'എംകെ' എന്ന വിളിയാണെനിക്ക് കിട്ടിയ അംഗീകാരം; ഈ സ്നേഹം തുടർന്നുമുണ്ടാകണമെന്ന് മണിക്കുട്ടൻ

By Web TeamFirst Published May 27, 2021, 1:47 PM IST
Highlights

ബിഗ് ബോസ് നിര്‍ത്തേണ്ടിവന്ന 95-ാം ദിവസം എട്ട് മത്സരാര്‍ഥികളാണ് ഷോയില്‍ അവശേഷിച്ചിരുന്നത്. മണിക്കുട്ടന്‍, ഡിംപല്‍, അനൂപ്, റിതു, സായ്, ഫിറോസ്, നോബി, റംസാന്‍ എന്നിവരാണ് അവര്‍. 
 

ലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ചിത്രീകരണം കൊവിഡ് സാഹചര്യം മൂലം 95-ാം ദിവസത്തില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. നിലവിൽ ടൈറ്റില്‍ വിജയിയെ കണ്ടെത്തണമെന്ന തീരുമാനത്തിലാണ് ഏഷ്യാനെറ്റ്. ഇതിനായി അവസാന എട്ടു മത്സരാര്‍ഥികള്‍ക്കായി ഹോട്ട്സ്റ്റാറില്‍ വോട്ടിംഗും ആരംഭിച്ചിട്ടുണ്ട്. ഇത്രയും ദിവസം ബിഗ് ബോസില്‍ തങ്ങളെ നിര്‍ത്തിയ പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ ചില മത്സരാര്‍ഥികള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഷോയിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ മണിക്കുട്ടന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. 

'എംകെ' എന്ന വിളിയാണ് തനിക്ക് കിട്ടിയ അംഗീകാരമെന്നും ഈ സ്നേഹവും വോട്ടും തുടർന്നുമുണ്ടാകണമെന്ന് മണിക്കുട്ടൻ പറയുന്നു. ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. മാതാപിതാക്കളും വീഡിയോയിൽ മണിക്കുട്ടനൊപ്പം ഉണ്ട്. 

"ബി​ഗ് ബോസിൽ നിന്നപ്പോൾ ഒരിക്കലും മനസ്സിലാക്കാൻ സാധിച്ചില്ല പുറത്ത് എനിക്ക് വേണ്ടി ഇത്രയും സ്നേഹവും പ്രാർത്ഥനയും സപ്പോർട്ടും കിട്ടിക്കൊണ്ടിരിക്കുകയാണെന്ന്. ഏറ്റവും സന്തോഷം ആയത്, എല്ലാരും എന്നെ സ്നേഹത്തോടെ MK എന്നാണ് വിളിക്കുന്നത്. അതാണ് എനിക്ക് ലഭിച്ച അംഗീകാരവും. ​ഗെയിം ഇതുവരെ കഴിഞ്ഞിട്ടില്ല ഈ ഒരാഴ്ചയും വോട്ടിം​ഗ് തുടരും. എനിക്ക് വേണ്ടി വോട്ട് ചെയ്യുക. സപ്പോർട്ട് ചെയ്യുക. ഈ സ്നേഹം തുടർന്നും ഉണ്ടാകുക. നന്ദി", മണിക്കുട്ടൻ പറഞ്ഞു. 

രണ്ട് ദിവസം മുമ്പാണ് മണിക്കുട്ടനും രമ്യ പണിക്കരും തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ഈ സീസണില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മണിക്കുട്ടന്‍. അതിന്‍റെ ആശ്ചര്യം വെളിവാക്കുന്നതായിരുന്നു വിമാനത്താവളത്തില്‍ വച്ചുള്ള മണിക്കുട്ടന്‍റെ ആദ്യ പ്രതികരണം. മൂന്ന് മാസത്തിനു ശേഷം ഫോണ്‍ കയ്യില്‍ കിട്ടിയപ്പോഴാണ് പുറത്ത് തനിക്കുള്ള പിന്തുണയെക്കുറിച്ച് അറിഞ്ഞതെന്ന് മണിക്കുട്ടന്‍ പറഞ്ഞിരുന്നു.

ബിഗ് ബോസ് നിര്‍ത്തേണ്ടിവന്ന 95-ാം ദിവസം എട്ട് മത്സരാര്‍ഥികളാണ് ഷോയില്‍ അവശേഷിച്ചിരുന്നത്. മണിക്കുട്ടന്‍, ഡിംപല്‍, അനൂപ്, റിതു, സായ്, ഫിറോസ്, നോബി, റംസാന്‍ എന്നിവരാണ് അവര്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!