
ഓരോ ആഴ്ചയിലും ബിഗ് ബോസ് ഹൗസിൽ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത് വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ്. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച മൂന്ന് പേരെ മറ്റ് മത്സരാർത്ഥികളാണ് തെരഞ്ഞെടുക്കുക. ഇത്തവണ ക്യാപ്റ്റൻസിക്കായി മത്സരിച്ചത് ഡിംപൽ, സജിന- ഫിറോസ്, സായ് എന്നിവരാണ്. പിന്നാലെ നടന്ന വാശിയേറിയ മത്സരത്തിൽ സായിയെ അടുത്താഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയാണ്.
തന്റെ അവശതകൾക്കിടയിലും വളരെ മികച്ച പ്രകടനമായിരുന്നു ഡിംപൽ കാഴ്ചവച്ചത്. ഇരുവരും ആദ്യം റ്റൈറ്റ് ആയിരുന്നു. ഒമ്പത് വീതം കൊടികളാണ് ഇവർ വച്ചത്. ടാസ്ക്കിനിടയിൽ ശരീര വേദന അനുഭവപ്പെട്ട ഡിംപലിനോട്, തനിക്ക് പകരം വേറെ ആരേലും വച്ച് ടാസ്ക്ക് നടത്താമെന്ന് ബിഗ് ബോസ് പറഞ്ഞു. എന്നാൽ, വേണ്ട, താൻ തന്നെ മത്സരിക്കാമെന്ന് പറഞ്ഞ ഡിംപൽ, വീണ്ടും സായിയോട് പൊരുതുകയായിരുന്നു.
എന്നാൽ, കൊടിയുടെ എണ്ണത്തിൽ സായ് തന്നെയാണ്, പക്ഷേ ശരിയായ രീതിയിൽ ചെയ്തത് ഡിംപൽ എന്നാണ് മണിക്കുട്ടനും മജിസിയയും പറഞ്ഞത്. ഒടുവിൽ അല്പസമയം നീണ്ട ചർച്ചയ്ക്കൊടുവിൽ സായിയെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ഡിംപലിനെ മോഹൻലാൽ അഭിനന്ദിക്കുകയും ചെയ്തു. ഇതാണ് സ്പേർട്സ് മാൻ സ്പിരിറ്റ്. വേദന വകവെയ്ക്കാതെ ഡിംപൽ വീണ്ടും മത്സരത്തിന് ഇറങ്ങിയത് നല്ല കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ