
ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഷൈൻ ടോം ചോക്കോയുടെ പെരുമാറ്റ രീതികളാണ് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഷൈനിനെ അനുകൂലിച്ചും വിമര്‍ശിച്ചും ആള്‍ക്കാര്‍ രംഗത്ത് എത്താറുമുണ്ട്. ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന്റെ വീഡിയോ അഭിമുഖമാണ് ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്.
രംഗബലി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു മാധ്യമം അഭിമുഖം നടത്തിയത്. സംവിധായകൻ പവൻ ബസംസെട്ടിയും അഭിമുഖത്തിന് ഷൈനിന്റെ ഒപ്പം ഉണ്ടായിരുന്നു. ഷൈൻ ടോം ചോക്കോയുടെ ഷര്‍ട്ട് തനിക്ക് ഇഷ്‍ടമായി എന്ന് അവതാരക വ്യക്തമാക്കുകയായിരുന്നു. ഉടൻ അദ്ദേഹം ഷര്‍ട്ടിന്റെ ബട്ടൻസഴിക്കുന്നതും വീഡിയോയില്‍ കാണാം. ഷര്‍ട്ട് അവതാരകയ്‍ക്ക് നല്‍കാം എന്നായിരുന്നു ഷൈൻ വ്യക്തമാക്കിയത്. അത് ധരിക്കണം എന്നും അവതാരകയോട് ഷൈൻ ആവശ്യപ്പെട്ടു. താൻ ആ ഷര്‍ട്ട് ധരിക്കാമെന്ന ഷൈനിനോട് വ്യക്തമാക്കിയ അവതാരക സാമൂഹ്യ മാധ്യമത്തില്‍ അതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാമെന്നും അറിയിച്ചു. എന്നാല്‍ ഒരു കുടുംബ ഷോയാണെന്ന് പറഞ്ഞ് പവൻ ബസംസെട്ടി അദ്ദേഹത്തെ തടയാൻ ശ്രമിക്കുന്നുണ്ടങ്കിലും ഷൈൻ ബട്ടൻസ് ഒന്നൊഴികെ എല്ലാം അഴിച്ചു മാറ്റിയിരുന്നു. താൻ ഷര്‍ട്ട് ഇഷ്‍ടപ്പെട്ടതിനാല്‍ രക്ഷപ്പെട്ടു, ഷൈനിന്റെ പാന്റ്സ് ആണ് ഇഷ്‍ടം എന്ന് പറഞ്ഞിരുന്നേല്‍ പെട്ടേനെ എന്നും അവതാരക വ്യക്തമാക്കുന്നുണ്ടായിരുന്നു.
രംഗബലി എന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ നാഗ ശൗര്യയാണ് നായകനായി എത്തുന്നത്. യുക്തിയും പ്രധാന വേഷത്തില്‍ ഉണ്ട്. പവൻ ബസംസസെട്ടി തന്നെയാണ് തിരക്കഥ. വിജ് കുമാറും സുധാകര്‍ ചെറുകുറിയുമാണ് ചിത്രത്തിന്റെ നിര്‍മാണം.
കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. കലാസംവിധാനം എ എസ് പ്രകാശാണ്. ദിവാകര്‍ മണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പവൻ ആണ് ചിത്രത്തിന്റെ സംഗീതം.
Read More: 'ബിഗ് ബോസ് ടോപ് ഫൈവില്‍ ആരൊക്കെ?', നിങ്ങള്‍ക്കും മിഥുന്റെ അഭിപ്രായമാണോ?
അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ