പുറത്താക്കലിനെ സംയമനത്തോടെ സ്വീകരിച്ച് മജിസിയ; കരഞ്ഞു കലങ്ങി ഡിംപല്‍

Published : Mar 28, 2021, 11:11 PM IST
പുറത്താക്കലിനെ സംയമനത്തോടെ സ്വീകരിച്ച് മജിസിയ; കരഞ്ഞു കലങ്ങി ഡിംപല്‍

Synopsis

ഇക്കുറി പുറത്താവാന്‍ തനിക്കും സാധ്യതയുണ്ടെന്ന് കഴിഞ്ഞ എപ്പിസോഡിലും മജിസിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റ് അത്രയും കടുത്തതാണെന്ന വസ്തുത മജിസിയ മനസിലാക്കിയിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 43 എപ്പിസോഡുകള്‍ പിന്നിടുകയാണ്. അഞ്ച് ആഴ്ചകള്‍പ്പും നാല് എലിമിനേഷനുകള്‍ക്കും ശേഷമുള്ള വാരമായിരുന്നു ഇക്കഴിഞ്ഞത്. അതിനാല്‍ത്തന്നെ നോമിനേഷന്‍ ലിസ്റ്റ് തന്നെ മികച്ച മത്സരാര്‍ഥികള്‍ നിറഞ്ഞതായിരുന്നു. അനൂപ്, ഫിറോസ്-സജിന, ഡിംപല്‍, മജിസിയ, സായ് വിഷ്‍ണു, സൂര്യ എന്നിവരായിരുന്നു കഴിഞ്ഞ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചവര്‍. ഇതില്‍ പവര്‍ ലിഫ്റ്റര്‍ ആയ മജിസിയ ഭാനുവാണ് ഇത്തവണ എലിമിനേറ്റ് ആയത്. ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ അഞ്ചാമത്തെ പുറത്താക്കലാണ് ഇത്. 

 

ഇക്കുറി പുറത്താവാന്‍ തനിക്കും സാധ്യതയുണ്ടെന്ന് കഴിഞ്ഞ എപ്പിസോഡിലും മജിസിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റ് അത്രയും കടുത്തതാണെന്ന വസ്തുത മജിസിയ മനസിലാക്കിയിരുന്നു. അനൂപ്, സൂര്യ, സജിന-ഫിറോസ്, സായ് എന്നിവര്‍ സേഫ് ആണെന്ന വിവരം അറിയിച്ചതിനു ശേഷമാണ് മോഹന്‍ലാല്‍ എലിമിനേഷന്‍ പ്രഖ്യാപിച്ചത്. പിന്നീട് അവശേഷിച്ചിരുന്നത് ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായ ഡിംപലും മജിസിയയും ആയിരുന്നു. ഇരുവര്‍ക്കുമിടയിലെ സൗഹൃദ നിമിഷങ്ങളുടെ ഒരു മൊണ്ടാഷ് വീഡിയോ കാണിച്ചതിനു ശേഷമാണ് മോഹന്‍ലാല്‍ മജിസിയയുടെ പേര് പ്രഖ്യാപിച്ചത്.

 

മോശം വാര്‍ത്തയ്ക്കായി അതിനകം തയ്യാറെടുത്തിരുന്നതുപോലെ തോന്നിപ്പിച്ച മജിസിയ സംയമനത്തോടെയാണ് പുറത്താക്കല്‍ പ്രഖ്യാപനത്തെ നേരിട്ടത്. എന്നാല്‍ പ്രഖ്യാപനസമയത്ത് ശോകമൂകമായി മാറി ബിഗ് ബോസ് വീട്. ഏതാണ്ടെല്ലാ മത്സരാര്‍ഥികളിലും പ്രിയപ്പെട്ട ഒരാള്‍ പുറത്താവുന്നതിന്‍റെ ദു:ഖം പ്രകടമായിരുന്നു. കൂട്ടത്തില്‍ ഏറ്റവും വൈകാരികമായി പ്രതികരിച്ചത് ഡിംപല്‍ ഭാല്‍ ആയിരുന്നു. മജിസിയയെ കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കിയ ഡിംപല്‍ മജിസിയ പോയിക്കഴിഞ്ഞതിനു ശേഷവും അതേ അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. കെട്ടിപ്പിടിച്ച് യാത്രയാക്കാനെത്തിയ സന്ധ്യ, ഭാഗ്യലക്ഷ്‍മി എന്നിവരോടൊക്കെ താന്‍ കരയില്ലെന്ന് മജിസിയ പറയുന്നുണ്ടായിരുന്നു. പുറത്തെത്തിയിട്ട് എല്ലാവരെയും കാണാമെന്ന് ഉറപ്പു നല്‍കിയാണ് 43-ാം ദിവസം മജിസിയ ഭാനു എന്ന പവര്‍ ലിഫ്റ്റര്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി