Bigg Boss S 4 : വീറും വാശിയും നിറഞ്ഞ പോരാട്ടം, മുന്നറിയിപ്പുമായി ബി​ഗ് ബോസ്; രണ്ട് പേർ ജയിലിലേക്ക്

By Web TeamFirst Published Apr 21, 2022, 9:50 PM IST
Highlights

വാശിയും വെല്ലുവിളിയും നിറഞ്ഞ മത്സരമായിരുന്നു നടന്നത്. 

ഓരോ ആഴ്ചയും നടക്കുന്ന വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് ജയിലിൽ പോകേണ്ടവരെ കണ്ടത്തുന്നത്. മൂന്ന് പേരെ വീതം മത്സരാർത്ഥികൾ‌ നോമിനേറ്റ് ചെയ്യുകയും ഇതിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവർ തമ്മിൽ മത്സരം നടക്കുകയും ചെയ്യും. ഇതിൽ വിജയിക്കുന്ന ഒരാൾ നോമിനേഷനിൽ നിന്നും ഒഴിവാകുകയും മറ്റ് രണ്ട് പേർ ജയിലിലേക്ക് പോകുകയുമാണ് പതിവ്. ഇത്തവണ നവീൻ, ബ്ലെസ്ലി, ജാസ്മിൻ എന്നിവരാണ് നോമിനേഷനിൽ വന്നത്. പിന്നീട് നടന്നത് വാശിയേറിയ മത്സരമായിരുന്നു. ടാസ്ക്കിനിടയിൽ ഡെയ്സി ഉറങ്ങി പോയതാണ് ഭൂരിഭാ​ഗം പേരും എടുത്ത് പറഞ്ഞത്. ഇതിന്റെ പേരിൽ നിമിഷയുമായി ഡെയ്സി വഴക്കുണ്ടാക്കുകയും ചെയ്തു. 

നേമിനേഷൻ ഇങ്ങനെ

റോബിൻ- നവീൻ, നിമിഷ, ഡെയ്സി 
ജാസ്മിൻ- ഡോ. റോബിൻ, സുചിത്ര, മണികണ്ഠൻ
സുചിത്ര- ജാസ്മിൻ, ‍ഡെയ്സി, ബ്ലെസ്ലി 
നിമിഷ- ബ്ലെസ്ലി, ഡെയ്സി, റോബിൻ
അപർണ്ണ- ബ്ലസ്ലി, നിമിഷ, നവീൻ
ലക്ഷ്മി പ്രിയ- ബ്ലെസ്ലി, ഡെയ്സി, നവീൻ
ദിൽഷ- നവീൻ, നിമിഷ, ജാസ്മിൻ
ധന്യ- ബ്ലെസ്ലി, ജാസ്മിൻ, നവീൻ
റോൺസൺ- ബ്ലെസ്ലി,നിമിഷ, ജാസ്മിൻ
അശ്വിൻ- ബ്ലെസ്ലി, റോബിൻ, നവീൻ
മണികണ്ഠൻ- ജാസ്മിൻ, ഡെയ്സി, ബ്ലെസ്ലി
സൂരജ്- നിമിഷ, നവീൻ, ബ്ലെസ്ലി
അഖിൽ- ബ്ലെസ്ലി, റോൺസൺ, നിമിഷ
നവീൻ- ബ്ലെസ്ലി, നിമിഷ
ഡെയ്സി- നിമിഷ, ബ്ലെസ്ലി, നവീൻ
ബ്ലെസ്ലി- ഡെയ്സി, ജാസ്മിൻ, റോൺസൺ എന്നിങ്ങനെയാണ് നോമിനേഷൻ പട്ടിക.

നിമിഷ, ജാസ്മിൻ, ബ്ലെസ്ലി, നവീൻ എന്നിവർക്കാണ് ഏറ്റവും കുടുതൽ വോട്ട് ലഭിച്ചത്.  നിമിഷയ്ക്കും ജാസ്മിനും ഒരേ വോട്ട് ലഭിച്ചതിനാൽ എല്ലാവരുടെയും നിർദ്ദേശപ്രകാരം ജാസ്മിനെ നോമിനേറ്റ് ചെയ്യുക ആയിരുന്നു. പിന്നാലെ മൂവരും നോമിനേഷൻ ടാസ്ക്ക് ചെയ്യാനെത്തി. ഐ കപ് എന്നാണ് ടാസ്ക്കിന്റെ പേര്. ​ഗാർഡൻ ഏരിയയിൽ മൂന്ന് ട്രേകളിലായി 25 വീതം ബി​ഗ് ബോസ് ​ലോ​ഗോ അടങ്ങിയ രണ്ട് ബെൽറ്റുകൾ ഉണ്ടായിരിക്കും. മത്സരാർത്ഥികൾ ബെൽറ്റ് അരയിൽ കെട്ടിയ ശേഷം തങ്ങളുടെ സ്റ്റിക്കറുകൾ എടുത്ത് ഏത് വിധേനയും എതിരാളികളുടെ ദേഹത്ത് പതിപ്പിക്കുകയും അവരവരുടെ ദേഹത്ത് സ്റ്റിക്കർ ഒട്ടിക്കാതിരിക്കാൻ പരിശ്രമിക്കുകയും ചെയ്യണം എന്നതാണ് ടാസ്ക്. പിന്നീട് നടന്നത് വാശിയും വെല്ലുവിളിയും നിറഞ്ഞ മത്സരമായിരുന്നു. ബ്ലെസി ആദ്യമെ തന്നെ ടാസ്ക്കിൽ നിന്നും ഔട്ട് ആയിരുന്നു. പിന്നാലെ നടന്നത് നവീനും ജാസ്മിനുമായുള്ള മത്സരമാണ്. ഇരുവരും പ്രോപ്പറായി മത്സരിക്കാത്തതിനാൽ ബി​ഗ് ബോസ് താക്കീതും നൽകി. ഇരുവരും നേരെ ടാസ്ക് ചെയ്തില്ലെങ്കിൽ ബ്ലെസ്ലിയെ വിജയിയായി പ്രഖ്യാപിക്കും എന്നായിരുന്നു ബി​ഗ് ബോസ് പറഞ്ഞത്. ശേഷം നടന്ന പോരാട്ടത്തിനൊടുവിൽ ജാസ്മിൻ വിജയിക്കുകയും നവീനും ബ്ലെസ്ലിയും ജയിലിൽ പോകുകയും ചെയ്തു. 

click me!