
കുഴൽപന്തുകളി എന്ന വീക്കിലി ടാസ്ക്കിനെ വളരെ വാശിയോടും ആവേശത്തോടുമാണ് മത്സരാർത്ഥികൾ കണ്ടത്. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഡിംപലിന്റെ ടീമാണ് വിജയികളായത്. വ്യക്തികളില്‍ മജ്‌സിയ ഭാനു എറ്റവും കൂടുതല്‍ പോയിന്റ് നേടിയ മല്‍സരാര്‍ത്ഥിയായി മാറി. സജ്‌ന ഫിറോസാണ് മജ്‌സിയ്ക്ക് പിന്നില്‍ രണ്ടാമത് എത്തിയത്. അതേസമയം, ടാസ്ക്കിൽ മോശം പ്രകടനം കാഴ്ച്ചവച്ച രണ്ട് പേരെ ഇന്ന് ജയിലേലിലേക്ക് അയക്കുകയാണ്.
ബിഗ് ബോസ് ജയിലിൽ പോകാനുള്ളവരുടെ കാര്യം പറഞ്ഞപ്പോൾ തന്നെ തങ്ങൾ പോകാമെന്ന് സന്നദ്ധത അറിയിച്ചത് നോബിയും റംസാനുമാണ്. ഇരുവരും മറ്റുള്ളവരെക്കാൾ കുറഞ്ഞ മാർക്ക് സ്വന്തമാക്കിയെന്നതായിരുന്നു കാരണം.
പിന്നാലെ ഓരോരുത്തരും അവരുടെ അഭിപ്രായങ്ങൾ പറയുകയും നോബിയേയും റംസാനെയും ജയിലിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒടുവിൽ തയ്യാറാക്കി വച്ചിരുന്ന ജയിൽ യൂണിഫോം ഇരുവരും ധരിക്കുകയും ക്യാപ്റ്റനായ ഫിറോസ് രണ്ട് പേരെയും ജയിലിൽ അടക്കുകയും ചെയ്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ