Bigg Boss S 4 : റൂൾസ് വൈലേഷൻ, ബി​ഗ് ബോസിൽ മോഹൻലാൽ ഇന്നെത്തും; പലരുടെയും അവസാന ദിവസവും?

Published : Apr 16, 2022, 03:41 PM IST
Bigg Boss S 4 : റൂൾസ് വൈലേഷൻ, ബി​ഗ് ബോസിൽ മോഹൻലാൽ ഇന്നെത്തും; പലരുടെയും അവസാന ദിവസവും?

Synopsis

വീക്കിലി ടാസ്കിന് വേണ്ടി ​ഗ്രൂപ്പ് തിരിച്ചപ്പോൾ മുതൽ ജയിൽ നോമിനേഷൻ സമയത്ത് വരെ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു ബി​ഗ് ബോസ് വീട്ടിൽ.

തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായിട്ടാണ് ബി​ഗ് ബോസ് മലയാളം(Bigg Boss) സീസൺ നാല് ആരംഭിച്ചത്. ആ വ്യത്യസ്തത ഷോ തുടങ്ങി പിറ്റേദിവസം മുതൽ തന്നെ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് മൂന്ന് ദിവസത്തിൽ തന്നെ ബി​ഗ് ബോസ് വീടിനകത്ത് പോരുകളും തർക്കങ്ങളും നടന്നു. ഷോ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പലതരത്തിലുള്ള കലുക്ഷിത രം​ഗങ്ങൾക്കും ബി​ഗ് ബോസ് വീട് സാക്ഷിയായി. ഇതിൽ പ്രധാനം കഴിഞ്ഞ ഒരാഴ്ചയാണ്. ഈ ദിവസങ്ങളിൽ തർക്കങ്ങൾ ഇല്ലാത്ത ഒരു ദിവസം പോലും ഷോയിൽ ഉണ്ടായിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. 

വീക്കിലി ടാസ്കിന് വേണ്ടി ​ഗ്രൂപ്പ് തിരിച്ചപ്പോൾ മുതൽ ജയിൽ നോമിനേഷൻ സമയത്ത് വരെ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു ബി​ഗ് ബോസ് വീട്ടിൽ. വീട്ടിലെ നിയമങ്ങളും നിർദേശങ്ങളും പാലിക്കാതെയാണ് പല മത്സരാർഥികളും പെരുമാറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അത്തരത്തിൽ നിരവധി സംഭവങ്ങളും നടന്നിരുന്നു. കുടുംബപ്രേക്ഷകരടക്കമുള്ള ഷോയാണെന്നതിനാൽ തന്നെ പലതും മത്സരാർഥികളുടെ കൈവിട്ട് പോവുകയാണെന്ന് പ്രേക്ഷകരും ചൂണ്ടിക്കാട്ടി. റോബിൻ-ജാസ്മിൻ പോര് അതിര് വിട്ട് പോയിരുന്നു. അതുപോലെ തന്നെ ഡെയിസിയും റോബിനുമായുള്ള പോരും. ഇവർക്കെതിരെ നടപടി എടുക്കണമെന്നാണ് പ്രേക്ഷക പക്ഷം. 

പ്രേക്ഷകരുടെ ഈ ആവശ്യം ബി​ഗ് ബോസ് മനസ്സിലാക്കിയെന്ന സൂചനയാണ് പുതിയ പ്രമോകളിൽ നിന്നും വ്യക്തമാകുന്നത്. മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ വരുമ്പോൾ പലതും വീട്ടിൽ മാറി മറിഞ്ഞേക്കുമെന്നാണ് പുതിയ പ്രമോയിൽ സൂചിപ്പിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയോ എലിമിനേഷനോ ചിലപ്പോൾ ഉണ്ടായേക്കാം. വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടയിലും അവിചാരിതമായ ചില സംഭവ വികാസങ്ങള്‍ക്ക് ബിഗ് ബോസ് ഹൗസ് വേദിയാവുമെന്നാണ് മറ്റൊരു പ്രമോയിൽ മോഹന്‍ലാല്‍ പറയുന്നത്. 

ഇത്തവണ ആറ് പേരാണ് എവിക്ഷനില്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച ഈസ്റ്റര്‍ ആയത് കൊണ്ട് ശനിയാഴ്ചയായിരിക്കും എലിമിനേഷന്‍ നടക്കുക എന്നാണ് പ്രേക്ഷകർ പറയുന്നത്. ജാസ്മിന്‍, ലക്ഷ്മിപ്രിയ, അഖില്‍, ശാലിനി, ഡെയ്‌സി, അശ്വിന്‍, നവീന്‍ എന്നിവരാണ് ഇത്തവണ എവിക്ഷനില്‍ എത്തിയിരിക്കുന്നത്. എന്താകും ഈ രണ്ട് ദിവസങ്ങളിൽ ഷോയിൽ നടക്കുകയെന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ