എലിമിനേറ്റായാൽ ആരേലും മിസ് ചെയ്യുമോന്ന് സൂര്യയോട് മോഹൻലാൽ, താന്‍ മിസ് ചെയ്യുമെന്ന് മണിക്കുട്ടൻ !

Published : Mar 28, 2021, 10:01 PM IST
എലിമിനേറ്റായാൽ ആരേലും മിസ് ചെയ്യുമോന്ന് സൂര്യയോട് മോഹൻലാൽ, താന്‍ മിസ് ചെയ്യുമെന്ന് മണിക്കുട്ടൻ !

Synopsis

സൂര്യയെ മിസ് ചെയ്യുമോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് അതേ എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. 

ബി​ഗ് ബോസ് സീസൺ മൂന്ന് വളരെ രസകരമായ നിമിഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി മുന്നോട്ട് പോകുകയാണ്. വീക്കന്റ് എപ്പിസോഡായ ഇന്ന് മോഹൻലാലും നിറ സാന്നിധ്യമായി ബി​ഗ് ബോസിലുണ്ട്. എലിമിനേഷനുമായി ബന്ധപ്പെട്ട് സൂര്യയോടും മണിക്കുട്ടനോടുമുള്ള മോഹൻലാലിന്റെ ചോദ്യങ്ങളാണ് ശ്രദ്ധനേടുന്നത്. മണിക്കുട്ടനോട് ആരേലും പേര് മാറ്റി വിളിക്കാൻ തോന്നുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്.

പിന്നാലെ സൂര്യയോട് എഴുന്നേറ്റ് നിൽക്കാൻ താരം ആവശ്യപ്പെട്ടു. എലിമിനേഷൻ ആയി വീട്ടിൽ നിന്നും പോയാൽ ആരെയെങ്കിലും മിസ് ചെയ്യുമോ എന്നായിരുന്നു മോഹൻലാൽ സൂര്യയോട് ചോദിച്ചത്. കാര്യങ്ങൾ സത്യമായി പറയണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു. 

’ഇവിടെ നിന്ന് പോകുമ്പോ ഒരു വിഷമം ഉണ്ട്. പിന്നെ നമുക്ക് ഇഷ്ടമുള്ളവരെ കുറച്ച് നാളത്തേക്ക് കാണാതാവുമല്ലോ എന്ന് വിചാരിക്കുമ്പോ നല്ല വിഷമമുണ്ട്. ഡിപ്ലോമാറ്റിക് ആയിട്ട് പറയുകയാണെങ്കിൽ എല്ലാവരേയും മിസ് ചെയ്യും. അല്ലാതെ പറയുവാണേല്‍ മണിക്കുട്ടനെ നന്നായി മിസ് ചെയ്യും,’ എന്നാണ് സൂര്യ പറഞ്ഞത്. 

സൂര്യയെ മിസ് ചെയ്യുമോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് അതേ എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. 12 വർഷങ്ങൾക്ക് മുമ്പ് സൂര്യയും താനും ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അതിന് ശേഷം ഒരു തവണയോ മറ്റോ നമ്മൾ കണ്ടു. പിന്നെ കാണുന്നതും സൂര്യയെ കുറിച്ച് കൂടുതൽ അറിയുന്നതും ബി​ഗ് ബോസിൽ വന്നിട്ടാണെന്നും മണിക്കുട്ടൻ പറഞ്ഞു. ഞങ്ങൾ ഒത്തിരി സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സൂര്യക്ക് ഒത്തിരി പ്രതീക്ഷകൾ നൽകുന്ന പ്ലാറ്റ്ഫോമാണിതെന്നും മണിക്കുട്ടൻ പറയുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സിംഹാസനങ്ങളിൽ ഇരിപ്പിടം ഉറപ്പിക്കുന്നത് ആരെല്ലാം ? ബി​ഗ് ബോസ് അ​ഗ്നിപരീക്ഷ പ്രൊമോ
കാത്തിരിപ്പുകൾക്ക് വിരാമം, ഇനി 18 ദിവസം മാത്രം; ബി​ഗ് ബോസ് സീസൺ 8 അ​ഗ്നിപരീക്ഷ ഉടൻ