ബിഗ് ബോസ് മലയാളം സീസൺ എട്ടിന്റെ പുതിയ എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ മത്സരാർത്ഥികളുടെ കഴിഞ്ഞ ആഴ്ചയിലെ പ്രകടനങ്ങളെ വിലയിരുത്തി. മോശം പെരുമാറ്റത്തിനും നിയമലംഘനങ്ങൾക്കും എൽദോ, താഷി, ഗൗതം, ഷിജിൻ എന്നിവർക്ക് കടുത്ത വിമർശനവും മുന്നറിയിപ്പും നൽകി.

ബിഗ് ബോസ് മലയാളം സീസൺ 8 മറ്റൊരു വീക്കന്റ് എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ എല്ലാ പ്രശ്നങ്ങൾക്കും ഇന്നത്തെ എപ്പിസോഡിൽ മോഹൻലാൽ മത്സരാർത്ഥികളെ ചോദ്യം ചെയ്യുന്നുണ്ട്. താഷി- ഗൗതം- എൽദോ വിഷയത്തിൽ മൂന്ന് പേർക്കും വലിയ രീതിയിലുള്ള വിമർശനമാണ് ലഭിച്ചത്.

എൽദോയെ വലിയ രീതിയിലാണ് മോഹൻലാൽ വിമർശിച്ചത്. ഇത് തന്റെ വീടാണെന്നും അത്തരം ഡയലോഗുകൾ വീട്ടിൽ അനുവദിക്കില്ലെന്നും മോഹൻലാൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ താഷിയുടെ ദേഷ്യം കുറയ്ക്കാനും ഷിജിനോട് ഒറ്റപ്പെടൽ തന്ത്രം ഒഴിവാക്കി യഥാർത്ഥ ഗെയിം കളിക്കാനും മോഹൻലാൽ നിർദ്ദേശം നൽകുന്നു. കഴിഞ്ഞ ആഴ്ച ഏറ്റവും നന്നായി ഗെയിം കളിച്ചതിന് ആസിഫിന് പ്രശംസയും ബർഗറും മോഹൻലാൽ നൽകുകയുണ്ടായി. മുൻപ് ഷിജിൻ മോഹൻലാൽ നൽകിയ ബർഗർ നിരസിച്ചത് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു മോഹൻലാലിന്റെ ഈ ഇടപെടൽ എന്നതും ശ്രദ്ധേയമാണ്. കൂടാതെ ഷിജിൻ പ്രോപ്പർട്ടി നശിപ്പിച്ചതും വലിയ രീതിയിൽ വിമർശിക്കപ്പെടുകയുണ്ടായി. ഇനി അത്തരത്തി എന്തെങ്കിലുമുണ്ടായാൽ വീട്ടിൽ നിന്നും പുറത്തുപോവേണ്ടിവരുമെന്നും മോഹൻലാൽ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ആഴ്ച ലീഡർ ആയ നോബിയെ ടാസ്ക് തോൽപ്പിക്കാനായി നിർദ്ദേശം നൽകിയതിനെ തുടർന്ന് ലീഡർ സ്ഥാനം മോഹൻലാൽ റദ്ദ് ചെയ്യുകയുണ്ടായി. അതേസമയം ഇന്നത്തെ എപ്പിസോഡിൽ ഈവിഷ ഉണ്ടായിരുന്നില്ല. നാളെത്തെ എപ്പിസോഡിലേക്കാണ് എവിക്ഷൻ മാറ്റി വച്ചിരിക്കുന്നത്. നാളെ എന്തായാലും ഒരാൾ പുറത്തുപോവുമെന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്. അടുത്ത ആഴ്ചയിലെ നോമിനേഷനിൽ എല്ലാ മത്സരാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വരും ആഴ്ചയിൽ ഏറ്റവും നല്ല ഗെയിം തന്നെ കാണാൻ കഴിയും എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്.

YouTube video player