
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ അഞ്ചാമത്തെ എലിമിനേഷന്‍ പ്രഖ്യാപിച്ച് അവതാരകനായ മോഹന്‍ലാല്‍. ആറ് പേരാണ് ഇക്കുറി എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സജിന-ഫിറോസ്, സായ് വിഷ്‍ണു, ഡിംപല്‍, മജിസിയ, സൂര്യ, അനൂപ് എന്നിവര്‍. ഇതില്‍ അനൂപും സൂര്യയും സേഫ് ആണെന്ന കാര്യം മോഹന്‍ലാല്‍ ആദ്യമേ അറിയിച്ചു. പിന്നീടുള്ള നാലു പേരില്‍ അടുത്ത വാരത്തിലെ ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സായ് വിഷ്‍ണുവും ഉണ്ടായിരുന്നു.
ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ എലിമിനേറ്റ് ആവുന്ന സാഹചര്യം അപൂര്‍വ്വമാണെന്നു പറഞ്ഞ മോഹന്‍ലാല്‍ അത്തരത്തിലൊരു സാഹചര്യം ഇവിടെ ആവര്‍ത്തിക്കുമോയെന്ന് കരുതുന്നോ എന്ന് അഡോണിയോട് ചോദിച്ചു. അഡോണി സംസാരിച്ചത് മനസിലാക്കിയ മോഹന്‍ലാല്‍ അത് ചോദിക്കുകയായിരുന്നു. എന്നാല്‍ ഏറെ വൈകാതെ ഇവിടെ അത് സംഭവിക്കുന്നില്ലെന്നും സായ് സേഫ് ആണെന്നും ലാല്‍ പറഞ്ഞു. പിന്നീട് സജിന-ഫിറോസ് ഈ വാരത്തില്‍ സേഫ് ആണെന്നും അദ്ദേഹം അറിയിച്ചു.
ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളെന്ന് പറയാവുന്ന മജിസിയയും ഡിംപലുമാണ് നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിച്ചിരുന്ന മത്സരാര്‍ഥികള്‍. ഇതില്‍ പ്രേക്ഷകരുടെ തീരുമാനപ്രകാരം ഈ വാരം പുറത്തേക്ക് പോകുന്നത് മജിസിയ ആണെന്നും മോഹന്‍ലാല്‍ പിന്നാലെ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെ മജിസിയ സംയമനത്തോടെയാണ് സ്വീകരിച്ചതെങ്കില്‍ മറ്റു മത്സരാര്‍ഥികളില്‍ ദു:ഖം പ്രകടമായിരുന്നു. ഡിംപലാണ് ഏറ്റവും വൈകാരികമായി ഇതിനോട് പ്രതികരിച്ചത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ