ലിസ്റ്റിൽ 8പേർ, ഇതില്‍ ആര് അല്ലെങ്കില്‍ ആരൊക്കെ പുറത്തേക്ക് ? എലിമിനേഷൻ പറഞ്ഞ് മോഹൻലാൽ

Published : Mar 16, 2024, 10:52 PM ISTUpdated : Mar 16, 2024, 10:58 PM IST
ലിസ്റ്റിൽ 8പേർ, ഇതില്‍ ആര് അല്ലെങ്കില്‍ ആരൊക്കെ പുറത്തേക്ക് ? എലിമിനേഷൻ പറഞ്ഞ് മോഹൻലാൽ

Synopsis

രതീഷ്, ജിന്റോ, നോറ, ശരണ്യ, അൻസിബ, റോക്കി, സിജോ, സുരേഷ് എന്നിവരാണ് എലിമിനേഷനില്‍ ഉള്ളത്. 

ബി​ഗ് ബോസ് മലയാളം സീസൺ ആറ് സംഭവ ബഹുലമായ ആറാം എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. മോഹൻലാൽ വരുന്ന വാരാന്ത്യ എപ്പിസോഡാണ് ഇന്നും നാളെയും. അതുകൊണ്ട് തന്നെ എലിമിനേഷൻ പ്രോസസും നടക്കും. എല്ലാ മത്സരാർത്ഥികളുടെയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന കാര്യമാണ് എലിമിനേഷൻ എന്നത്. ഓരോ വാരത്തിലേകും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് നോമിനേഷൻ ലിസ്റ്റ് വരുന്നത്. 

സീസൺ ആറിലെ ആദ്യ എലിമിനേഷനിൽ ആകെ ഉള്ളത് എട്ട് പേരാണ്. രതീഷ്, ജിന്റോ, നോറ, ശരണ്യ, അൻസിബ, റോക്കി, സിജോ, സുരേഷ് എന്നിവരാണ് അത്. ബാക്കി പതിനൊന്ന് പോരാണ് സേഫ് ആയിരുന്നത്. എപ്പിസോഡിന്റെ അവസാനം ആണ് മോഹൻലാൽ എലിമിനേഷനെ കുറിച്ച് പറഞ്ഞത്.

"ഒരാഴ്ചത്തെ യാത്ര കഴിഞ്ഞ ശേഷം എട്ട് പേരിൽ നിന്നും ഒരാളോ അതിൽ കൂടുതൽ പേരോ നാളെ ചിലപ്പോൾ പുറത്ത് പോയേക്കാം. ബി​ഗ് ബോസ് വീടിന് ഉള്ളിലേക്ക് വരുന്നത് പോലെയല്ല പുറത്തേക്ക് പോകുന്നത്. അകത്ത് വരുമ്പോൾ കോൺഫിഡൻസോടെ വന്നിട്ട്, പുറത്തേക്ക് പോകുമ്പോൾ അയ്യോ എനിക്കത് പറ്റിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. നോമിനേഷനിൽ ആരും വരാതിരിക്കില്ല. പക്ഷേ പുറത്ത് പോകാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും എന്ന് ആദ്യമെ നമ്മൾ തീരുമാനിക്കണം. എന്തായാലും പ്രേക്ഷക തീരുമാനം നമുക്ക് നാളെ അറിയാം. അതുവരെ സമാധാനമായി ഇരിക്കൂ", എന്നാണ് മോഹൻലാൽ പറഞ്ഞത്. ശേഷം എല്ലാ മത്സരാർത്ഥികളോടും യാത്ര പറഞ്ഞ മോഹൻലാൽ ഷോ അവസാനിപ്പിക്കുകയും ചെയ്തു.  

ബാ​ഗെടുത്ത് പോകാൻ അധികാരമുണ്ടോ? വീട്ടിലിരിക്കണം;കട്ടക്കലിപ്പിൽ മോഹൻലാൽ,മത്സരാർത്ഥികളെ തിർത്തിപ്പൊരിച്ച് താരം

മാര്‍ച്ച് പത്തിന് ആയിരുന്നു ബിഗ് ബോസ് സീസണ്‍ ആറിന് തുടക്കമിട്ടത്. പത്തൊന്‍പത് മത്സരാര്‍ത്ഥികളാണ് ഷോയില്‍ എത്തിയത്. വലിയ പ്രതീക്ഷയോടെ എത്തിയ മത്സരാര്‍ത്ഥികള്‍ക്ക് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. ഇക്കാര്യം മോഹന്‍ലാല്‍ പറയുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്