യെല്ലോ കാര്‍ഡ് മാത്രമല്ല, റസ്‍മിനുള്ള ശിക്ഷ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Published : May 12, 2024, 08:33 AM IST
യെല്ലോ കാര്‍ഡ് മാത്രമല്ല, റസ്‍മിനുള്ള ശിക്ഷ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Synopsis

കഴിഞ്ഞ വാരത്തിലെ വീക്ക്ലി ടാസ്ക് ആയിരുന്ന ഹോട്ടല്‍ ടാസ്കിനിടെയായിരുന്നു സംഭവം

ബി​ഗ് ബോസ് ഷോയില്‍ ശിക്ഷ ലഭിക്കുന്ന ഒന്നാണ് സഹമത്സരാര്‍ഥികള്‍ക്കെതിരായ ഫിസിക്കല്‍ അസോള്‍ട്ട്. അടച്ചിട്ട ഒരു വീട്ടില്‍ ആഴ്ചകള്‍ മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ഥികള്‍ മറ്റൊരു ലോകത്ത് എത്തപ്പെട്ട പ്രതീതിയില്‍ ആവുകയും കാര്യങ്ങളോട് പൊടുന്നനെ പ്രതികരിക്കുകയും ചെയ്യും. അസഹിഷ്ണുത ശാരീരികമായ കൈയേറ്റത്തിലേക്ക് എത്താനുള്ള സാധ്യത ഏറെയാണ്. അതിനെയും അതിജീവിക്കുക എന്നതാണ് മത്സരാര്‍ഥികള്‍ക്ക് മുന്നിലുള്ള വെല്ലുവിളി. ഇപ്പോഴിതാ ശാരീരികമായ കൈയേറ്റത്തിന് ഒരു മത്സരാര്‍ഥിക്കെതിരെ കൂടി ശിക്ഷ വന്നിരിക്കുകയാണ്. റസ്മിന് എതിരെയാണ് അത്.

കഴിഞ്ഞ വാരത്തിലെ വീക്ക്ലി ടാസ്ക് ആയിരുന്ന ഹോട്ടല്‍ ടാസ്കിനിടെ റസ്മിന്‍ ജാസ്മിനെ ശാരീരികമായി കൈയേറ്റം ചെയ്തിരുന്നു. ടാസ്കില്‍ ഒരു സമയത്ത് ജാസ്മിന്‍ ഒരു റോബോട്ടിന്‍റെ വേഷമാണ് അവതരിപ്പിച്ചിരുന്നത്. അതിഥിയായി എത്തിയ ശ്വേത മേനോന്‍ പറഞ്ഞതനുസരിച്ച് നൃത്തം അവതരിപ്പിക്കുന്നത് കാണാന്‍ ജാസ്മിന്‍ എല്ലാ സഹമത്സരാര്‍ഥികളെയും ക്ഷണിച്ചെങ്കിലും പവര്‍ ടീം അത് സ്വീകരിച്ചില്ല. പവര്‍ ടീമിന്‍റെ ഭാഗമായ റസ്മിന്‍ ഈ സമയം അടുക്കളജോലിയില്‍ ആയിരുന്നു. തന്‍റെ ക്ഷണം സ്വീകരിക്കാതെ നില്‍ക്കുകയായിരുന്ന റസ്മിന് മുന്നിലെ ഗ്യാസ് അടുപ്പ് റോബോട്ടിന്‍റെ കഥാപാത്രം ചെയ്യുകയായിരുന്നു ജാസ്മിന്‍ ഓഫ് ചെയ്തു. ഇതില്‍ പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ പിടിച്ച് തള്ളുകയായിരുന്നു. കുറച്ച് സെക്കന്‍റുകള്‍ ബലപ്രയോഗം നടന്നു. 

ശനിയാഴ്ച എപ്പിസോഡില്‍ ഇക്കാര്യം ​ഗൗരവത്തോടെ അവതരിപ്പിച്ച മോഹന്‍ലാല്‍ ഇരുവര്‍ക്കും പറയാനുണ്ടായിരുന്നത് കേട്ടു. ഒപ്പം സഹമത്സരാര്‍ഥികളുടെ ഭാ​ഗവും കേട്ടു. പിന്നീട് റസ്മിനുള്ള ശിക്ഷ വിധിക്കുകയും ചെയ്തു. റസ്മിന് ഈ സീസണിലെ ആദ്യ യെല്ലോ കാര്‍ഡ് നല്‍കി മോഹന്‍ലാല്.‍ എന്നാല്‍ യെല്ലോ കാര്‍ഡ് മാത്രമല്ല ശിക്ഷ, ഒപ്പം രണ്ടാഴ്ചയിലെ ഡയറക്റ്റ് നോമിനേഷനിലേക്കും റസ്മിന്‍ വരും. തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായി റസ്മിന്‍ ഇത്തരത്തില്‍ പെരുമാറിയത് ജാസ്മിനെ വിഷമിപ്പിച്ചിരുന്നു.

ALSO READ : കുടുംബവിളക്കിലെ 'വേദിക'യ്ക്ക് ബിഗ് ബോസില്‍ ജനപ്രീതി കുറഞ്ഞത് എന്തുകൊണ്ട്? പുറത്താവാനുള്ള 6 കാരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ
'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ