ബി​ഗ് ബോസ് ഹൗസില്‍ മോഹന്‍ലാല്‍! ആറിലൊരാള്‍ ഇന്ന് ഹൗസിന് പുറത്ത്!

Published : Jul 01, 2023, 10:06 AM IST
ബി​ഗ് ബോസ് ഹൗസില്‍ മോഹന്‍ലാല്‍! ആറിലൊരാള്‍ ഇന്ന് ഹൗസിന് പുറത്ത്!

Synopsis

ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച. ഫൈനല്‍ 5 ഇന്ന് തീരുമാനിക്കപ്പെടും

ബി​ഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ അവസാനത്തെ എവിക്ഷന്‍ ഇന്ന്. ഇന്നലത്തെ എപ്പിസോഡിന് ശേഷവും എത്താതിരുന്ന പ്രൊമോ വീഡിയോ ഇന്ന് രാവിലെയാണ് അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫൈനല്‍ 5 എത്തുന്നതിന് മുമ്പുള്ള അവസാന എവിക്ഷന്‍ ആണ് ഇന്ന് നടക്കുക. നിലവില്‍ മത്സരത്തില്‍ അവശേഷിക്കുന്ന ആറ് പേരില്‍ നിന്ന് ഒരാളാണ് പുറത്താവുക. എവിക്ഷന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ ഹൗസിലേക്ക് നേരിട്ടെത്തിയാണ് ഇന്നത്തെ എവിക്ഷന്‍ പ്രഖ്യാപിക്കുക.

പുലിമുരുകന്‍ സിനിമയിലെ പശ്ചാത്തല സം​ഗീതം പ്ലേ ചെയ്തുകൊണ്ട് മുന്‍ വാതിലിലൂടെയാണ് ഹൗസിലേക്ക് മോഹന്‍ലാലിനെ ബി​ഗ് ബോസ് എത്തിക്കുന്നത്. പാട്ട് കേട്ട് മുറ്റത്തേക്ക് ഓടിയെത്തുന്ന മത്സരാര്‍ഥികള്‍ മോഹന്‍ലാലിനെ കണ്ട് ഞെട്ടുന്നതും പ്രൊമോ വീഡിയോയില്‍ കാണാം. അഖില്‍ മാരാര്‍, ഷിജു എ ആര്‍, ശോഭ വിശ്വനാഥ്, സെറീന ആന്‍ ജോണ്‍സണ്‍, ജുനൈസ് വി പി, റെനീഷ റെഹ്‍മാന്‍ എന്നിവരാണ് മത്സരത്തില്‍ നിലവില്‍ അവശേഷിക്കുന്ന ആറ് പേര്‍. ഇതിലൊരാള്‍ പുറത്താവുന്നതോടെ സീസണ്‍ 5 ലെ ഫൈനല്‍ 5 ആരൊക്കെയെന്ന് തീരുമാനമാവും.

അതേസമയം ഫൈനല്‍ 5 ല്‍ ഇടം ഉറപ്പിച്ചിരുന്ന മറ്റൊരു മത്സരാര്‍ഥിയായ നാദിറ മെഹ്‍റിന്‍ ഷോയില്‍ നിന്ന് സ്വയം പുറത്ത് പോയിരുന്നു. മണി ബോക്സ് ടാസ്കില്‍ നേടിയ ഏഴേമുക്കാല്‍ ലക്ഷം രൂപയുമായാണ് നാദിറ സ്വന്തം തീരുമാനപ്രകാരം ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തത്. ബി​ഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു മത്സരാര്‍ഥി മണി ബോക്സ് ടാസ്കില്‍ തീരുമാനമെടുത്ത് ഷോയില്‍ നിന്ന് സ്വമേധയാ പുറത്ത് പോകുന്നത്. അതേസമയം ഞായറാഴ്ചയാണ് സീസണ്‍ 5 ​ഗ്രാന്‍ഡ് ഫിനാലെ.

ALSO READ : 'ശോഭയ്ക്ക് രണ്ടാം സ്ഥാനം കിട്ടുന്നത് പോലും എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല'; അഖില്‍ മാരാര്‍ പറയുന്നു

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !