
ബിഗ് ബോസ് മലയാളം സീസൺ ആറ് സംഭവ ബഹുലമായ മുഹൂർത്തങ്ങളുമായി മുന്നേറുകയാണ്. ഷോ തുടങ്ങിയത് മുതൽ പ്രേക്ഷകർക്കിടയിലും അകത്തും ഒരുപോലെ ചർച്ചയ്ക്ക് വഴിവച്ച ആളാണ് രതീഷ് കുമാർ. മറ്റുള്ളവരെ അങ്ങോട്ട് ചെന്ന് 'ചൊറിഞ്ഞ്'കണ്ടന്റ് ഉണ്ടാക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്നാണ് നിലവിലെ സംസാരം. ഈ അവസരത്തിൽ രതീഷ് കുമാർ ട്രാൻസ്ജെൻഡർ ആയ ജാന്മണിയ്ക്ക് എതിരെ നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ ഗുഡ് മോണിംഗ് പറഞ്ഞ് ജാന്മണി രതീഷിനെ കെട്ടിപ്പിടിച്ചിരുന്നു. ഇത് രതീഷിന് ഇഷ്ടപ്പെട്ടില്ല. എന്നാൽ പറഞ്ഞാൽ തീരുന്ന ചെറിയ ഒരു കാര്യത്തെ വലിയ രീതിയിൽ പെരുപ്പിച്ച് കാണിക്കാനാണ് രതീഷ് ശ്രമിച്ചത്. മറ്റുള്ളവർ കെട്ടിപിടിച്ചാൽ കുഴപ്പമില്ലെന്നും ജാന്മണി കെട്ടിപിടിച്ചാല് ആളുകൾ തെറ്റിദ്ധരിക്കുമെന്നുമെല്ലാം പറഞ്ഞ് ഇയാൾ വലിയ രീതിയിൽ ബഹളം വച്ചിരുന്നു. പിന്നാലെ ജന്മാണി മാപ്പ് പറയുകയും ചെയ്തു. വിഷയത്തിൽ പ്രതികരണവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. അത്തരത്തിൽ മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ നാദിറ മെഹ്റിനും മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാനും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
രതീഷ് കുമാറിനെതിരെ വൻ വിമർശനമാണ് സൂര്യയും നാദിറയും നടത്തിയിരിക്കുന്നത്. "എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊടുന്നത് എനിക്ക് ഇഷ്ടം അല്ല( മര്യാദ). ജന്മണി തൊട്ടാൽ എനിക്ക് കുഴപ്പം ഉണ്ട്. ജനങ്ങൾ തെറ്റിദ്ധരിക്കും. എനിക്ക് ഫാമിലി ഉണ്ട്. പക്ഷെ നിങ്ങൾ പെങ്ങൾമ്മാർ തൊട്ടാൽ എനിക്ക് കുഴപ്പമില്ല(സ്വഭാവവൈകല്യം). അതെന്താടെയ് നീ ഇങ്ങനെ. ജന്മണിയെ പെങ്ങളായി കണ്ടൂടെ.ഒഹ്ഹ്ഹ്ഹ്..ട്രാൻസ്‌ജെണ്ടർ തൊടുന്നതിനെല്ലാം മറ്റൊരു അർത്ഥമുണ്ടല്ലോ. ഏത്,..അത്..എന്റെ പൊന്നു രതീശണ്ണാ..നിങ്ങൾ ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ.?", എന്നാണ് നാദിറ മെഹ്റിന്‍ കുറിക്കുന്നത്.
'സാന്ത്വനം' രണ്ടാം ഭാഗം വരുന്നോ ? പുതിയ ചിത്രത്തിന് പിന്നിലെന്ത് ? പ്രതീക്ഷയില്‍ ആരാധകർ
"അതെന്താ അണ്ണാ ജാൻമണി തൊട്ടാൽ അണ്ണൻ ഉരുകി പോകുമോ ??? പെങ്ങളായിട്ട് കാണാൻ പറ്റുലെ.??", എന്നാണ് സൂര്യ ഇഷാൻ കുറിച്ചത്. പോസ്റ്റുകൾക്കൊപ്പം 'ഷെയിം ഓൺ യു രതീഷ്' എന്ന് കുറിച്ചു കൊണ്ട് രതീഷിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ