
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയി ആരാണെന്ന് അറിയാൻ ഇനി കുറച്ച് സമയം കൂടി കാത്തിരുന്നാൽ മതി. അർജുൻ, ജിന്റോ, അഭിഷേക്, ജാസ്മിൻ, ഋഷി എന്നിവരാണ് ടോപ് 5ൽ എത്തിയിരിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആര് കപ്പെടുക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേമികളും. ഈ അവസരത്തിൽ ജാസ്മിനെ കുറിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ നാദിറ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"ജാസ്മിൻ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ ഇന്നിപ്പോൾ കേരളം കണ്ട ഏറ്റവും വലിയ പോരാളി ആകും. കാരണം അത്രത്തോളം ഒറ്റപ്പെടുത്തിയിട്ടുണ്ട് ജാസ്മിനെ. വീക്കെൻഡ് എപ്പിസോടൊക്കെ നമ്മൾ ഭയങ്കരമായി പേടിക്കും. ലാൽ സാർ ദേഷ്യപ്പെടുകയോ എന്തെങ്കിലും ചൂണ്ടിക്കാണിക്കുകയോ ചെയ്യുമ്പോൾ അത്രയും പേടി ആകും. എന്നാൽ അത്രയും കണ്ടിട്ടും കേട്ടിട്ടും ആ കുട്ടി അവിടെ പിടിച്ചു നിന്നു. ഇടയ്ക്ക് പോകണമെന്ന് പറഞ്ഞെങ്കിലും അതിന്റെ ഒഴുക്കിന് അനുസരിച്ച് തന്നെ നിന്നു. അവളൊരു ആൺ ആയിരുന്നുവെങ്കിൽ ഏറ്റവും പവർഫുൾ ആയിട്ടുള്ള ആളാക്കിയേനെ. ചിലപ്പോൾ വിന്നറായിട്ട് ആകും ജാസ്മിൻ പുറത്തിറങ്ങുമായിരുന്നതും", എന്നാണ് നാദിറ പറഞ്ഞത്.
"ജാസ്മിൻ കപ്പെടുക്കും എന്ന് പറയുന്നില്ല. പക്ഷേ അവർ നല്ലൊരു ഗെയിമർ ആണ്. വിജയി ആരാണെന്ന് തീരുമാനിക്കുന്നത് വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്. ജാസ്മിനോ ജിന്റോയോ ആയിരിക്കും വിന്നറാകുക. ചിലപ്പോൾ ഇവരും വിന്നറായില്ലെങ്കിലോ", എന്നും നാദിറ കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തോട് ആയിരുന്നു നാദിറയുടെ പ്രതികരണം.
ലവ് ട്രാക്കോ സ്ട്രാറ്റജിയോ ഫെയ്‌ക്കോ? കോമ്പോകളിൽ നിറഞ്ഞ ബിഗ് ബോസ് സീസൺ
ബിഗ് ബോസ് സീസൺ ആറിന്റെ തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ. വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നുവെങ്കിലും അവയെ തരണം ചെയ്ത് ടോപ് ഫൈവിൽ എത്താൻ ജാസ്മിന് സാധിച്ചു എന്നത് വളരെ വലിയ കാര്യമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ