ആരാവും അടുത്ത ക്യാപ്റ്റന്‍; അമ്പരപ്പിച്ച ക്യാപ്റ്റന്‍സി ടാസ്‍കുമായി ബിഗ് ബോസ്

Published : Apr 03, 2021, 12:28 AM IST
ആരാവും അടുത്ത ക്യാപ്റ്റന്‍; അമ്പരപ്പിച്ച ക്യാപ്റ്റന്‍സി ടാസ്‍കുമായി ബിഗ് ബോസ്

Synopsis

സജിന-ഫിറോസ്, റംസാന്‍, മണിക്കുട്ടന്‍ എന്നിവരായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍. ഏറെ പുതുമയും ആകാംക്ഷയും അല്‍പം ഭീതിയുമൊക്കെ പകരുന്ന ഒന്നായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‍ക്

ബിഗ് ബോസ് മലയാളം സീസണ്‍ 3 ആവേശകരമായി പുരോഗമിച്ച് അന്‍പതാം ദിനത്തിലേക്ക് അടുക്കുകയാണ്. ഈ സീസണ്‍ അതിന്‍റെ പകുതിയോട് അടുക്കുമ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും പലമടങ്ങായി ഉയര്‍ന്നിട്ടുണ്ട്. ടാസ്‍കുകളിലും അത് പ്രതിഫലിക്കാറുണ്ട്. ഏറ്റവും പുതിയ ക്യാപ്റ്റന്‍സി ടാസ്‍കിലും ഈ വീറും വാശിയും പ്രകടമായിരുന്നു.

 

സജിന-ഫിറോസ്, റംസാന്‍, മണിക്കുട്ടന്‍ എന്നിവരായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍. ഏറെ പുതുമയും ആകാംക്ഷയും അല്‍പം ഭീതിയുമൊക്കെ പകരുന്ന ഒന്നായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‍ക്. കയര്‍ കെട്ടിയുണ്ടാക്കി, നാല് അറ്റങ്ങളിലായി നാല് ബക്കിളുകള്‍ പിടിപ്പിച്ച ഒരു പ്രോപ്പര്‍റ്റിയാണ് ബിഗ് ബോസ് മത്സരിക്കാനായി നല്‍കിയത്. ഈ ബക്കിളുകളില്‍ ഓരോന്ന് വീതം ഓരോ മത്സരാര്‍ഥിയും സ്വന്തം പാന്‍റ്സിന്‍റെ ബെല്‍റ്റ് കെട്ടുന്ന ഭാഗത്ത് ഭദ്രമായി ബന്ധിപ്പിക്കണമായിരുന്നു. ബക്കിള്‍ പാന്‍റ്സില്‍ നിന്നും സ്വയം അഴിച്ചുമാറ്റുകയോ വേര്‍പെട്ട് പോവുകയോ ചെയ്താല്‍ അവര്‍ മത്സരത്തില്‍നിന്നും പുറത്താവുമായിരുന്നു. സജിനയും ഫിറോസും ഒറ്റ മത്സരാര്‍ഥി ആയതിനാല്‍ അവരില്‍ ഒരാളുടെ ബക്കിള്‍ ഊരിമാറിയാല്‍ രണ്ടുപേരും പുറത്താവുമായിരുന്നു.

 

മത്സരം ആരംഭിച്ച് ഏറെ വൈകാതെ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ ബലം പ്രയോഗിച്ച് തുടങ്ങിയതോടെ ഇതൊരു ഫിസിക്കല്‍ ടാസ്‍കിന്‍റെ രൂപം പ്രാപിച്ചു. എന്നാല്‍ ബലപ്രയോഗത്തെ തടഞ്ഞുകൊണ്ട് ബിഗ് ബോസ് തന്നെ രംഗത്തെത്തി. ഇതൊരു ഫിസിക്കല്‍ ടാസ്‍ക് അല്ലെന്നും അങ്ങനെ പെരുമാറാന്‍ പറ്റില്ലെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നീട് തന്ത്രപൂര്‍വ്വം മണിക്കുട്ടന്‍ ഫിറോസിന്‍റെ ബക്കിള്‍ ഊരിമാറ്റുകയായിരുന്നു. പിന്നീട് മണിക്കുട്ടനും റംസാനും തമ്മിലായി മത്സരം. എന്നാല്‍ ബലപ്രയോഗത്തിനൊന്നും മുതിരാതെ കാത്തിരിക്കുന്ന മത്സരാര്‍ഥികളെയാണ് പിന്നീട് കണ്ടത്. ഒരു രാത്രി ഉറങ്ങാതെ വെളിപ്പിച്ചിട്ടും ഇരുവര്‍ക്കുമിടയിലെ മത്സരം അവസാനിച്ചിരുന്നില്ല. പിന്മാറുന്നുണ്ടോ എല്ലെങ്കില്‍ താന്‍ പിന്മാറാമെന്ന് മണിക്കുട്ടന്‍ റംസാനോട് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ രണ്ടുപേരും കൂടി ചേര്‍ന്ന് അരക്കെട്ടില്‍ കെട്ടിയിരിക്കുന്ന കയറിനാല്‍ ഒരു വടംവലിക്ക് തയ്യാറെടുക്കുകയാണ്. അതില്‍ വിജയിക്കുന്ന ആളാവും അടുത്ത വാരത്തിലെ ക്യാപ്റ്റന്‍. അത് ആരാണെന്ന് അടുത്ത എപ്പിസോഡില്‍ അറിയാം. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് പ്രേമികൾക്ക് വൻ നിരാശ ! മോഹൻലാൽ അല്ല പകരം ഭാവന, ഒപ്പം അവരും
രാഹുൽ ​ഗാന്ധിയെ കണ്ടു, കെട്ടിപിടിച്ചു; സന്തോഷം അടക്കാനാകാതെ ബി​ഗ് ബോസ് താരം ആർജെ ബിൻസി