
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് എഴുപത് എപ്പിസോഡുകൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഫൈനലിലേക്ക് അടുക്കുന്തോറും മത്സരാർത്ഥികൾ തമ്മിലുള്ള പോരാട്ടങ്ങളും മുറുകുകയാണ്. സുഹൃത്ത് ബന്ധങ്ങളിലെല്ലാം വിള്ളലുകൾ വീണ് കഴിഞ്ഞു. പൊട്ടലും ചീറ്റലും നിറഞ്ഞ കേടതി ടാസ്ക് വാരത്തിനായിരുന്നു ബിഗ് ബോസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാക്ഷ്യം വഹിച്ചത്. ശോഭയോടുള്ള അഖിലിന്റെ 'സുഖിപ്പിക്കൻ പരാമർശം' ഏറെ ചർച്ചയായിരുന്നു. ശോഭ റെനീഷയോട് അഖിലിനെ സുഖിപ്പിച്ചല്ലേ നില്‍ക്കുന്നത് എന്ന് ചോദിച്ചതും ചർച്ചയായി.
ഇക്കാര്യത്തെ സംബന്ധിച്ച ചർച്ച കഴിഞ്ഞ ദിവസം മോഹൻലാലുമായി നടന്നിരുന്നു. ശോഭയെയും അഖിൽ മാരാരെയും കൺഫഷൻ റൂമിൽ വിളിച്ചാണ് മോഹൻലാൽ ഇക്കാര്യത്തെ പറ്റി ചോദിച്ചത്. വനിത കമ്മീഷന്‍ വരെ അഖിലിന്‍റെ പരാമര്‍ശത്തില്‍ ഇടപെട്ടുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിന്നാലെ അഖിൽ മാപ്പ് പറയുകയും ചെയ്തിരുന്നു.
ഇതിനിടെ അഖിലിനോട് ശോഭ അഖിലിനെ എപ്പോഴെങ്കിലും ഞാന്‍ സുഖിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അഖില്‍ ഉപയോഗിച്ച അതേ വാക്ക് ഉപയോഗിച്ച കാര്യവും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അക്കാര്യം പറയുമ്പോള്‍ ടോണ്‍ വ്യത്യാസമാണെന്നാണ് ശോഭ പറഞ്ഞത്. ശോഭ ഇതിലും മോശമായ ടോണില്‍ സംസാരിച്ചില്ലേ എന്നാണ് മോഹൻലാൽ ചോദിച്ചത്. എന്തായാലും ശോഭയ്ക്ക് മോഹൻലാൽ കൊടുത്ത മറുപടി ഫാൻസ് പേജുകളിൽ ട്രോളുകൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഭയാനകമാണ് നമ്മുടെ കേരള അവസ്ഥ, പെണ്ണുങ്ങളേ ദയ കാണിക്കരുത്: സവാദ് വിഷയത്തില്‍ ഷുക്കൂർ വക്കീൽ
അതേസമയം, നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്. റെനീഷ, ജുനൈസ്, ഷിജു, സെറീന എന്നിവർ കഴിഞ്ഞ ദിവസം തന്നെ സേഫ് ആയിരുന്നു. അനിയന്‍ മിഥുന്‍, അനു, നാദിറ, അഖില്‍ മാരാര്‍ എന്നിവരാണ് നോമിനേഷനില്‍ നിലവില്‍ അവശേഷിക്കുന്നത്. ഇതിൽ ആരാകും പുറത്താകുക എന്നറിയാൻ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ