മണിക്കുട്ടൻ ബി​ഗ് ബോസിന് പുറത്തേക്ക്; പൊട്ടിക്കരഞ്ഞ് സൂര്യയും ഡിംപലും, താങ്ങാനാകാതെ മറ്റുള്ളവരും

Web Desk   | Asianet News
Published : Apr 26, 2021, 10:25 PM ISTUpdated : Apr 26, 2021, 10:43 PM IST
മണിക്കുട്ടൻ ബി​ഗ് ബോസിന് പുറത്തേക്ക്; പൊട്ടിക്കരഞ്ഞ് സൂര്യയും ഡിംപലും, താങ്ങാനാകാതെ മറ്റുള്ളവരും

Synopsis

 ഇത് മണിക്കുട്ടന്റെ മാത്രം ആ​ഗ്രഹവും ആവശ്യവും ആയിരുന്നുവെന്നും ബി​ഗ് ബോസ് അറിയിച്ചു.

ബി​ഗ് ബോസ് മലയാളം സീസൺ മൂന്ന് സംഭവബഹുലമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകയാണ്. എല്ലാ മത്സരാർത്ഥികളും തന്നെ മികച്ച മത്സരമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് നടന്‍ മണിക്കുട്ടന്‍. എന്നാൽ, അപ്രതീക്ഷിതമായി മണിക്കുട്ടൻ ഇന്ന് ഷോയ്ക്ക് പുറത്തേക്ക് പോകുകയാണ്. താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഏറെ ഞെട്ടലോടെയും കണ്ണീരോടെയുമാണ് മത്സരാർത്ഥികൾ കേട്ടത്. 

ഏറെ നേരത്തെ റിക്വിസ്റ്റിന് പിന്നാലെയാണ് മണിക്കുട്ടനെ ഇന്ന് ബി​ഗ് ബോസ് കൺഫക്ഷൻ റൂമിലേക്ക് വിളിച്ചത്. പിന്നാലെ സന്ധ്യയുമായി ബന്ധപ്പെട്ട കാര്യമായിരുന്നു താരം ബി​ഗ് ബോസിനോട് പറഞ്ഞത്.'ഇതെന്റെ ഫൈനൽ തീരുമാനമാണ്. സന്ധ്യയും ഞാനുമായി യാതൊരു വിധ വിരോധവും ഇല്ല. ഇവിടെ ഉള്ള എല്ലാ സ്ത്രീകളെയും ബഹുമാനിക്കുകയും ടാസ്ക്കിൽ വരെ അവരെ സഹായിക്കുകയും ചെയ്യാറുണ്ട്. കലയെ കല എന്ന രീതിയിൽ തന്നെ മനസ്സിലാക്കിയിട്ടുണ്ടോ എന്നാണ് സന്ധ്യയോട് ചോദിച്ചത്. കല നിഷ്കളങ്കമായൊരു കാര്യമാണ്. കലാകാരിക്കും കലാകാരനും സമൂഹത്തോട് മറ്റുള്ളവരെക്കാളും ഇരട്ടി പ്രതിബന്ധത ഉണ്ടായിരിക്കണം.അത്രത്തോളം സ്നേഹമാണ് ജനങ്ങള്‍ നമുക്ക് തരുന്നത്. സന്ധ്യ അന്ന് നോൺവെജായ ഭക്ഷണത്തിന് മുന്നിൽ ഇരുന്ന് കരഞ്ഞത് എനിക്ക് വളരെയധികം വേദനിപ്പിച്ചു. മത്സ്യത്തിനോട് ഇങ്ങനെ കാണിക്കുമ്പോ അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് എന്ത് മാത്രം വേദന ഉണ്ടാകും. ഇതാണ് അന്ന് നാട്ടുക്കൂട്ടം ടാസ്ക്കിലും ഞാൻ പറഞ്ഞത്. ഇനി എനിക്ക് ഈ പ്ലാറ്റ്ഫോമിൽ നിൽക്കാൻ ഭയമാണ്. ഞാൻ ഇവിടെ പറഞ്ഞ കാര്യങ്ങളിലും നിലപാടുകളിലും പൂർണ്ണ വിശ്വാസം ഉണ്ട്. അക്കാര്യത്തില്‍ ഞാന്‍ ആരെയും ഭയക്കുന്നില്ല' എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. 

'ഇവിടെ നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളും നിലപാടുകളും പ്രേക്ഷകർ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ യാത്ര തിരിക്കുക. അതിന് മറ്റൊന്നും തടസ്സമാകാൻ പാടില്ല. ഇവിടെ ആരും വ്യക്തിപരമായി നിങ്ങൾക്കെതിരെ അല്ല. അതാണ് ഈ ​ഗെയിം. അതാദ്യം നിങ്ങൾ മനസ്സിലാക്കുക' എന്നാണ് ബി​ഗ് ബോസ് പറഞ്ഞത്.

'എനിക്ക് ഇനി നില്‍ക്കാന്‍ പറ്റില്ല. നിങ്ങള്‍ സമ്മതിച്ച് ഞാന്‍ ഇവിടെ നിന്ന് പോകയാണെങ്കില്‍, പതിനഞ്ച് വര്‍ഷത്തെ എന്‍റെ സിനിമാ ജീവിതം ഞാന്‍ ഇവടെ വച്ചിട്ട് പോകും. പ്രേക്ഷകര്‍ എനിക്ക് വലിയൊരു സപ്പോര്‍ട്ടാണ് ചെയ്തത്. ഇവിടെയും അവരെന്നെ സപ്പോര്‍ട്ട് ചെയ്തു. എന്നെ അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റും' എന്നായിരുന്നു മണിക്കുട്ടന്‍റെ മറുപടി. പിന്നാലെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ബി​ഗ് ബോസ് ശ്രമിച്ചുവെങ്കിലും തിരികെ പോകണമെന്ന തീരുമാനത്തിൽ മണിക്കുട്ടൻ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നാലെ മണിക്കുട്ടൻ കൺഫക്ഷൻ റൂം വഴി തന്നെ പുറത്തേക്ക് പോകുകയും ചെയ്തു. 

തുടർന്ന് ലിവിം​ഗ് ഏരിയയിൽ വരാൻ പറഞ്ഞ ബി​ഗ്ബോസ് മണിക്കുട്ടൻ പോയ വിവരം മത്സരാർത്ഥികളെ അറിയിക്കുകയായിരുന്നു. ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത മത്സരാർത്ഥികൾ കേട്ടത്. മണിക്കുട്ടനെ കാണാൻ അനുവദിക്കുമോന്നും ഇവർ ചോദിക്കുന്നുണ്ട്. പിന്നാലെ ഇത് മണിക്കുട്ടന്റെ മാത്രം ആ​ഗ്രഹവും ആവശ്യവും ആയിരുന്നുവെന്നും ബി​ഗ് ബോസ് അറിയിച്ചു. പിന്നീട് പൊട്ടിക്കരയുന്ന ഡിംപലിനെയും സൂര്യയേയുമാണ് കാണാനായത്. മറ്റുള്ളവർ ഇവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ