
ബിഗ് ബോസ് സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരാകും ടൈറ്റിൽ വിന്നറാകുക എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഷോയുടെ വീക്കൻഡ് എപ്പിസോഡായ ഇന്ന് കഴിഞ്ഞ ദിവസം നടന്ന സ്പോൺസർ ടാസ്ക്കിനെ കുറിച്ച് ചോദിക്കുകയാണ് മോഹൻലാൽ. പോൺസിന്റെ ലില്ലിപ്പൂക്കൾ എന്നായിരുന്നു ടാസ്കിന്റെ പേര്. ഇതിനിടിൽ ദിൽഷയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ബ്ലെസ്ലി പൂവ് കൊടുത്തതാണ് മോഹൻലാൽ ചോദിച്ചത്.
അതെന്താ അങ്ങനെയെന്ന് ബ്ലെസ്ലിയോട് ചോദിക്കുകയാണ് മോഹൻലാൽ. സ്നേഹിക്കപ്പെടാൻ ഒരു ഭാഗ്യം വേണമെന്നാണ് ബ്ലെസ്ലിയുടെ മറുപടി. "ദിൽഷ ഉദ്ദേശിക്കുന്നത് സഹോദര സ്നേഹമാണ്. ഞാൻ ഉദ്ദേശിക്കുന്നത് പ്രണയമാണ്" എന്ന് ബ്ലെസ്ലി പറയുന്നു. പ്രണയവും ബ്രദറും എങ്ങനെ ശരിയാക്കിയെടുക്കുമെന്നും മോഹൻലാൽ ചോദിക്കുന്നു. ആർക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം. പ്രേമം ആകുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. ബ്ലെസ്ലിക്ക് പ്രണയമാണോ പ്രേമം ആണോ ഉള്ളതെന്നും മോഹൻലാൽ ചോദിക്കുന്നു. പ്രേമം ആണെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി.
'ഫൈനല്‍ ഫൈവ്' ഇന്നറിയാം; ബിഗ് ബോസില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) ഗ്രാന്‍ഡ് ഫിനാലെ ഒഴിവാക്കി നിര്‍ത്തിയാല്‍ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഞായറാഴ്ച. ടൈറ്റില്‍ വിജയിക്കായി പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസാന അഞ്ച് പേരുടെ പൂര്‍ണ്ണ ലിസ്റ്റ് (ഫൈനല്‍ ഫൈവ്) ഇന്ന് പ്രഖ്യാപിക്കും. ഈ ലിസ്റ്റില്‍ ഇതിനകം മൂന്നുപേര്‍ ഇടംപിടിച്ചിട്ടുണ്ട്. ദില്‍ഷ പ്രസന്നന്‍, സൂരജ്, മുഹമ്മദ് ഡിലിജന്‍റ് ബ്ലെസ്‍ലി എന്നിവരാണ് അവര്‍. ബാക്കി അവശേഷിക്കുന്ന നാല് പേരില്‍ രണ്ടുപേര്‍ക്കാണ് ഫൈനല്‍ ഫൈവിലേക്ക് അവസരം. രണ്ടുപേര്‍ ഇന്ന് പുറത്താവുകയും ചെയ്യും.
ഇത്തവണത്തെ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളില്‍ ഒന്നാമതെത്തിയ ദില്‍ഷ ഇടയ്ക്കുള്ള നോമിനേഷന്‍ ഒഴിവാക്കി നേരിട്ട് ഫിനാലെ വാരത്തിലേക്ക് ഇടംനേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഈ സീസണിലെ അവസാന നോമിനേഷന്‍. ദില്‍ഷ ഒഴികെയുള്ള ആറ് പേരില്‍ അഞ്ചു പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. സൂരജ് ആയിരുന്നു ഒഴിവായ ആള്‍. അഞ്ച് പേര്‍ക്കായി പ്രേക്ഷകര്‍ കഴിഞ്ഞ ദിവസം വരെ നല്‍കിയ വോട്ടിംഗിന്‍റെ ഫലം മത്സരാര്‍ഥികളെയും പ്രേക്ഷകരെയും അറിയിക്കേണ്ട ഉത്തരവാദിത്തം മാത്രമേ ബിഗ് ബോസിന് ഇനിയുള്ളൂ. ഫൈനല്‍ ഫൈവ് ലിസ്റ്റ് ഇതിനകം തീരുമാനിക്കപ്പെട്ടിട്ടുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ