Bigg Boss S 4 : 'പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറാൻ പഠിക്കണം'; ബ്ലെസ്ലിയോട് തട്ടിക്കയറി സുചിത്ര

Published : Apr 15, 2022, 10:23 PM IST
Bigg Boss S 4 : 'പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറാൻ പഠിക്കണം'; ബ്ലെസ്ലിയോട് തട്ടിക്കയറി സുചിത്ര

Synopsis

ധന്യയുടെ ദേഹത്തേക്ക് വളരെ മോശമായ രീതിയിലാണ് വെള്ളം ഒഴിച്ചതെന്നും തനിക്കത് കണ്ടുനിന്നിട്ട് സഹിക്കാൻ പറ്റിയില്ലെന്നും സുചിത്ര മറ്റുള്ളവരോട് പറയുന്നു. 

രിക്കലും പ്രതീക്ഷിക്കാത്ത ആളുകൾ തമ്മിലാണ് ഇപ്പോൾ ബി​ഗ് ബോസിൽ തർക്കങ്ങൾ നടക്കുന്നത്. റോൺസണും ജാസ്മിനും ആയിരുന്നു വീട്ടിലെ പ്രധാന എതിരാളികൾ. ഇരുവരും തമ്മിലുള്ള വാക്കേറ്റങ്ങൾ പലപ്പോഴും കൈവിട്ട് പോകുന്നതും പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് തർക്കമുണ്ടായിരിക്കുന്നത് ബ്ലെസ്ലിയും സുചിത്രയും തമ്മിലാണ്.

ക്യാപ്റ്റൻസി ടാസ്ക്ക് കഴിഞ്ഞതിന് പിന്നാലെയാണ് ബ്ലെസ്ലിയും സുചിത്രയും തമ്മിൽ പോര് തുടങ്ങിയത്. ബി​ഗ് ബോസ് പറഞ്ഞതനുസരിച്ചല്ല ബ്ലെസ്ലി ധന്യയ്ക്ക് നേരെ വെള്ളമൊഴിച്ചത് എന്നതായിരുന്നു കാരണം. ബ്ലെസ്ലി കറക്ടായല്ല വെള്ളമൊഴിച്ചതെന്ന് സുചിത്ര പറഞ്ഞപ്പോൾ, താൻ ശരിയായ രീതിയിലാണ് ടാസ്ക് ചെയ്തതെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. അനാവശ്യം വിളിച്ച് പറയരുതെന്നും ബ്ലെസ്ലി പറയുന്നു. ഇതാണ് സുചിത്രയെ ചൊടിപ്പിച്ചത്. 

Read Also: Bigg Boss 4 Episode 20 live : പോര് മുറുകുന്നു, ഒപ്പം നാടകീയതയും; ബി​ഗ് ബോസിൽ ഇനിയെന്ത്

അനാവശ്യം പ്രവർത്തിക്കാം പറയാൻ പാടില്ലേ എന്ന് പറഞ്ഞായിരുന്നു സുചിത്ര തുടങ്ങിയത്. മെനിഞ്ഞാന്ന് നടന്ന ടാസ്ക്കിൽ നീ സ്ത്രീകളെ അപമാനിച്ചുവെന്നും വലിയ തത്വമൊക്കെ പറയുന്നുണ്ടല്ലോ എന്നും സുചിത്ര പറയുന്നു. അക്കാര്യത്തിൽ താൻ മാപ്പ് പറഞ്ഞെന്നായിരുന്നു ബ്ലെസ്ലി നൽകിയ മറുപടി. പിന്നാലെ വലിയ തർക്കമാണ് പിന്നീട് നടന്നത്. 

പെണ്ണുങ്ങളോട് മര്യാദക്ക് പെരുമാറാൻ പഠിക്കണം. നിന്റെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടെന്നറിഞ്ഞ് പെരുമാറണമെന്നും സുചിത്ര ബ്ലെസ്ലിയോടും പറയുന്നു. തർക്കം വഷളായതോടെ ഇരുവരെയും ലക്ഷ്മി പ്രിയയും ദിൽഷയും ചേർന്ന് സമാധാനിപ്പിക്കുകയാണ് ചെയ്തത്. ധന്യയുടെ ദേഹത്തേക്ക് വളരെ മോശമായ രീതിയിലാണ് വെള്ളം ഒഴിച്ചതെന്നും തനിക്കത് കണ്ടുനിന്നിട്ട് സഹിക്കാൻ പറ്റിയില്ലെന്നും സുചിത്ര മറ്റുള്ളവരോട് പറയുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ