല്ലെന്നാണ് ജുനൈസ് പറയുന്നത്. 'പിന്നെ എന്ത് കോപ്പിനാ എന്റെ പേര് പറഞ്ഞത്. ഇത്രയും ആൾക്കാർ കാണിച്ച് കൂട്ടിയതൊന്നും നീ കണ്ടില്ലേ. കിച്ചണിലെ ക്യാപ്റ്റനായ മനീഷ ചേച്ചിയോട് പലവട്ടം ഹെൽപ് ചെയ്യണമോ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. നി അത് കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ചേച്ചി പറഞ്ഞിട്ടാണ് ഞാൻ റസ്റ്റ് എടുക്കുന്നത്. നീ വലിയ മനുഷ്യത്വത്തെ പറ്റിയൊക്കെ സംസാരിക്കുന്ന വ്യക്തിയാണല്ലോ. എവിടെ പോയത്. നിന്റടുത്ത് പച്ചയ്ക്ക് ഞാൻ പറഞ്ഞതാണ് എനിക്ക് സ്വല്ലിം​ഗ് ഉണ്ട്. കഴിഞ്ഞ മൂന്ന് മാസമായിട്ട് പിരീഡ്സ് ബ്ലെഡ് ഫ്ലോ ചെയ്ത് കൊണ്ടിരിക്കയാണെന്ന്. എന്നിട്ട് എവിടെ പോയി നിന്റെ മനുഷ്യത്വം. നിനക്ക് നാണമില്ലേ. ഇത്തിരിയെങ്കിലും ഉളുപ്പ് ഉണ്ടോ', എന്നാണ് ലെച്ചു ചോദിക്കുന്നത്. 

'മാലാഖയാണ് മമ്മൂക്ക, പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം അനുഗ്രഹമായി അദ്ദേഹം ഉണ്ടായി'; നിര‍ഞ്ജന അനൂപ്

ഇവിടെ മറ്റ് ആൾക്കാർ ഇല്ലാത്തത് കൊണ്ടല്ലലോ നീ എന്റെ പേര് പറഞ്ഞതെന്നും ലെച്ചു ചോദിക്കുന്നു. ശേഷം എല്ലാം പറഞ്ഞ് ഇരുവരും കോമ്പ്രമൈസ് ചെയ്യുന്നുണ്ട്. ജുനൈസ് ലെച്ചുവിനോട് മാപ്പ് പറയുകയും ചെയ്തു. ജയിൽ നോമിനേഷനിൽ ഒരിക്കലും നിന്റെ പേര് പറയരുതായിരുന്നു. പറഞ്ഞ ശേഷം ആണ് അക്കാര്യം താൻ ഓർത്തതെന്നും ജുനൈസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ