ഇനി ആര് ? വീണ്ടുമൊരു ബി​ഗ് ബോസ് കാലം; സീസൺ ആറിന്റെ ലോഞ്ചിം​ഗ് തിയതി എത്തി

Published : Feb 25, 2024, 01:36 PM IST
ഇനി ആര് ? വീണ്ടുമൊരു ബി​ഗ് ബോസ് കാലം; സീസൺ ആറിന്റെ ലോഞ്ചിം​ഗ് തിയതി എത്തി

Synopsis

വിവിധ മേഖകളില്‍ പ്രശസ്തരായ പതിനഞ്ചോളം പോരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് ഷോ നടത്തുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ ലോഞ്ചിം​ഗ് തിയതി പുറത്തുവിട്ടു. 2024 മാർച്ച് പത്തിനാണ് ബി​ഗ് ബോസ് തുടങ്ങുക. ഞായറാഴ്ച ഏഴ് മണി മുതൽ ലോഞ്ചിം​ഗ് എപ്പിസോഡുകൾ ആരംഭിക്കും. ഏഷ്യാനെറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിലാണ് ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കാൻ പോകുന്ന മത്സരാർത്ഥികൾ എന്ന് പ്രേക്ഷകരെ അറിയിക്കുക. 

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഒട്ടനവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോ മലയാളത്തിൽ തുടങ്ങിയിട്ട് അഞ്ച് സീസണുകൾ ആണ് ഇതിനോടകം പിന്നിട്ടു കഴിഞ്ഞത്. ഓരോ സീസൺ കഴിയുമ്പോഴും മുൻപരിചയമില്ലാത്ത പലരും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരർ ആകുകയാണ്. അത്തരത്തിൽ എത്തിയ നാല് പേർ കഴിഞ്ഞ സീസണുകളിലായി വിജയ കിരീടം ചൂടുകയും ചെയ്തു. സാബു മോൻ, മണിക്കുട്ടൻ, ദിൽഷ, അഖിൽ മാരാർ എന്നിവരാണ് ബി​ഗ് മലയാളം കിരീടം ചൂടിയ താരങ്ങൾ. 

എന്താണ് ബി​ഗ് ബോസ് ?

വിവിധ മേഖകളില്‍ പ്രശസ്തരായ പതിനഞ്ചോളം പോരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് ഷോ നടത്തുന്നത്. ഈ വീടിനെ ബിഗ് ബോസ് ഹൗസ് എന്നാണ് വിളിക്കുന്നത്. ഈ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറം ലോകവുമായിട്ടുള്ള എല്ലാ ബന്ധങ്ങളും പൂര്‍ണമായും ഒഴിവാക്കിയിരിക്കും. ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, പത്രം, ക്ലോക് എന്നിവയൊന്നും ഈ ദിവസങ്ങളില്‍ ഇവരിലേക്ക് എത്തില്ല. എന്നാൽ ഈ 100 ദിവസം താമസിക്കുന്നതിന് വേണ്ടിയുള്ള എല്ലാവിധ സൗകര്യങ്ങളും ബിഗ് ബോസ് ഹൗസില്‍ ഒരുക്കിയിട്ടുണ്ടാകും. പാചകം, തുണി അലക്കല്‍, വീട് വൃത്തിയാക്കാല്‍ തുടങ്ങിയ ഒരു വീട്ടിലെ എല്ലാ ജോലികളും ഈ മത്സരാർത്ഥികൾ തന്നെ ചെയ്യണം. 

ബി​ഗ് ബോസിന്റെ നിർദ്ദേശം അനുസരിച്ചായിരിക്കണം മത്സരാർത്ഥികൾ വീട്ടിൽ ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. കൂടാതെ ഓരോ ആഴ്ചയും വീക്കിലി ടാസ്കിൽ മികച്ച പ്രകടനം കാഴ്ച വച്ചവരെ ഉൾപ്പെടുത്തി ടാസ്കുകൾ സംഘടിപ്പിക്കുകയും ഇതിൽ വിജയിക്കുന്ന ആൾ ആ ഒരാഴ്ച വീടിന്റെ ക്യാപ്റ്റനും ആയിരിക്കും. ഓരോ ആഴ്ചയിലും ശനി, ഞായർ ദിവസങ്ങളിൽ മോഹൻലാൽ മത്സരാർത്ഥികളുമായി സംവാദിക്കാൻ എത്തും. നടൻ മാത്രമാണ് പുറം ലോകവുമായി മത്സരാർത്ഥികൾക്കുള്ള ഏക ബന്ധം. 

പ്രോഗ്രാം തുടങ്ങി ഓരോ ആഴ്ച കഴിയുമ്പോഴും ഓരോരുത്തരെ ആയി പുറത്താക്കും. ഔട്ട് ആവുന്ന മത്സരാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കുന്നത് മത്സരാര്‍ത്ഥികളില്‍ നിന്നും തന്നെയുള്ള വോട്ടിംഗ് വഴിയാണ്. അങ്ങനെ വരുന്നവരെ പബ്ലിക് വോട്ടിങ്ങിനായി വിടും. ഇവരിൽ ആരാണ് പുറത്താകേണ്ടത് എന്ന് പ്രേക്ഷകർ വിധി എഴുതും. അയാൾ ആഴ്ചയിലെ ഞായറാഴ്ച പുറത്താകുകയും ചെയ്യും.  

'മമ്മൂക്കാ.. ഇങ്ങക്ക് മാത്രം ഈനും മാത്രം മൊഞ്ച് എവിടുന്ന് വരണ്'

മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും ചെയ്ത് തീര്‍ക്കണം. ബിഗ് ബോസ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും  നടപ്പിലാകും. ഇതെല്ലാം തരണം ചെയ്ത് 100ദിവസം ആ ഷോയിൽ നിൽക്കുന്ന അഞ്ച് പേർ ഫൈനൽ ഫൈവിൽ വരും. ഇവരിൽ നിന്നും പ്രേക്ഷക വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കുന്നതാകും. ഫൈനൽ ഫൈവിൽ 100 ദിവസം നിൽക്കുന്നവർ തന്നെ ആയിരിക്കില്ല ഫൈനൽ ഫൈവിൽ എത്തുക. ഷോയ്ക്ക് ഇടയിൽ അപ്രതീക്ഷിതമായ എൻട്രികളും ഷോയിൽ ഉണ്ടാകും. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ