
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ ടാഗ് ലൈന്‍ ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നാണ്. ആ വിശേഷണത്തെ അന്വര്‍ഥമാക്കുന്ന തരത്തില്‍ പല പുതുമകളും ഇത്തവണത്തെ ബിഗ് ബോസില്‍ ഉണ്ട്. അതിലൊന്നാണ് സിഐഡി രാംദാസിന്‍റെ സാന്നിധ്യം. പട്ടണപ്രവേശം എന്ന ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രമാണ് ഇത്. ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ നിരീക്ഷിച്ചുകൊണ്ട് ഈ കഥാപാത്രം അദൃശ്യ സാന്നിധ്യമായി എപ്പോഴുമുണ്ട് എന്നതാണ് സങ്കല്‍പം. ഇടയ്ക്ക് ഒരു എല്‍സിഡി വാളിലൂടെ മത്സരാര്‍ഥികളുമായി നേരിട്ട് സംവദിക്കാനും രാംദാസ് എത്തും.
ഉദ്ഘാടന എപ്പിസോഡില്‍ സീസണ്‍ 6 ലെ ഹൗസിന്‍റെ പ്രത്യേകതകള്‍ വിശദീകരിക്കവെ സിഐഡി രാംദാസിനെക്കുറിച്ചും അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. രാംദാസുമായി അദ്ദേഹം ആശയവിനിമയം ചെയ്യുന്ന ദൃശ്യങ്ങളും ലോഞ്ച് എപ്പിസോഡില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ മത്സരാര്‍ഥികളുമായി സംവദിക്കാനും സിഐഡി രാംദാസ് ഹൗസില്‍ എത്തുകയാണ്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് പുറത്തുവിട്ട് പുതിയ പ്രൊമോ വീഡിയോയില്‍ ഉണ്ട്. എല്ലാവരെയും ഹാളിലേക്ക് വിളിച്ചിരുത്തിയിട്ടാണ് രാംദാസിന്‍റെ വരവ്. ബിഗ് ബോസ് മുന്‍ സീസണുകളില്‍ ഇതുവരെ കാണാതിരുന്ന ഈ ആശ്ചര്യ കാഴ്ചയിലേക്ക് അവര്‍ കൗതുകത്തോടെ നോക്കുന്നതും പ്രൊമോയില്‍ കാണാം.
മറ്റ് നിരവധി പ്രത്യേകതകളും ഇത്തവണത്തെ ഹൗസിന് ഉണ്ട്. അതില്‍ പ്രധാനമാണ് പവര്‍ റൂം. മുന്‍പ് ഒന്നോ രണ്ടോ കിടപ്പുമുറികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അവയുടെ എണ്ണം നാല് ആണ്. മൂന്ന് ചെറിയ മുറികളും ഒരു വലിയ മുറിയും. വലിയ മുറിയുടെ പേരാണ് പവര്‍ റൂം. ഇവിടുത്തെ താമസക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പല സവിശേഷ അധികാരങ്ങളുമുണ്ട്. അഥവാ അവരാണ് ഹൗസിന്‍റെ പരമാധികാരികള്‍. എന്നാല്‍ നിലവിലെ പവര്‍ ടീം തങ്ങളുടെ അധികാരം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന വിമര്‍ശനം ബിഗ് ബോസ് തന്നെ ഉയര്‍ത്തിയിരുന്നു.
ALSO READ : അല്‍ത്താഫ് സലിമിനൊപ്പം അനാര്‍ക്കലി മരിക്കാര്‍; 'മന്ദാകിനി' ഫസ്റ്റ് ലുക്ക്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ