
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ പുതിയ എവിക്ഷന്‍ പ്രഖ്യാപിച്ചു. സീസണ്‍ 6 ലെ 12-ാം വാരത്തിനാണ് ഇന്ന് പൂര്‍ത്തീകരണം ആവുന്നത്. പത്ത് മത്സരാര്‍ഥികളിലേക്ക് ചുരുങ്ങിയ പന്ത്രണ്ടാം വാരത്തില്‍ അതില്‍ ഏഴ് പേര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. നോറ, നന്ദന, സായ്, അഭിഷേക്, ഋഷി, ശ്രീതു, ജാസ്മിന്‍ എന്നിവരായിരുന്നു ലിസ്റ്റില്‍. വേറിട്ട രീതിയിലായിരുന്നു ഇത്തവണയും എവിക്ഷന്‍ പ്രഖ്യാപനം.
സ്റ്റോര്‍ റൂമില്‍ നിന്ന് നോമിനേഷനിലുള്ള എല്ലാവര്‍ക്കും ഹൃദയത്തിന്‍റെ ചിഹ്നത്തിലുള്ള ബാഡ്ജുകള്‍ നല്‍കിക്കൊണ്ടായിരുന്നു തുടക്കം. ഓരോരുത്തരോടായി അത് തുറന്ന് നോക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. ഓരോരുത്തര്‍ക്കും ലഭിച്ച ബാഡ്ജില്‍ മറ്റൊരാളുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ആദ്യം നോക്കിയ എല്ലാവരുടെയും ബാഡ്ജുകള്‍ക്കുള്ളില്‍ മറ്റുള്ളവരുടെ ചിത്രവും ഒപ്പം റിസല്‍ട്ട് പെന്‍റിംഗ് എന്ന അറിയിപ്പുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സേവ് ആയത് ഈ ദിവസത്തേക്ക് മാത്രമാണെന്ന് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. അവസാനം അവശേഷിച്ച സായ്, നന്ദന എന്നിവരോട് ഗാര്‍ഡന്‍ ഏരിയയിലേക്ക് എത്താന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു.
രണ്ട് പേരും ഒരേ സമയം ബാഡ്ജ് തുറന്നുനോക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം സായ്‍യുടെ റിസല്‍ട്ട് പെന്‍റിംഗില്‍ ആണെന്നും നന്ദന എവിക്റ്റ് ആയെന്നും പ്രഖ്യാപിക്കപ്പെട്ടു. നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക് എന്നിവരും മറ്റ് സഹമത്സരാര്‍ഥികളും വിഷമത്തോടെയാണ് സ്വീകരിച്ചത്. എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെയാണ് നന്ദന മുഖ്യ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയത്. പുറത്തായി എന്നതിനേക്കാള്‍ ബിഗ് ബോസിലെ സുഹൃത്തുക്കളെ പിരിയേണ്ടിവരുന്നതാണ് തന്നെ വിഷമിപ്പിക്കുന്നതെന്ന് നന്ദന പറയുന്നുണ്ടായിരുന്നു. അതേസമയം സീസണ്‍ 6 ല്‍ ഇനി അവശേഷിക്കുന്നത് 9 മത്സരാര്‍ഥികളാണ്.
ALSO READ : തമിഴ്നാട്ടിലും കര്‍ണാടകയിലും എത്ര നേടി 'ടര്‍ബോ'? 8 ദിവസത്തെ കളക്ഷന്‍ കണക്കുകള്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ