'നിങ്ങൾക്ക് ഒരു പ്രത്യേകതയുമില്ല', ജാന്മണിയോട് കലിപ്പിച്ച് മോഹൻലാൽ, നോറയുടെ ജീവിതം ഇല്ലാതാക്കുമെന്ന് ജാൻ

Published : Apr 13, 2024, 10:54 PM ISTUpdated : Apr 13, 2024, 10:57 PM IST
'നിങ്ങൾക്ക് ഒരു പ്രത്യേകതയുമില്ല', ജാന്മണിയോട് കലിപ്പിച്ച് മോഹൻലാൽ, നോറയുടെ ജീവിതം ഇല്ലാതാക്കുമെന്ന് ജാൻ

Synopsis

തന്റെ കൈകൊണ്ട് ചോറ് വാങ്ങി കഴിച്ച ആളാണ് നോറയെന്നും അവളെ ഒരിക്കലും വെറുതെ വിടില്ലെന്നും ജാന്മണി പറയുന്നുണ്ട്.

മോഹൻലാൽ എത്തുന്ന വീക്കെൻഡ് എപ്പിസോഡുകളിൽ വളരെ രസകരമായി ​ഗെയിമുകൾ നടക്കാറുണ്ട്. മത്സരാർത്ഥികൾക്ക് പരസ്പരം ഉള്ള ധാരണ എങ്ങനെ ആണെന്ന് വെളിവാക്കുന്നതാകും ഇത്തരം ​ഗെയിമുകൾ. ഇന്നും അത്തരമൊരു മത്സരം നടന്നു. 

സത്യസന്ധത ഇല്ലായ്മ, നിരുത്തരവാദിത്വം, ക്രിതൃമത്വം, വഞ്ചന, ആശ്രിതത്വം ഇത്തരം 'അസുഖം' ഉള്ള ആളെ 
മത്സരാർത്ഥികൾ കണ്ടുപിടിക്കണം. ശേഷം കാരണം പറഞ്ഞിട്ട് അയാൾക്ക് ആ മരുന്ന്(വെള്ളം) കൊടുക്കുക എന്നതാണ് ടാസ്ക്. അസുഖത്തിന്റെ കാഠിന്യം അനുസരിച്ചാണ് മരുന്ന് കൊടുക്കേണ്ടതെന്നും മോഹൻലാൽ പറയുന്നുണ്ട്. 

ലാലേട്ടാ ഇതെല്ലാം ഞാൻ ഒരാളിൽ കാണുന്നുണ്ട് എന്ന് പറഞ്ഞാണ് നോറ എത്തിയത്. ജാന്മണി ആണ് അതെന്നും ശേഷം എന്തുകൊണ്ട് പറഞ്ഞുവെന്ന കാരണവും നോറ നിരത്തുന്നുണ്ട്. പിന്നാലെ ഒരു ​ഗ്ലാസ് നിറയെ മരുന്ന് നോറ ജാന്മണിക്ക് കൊടുക്കുന്നുണ്ട്. എന്നാൽ നീ തന്നത് എനിക്ക് കുടിക്കാൻ പറ്റില്ല. നീ പറയുന്നത് പോലെ അല്ലെന്ന് പറഞ്ഞ ജാന്മണി മരുന്ന് തിരികെ ഒഴിക്കുന്നുണ്ട്. 

ഇത് ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ നിർത്താൻ ആവശ്യപ്പെടുന്നുണ്ട്. അത് കഴിച്ചേ പറ്റുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു. 'ജാൻമണി..നിങ്ങൾക്ക് ഇവിടെ വേറെ യാതൊരുവിധ പ്രത്യേകതയും ഇല്ല. അത് കഴിച്ചേ പറ്റൂ', എന്ന് തറപ്പിച്ച് മോഹൻലാൽ പറയുക ആയിരുന്നു. പിന്നാലെ വളരെ രോക്ഷാകുലയായി നിൽക്കുന്ന ജാന്മണിയെ ആണ് ഷോയിൽ കണ്ടത്. 

'ഞാന്‍ പൊട്ടിത്തെറിക്കും, അതിനായാൽ കപ്പടിച്ചിട്ട് പോകാം'; മോഹൻ‍ലാലിന് മുന്നിൽ 'സീക്രട്ട് ഏജന്റ്'

തന്റെ കൈകൊണ്ട് ചോറ് വാങ്ങി കഴിച്ച ആളാണ് നോറയെന്നും അവളെ ഒരിക്കലും വെറുതെ വിടില്ലെന്നും ജാന്മണി പറയുന്നുണ്ട്. നോറയുടെ ജീവിതം ഫിനിഷ് ചെയ്യുമെന്നും ഇവർ പറയുന്നു. മറ്റുള്ളവർ അത് തെറ്റാണെന്ന് പറയുന്നുണ്ടെങ്കിലും അത് അം​ഗീകരിക്കാൻ ജാന്മണി തയ്യാറാകുന്നില്ല. ഇതൊരിക്കലും ​ഗെയിം അല്ലെന്നും ഇവർ പറയുന്നുണ്ട്. പിന്നാലെ മോഹൻലാൽ ഇക്കാര്യം എടുത്ത് ചോദിക്കുകയും നോറയോട് ജാന്മണി സോറി പറയുകയും ചെയ്യുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്