ബിബി ഹൗസിൽ വൻ ട്വിസ്റ്റ്: അപ്രതീക്ഷിത നീക്കവുമായി നെവിൻ; വീടിന് പുറത്തുപോയി, വാതിലടഞ്ഞു!

Published : Aug 27, 2025, 11:58 AM IST
Nevin got evicted in bigg boss season 7

Synopsis

ജിസേൽ വീണ്ടും മേക്കപ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് അനുമോൾ ജിസേലിന്റെ കവിളിൽ ബലമായി പിടിച്ച്‌ ടിഷ്യൂ ഉപയോഗിച്ച് ചുണ്ടിലെ ലിപ്സ്റ്റിക് തുടക്കാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് തന്നെ ജിസേൽ തള്ളി മാറ്റിയെന്നാണ് അനുമോൾ ആരോപിക്കുന്നത്.

ഇരുപത്തിനാലാം ദിവസം വമ്പൻ ട്വിസ്റ്റുകളുമായി ബിഗ് ബോസ് ഹൗസിൽ മത്സരം മുറുകുന്നു. അനുമോൾ തുടർച്ചയായി ക്യാപ്റ്റനെ അനുസരിക്കാത്തതും ജോലികൾ ചെയ്യാത്തതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം വഴക്കുകൾ രൂപപ്പെട്ടിരുന്നു. അതിനിടെ ജിസേലിന്റെ മേക്കപ്പുമായി ബന്ധപ്പെട്ട് വീണ്ടും പ്രശ്നങ്ങൾ രൂപപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ജിസേൽ വീണ്ടും മേക്കപ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് അനുമോൾ ജിസേലിന്റെ കവിളിൽ ബലമായി പിടിച്ച്‌ ടിഷ്യൂ ഉപയോഗിച്ച് ചുണ്ടിലെ ലിപ്സ്റ്റിക് തുടക്കാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് തന്നെ ജിസേൽ തള്ളി മാറ്റിയെന്നാണ് അനുമോൾ ആരോപിക്കുന്നത്. ഈ സംഭവം വലിയ കഴിഞ്ഞ ദിവസത്തെ കൊണ്ടുചെന്നെത്തിച്ചത്.

അനുമോൾക്കെതിരെ ഫിസിക്കൽ അസോൾട്ടിന് നടപടിയെടുക്കണമെന്നും ഇത് രണ്ടാമത്തെ തവണയാണ് അവൾ ഇങ്ങനെ ചെയ്യുന്നതെന്നും ജിസേൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെ അനുമോൾക്കെതിരെ ബിഗ് ബോസ് നടപടിയെടുത്തില്ലെങ്കിൽ താൻ വീട്ടിൽ നിന്ന് 'ക്വിറ്റ്' ചെയ്യുമെന്ന് ബിഗ് ബോസ്സിനോട് നെവിൻ പറഞ്ഞിരുന്നു. ഇങ്ങനെ പറയുന്നത് വളരെ പ്രശ്നമാണെന്നും മറ്റും നെവിനോട് ഷാനവാസും ആദിലയും നൂറയും പറയുന്നുണ്ട്. എന്നാൽ തന്റെ തീരുമാനത്തിൽ നെവിൻ ഉറച്ചുനിൽക്കുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ മത്സരാത്ഥികളോട് എല്ലാം ലിവിങ് റൂമിലേക്ക് വരാൻ പറഞ്ഞ ബിഗ് ബോസ് ആദ്യം ഒനിയലിനോട് ജന്മദിനാശംസ പറയുകയാണുണ്ടായത്. പിന്നീട് അനുമോളെയും ജിസേലിനെയും കൺഫെഷൻ റൂമിലേക്ക് വരാൻ പറഞ്ഞ ബിഗ് ബോസ് മോഹൻലാൽ വരുന്ന ദിവസം, വീട്ടിൽ നേരത്തെ നടന്ന സംഭവങ്ങളിൽ നടപടിയുണ്ടാവുമെന്ന് ഇരുവരെയും ഓർമ്മിപ്പിച്ചിരുന്നു. ശേഷം ഇരുവരും തമ്മിൽ കൺഫെഷൻ റൂമിൽ വെച്ചും വാക്കേറ്റമുണ്ടായി. അനുമതിയില്ലാതെ തന്റെ ദേഹത്ത് തൊടാൻ ആരാണ് അനുമോൾക്ക് അധികാരം നൽകിയത് എന്നാണ് ജിസേൽ ചോദിക്കുന്നത്. താൻ ഫിസിക്കൽ അസോൾട്ട് നടത്തിയിട്ടില്ലെന്നാണ് അനുമോൾ ഉറപ്പിച്ചു പറയുന്നത്.

ശേഷം ഇരുവരോടും തിരിച്ച് ലിവിങ്ങ് റൂമിലേക്ക് പോകാൻ പറഞ്ഞ ബിഗ് ബോസ് നെവിനോട് എഴുന്നേറ്റ് നിൽക്കാൻ പറയുകയും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോവുമെന്ന് പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്നും ചോദിക്കുന്നുണ്ട്. ഇതിനിടയിൽ എല്ലാം ആദിലയും നൂറയും നെവിനെ പ്രൊവോക്ക് ചെയ്യുന്നുണ്ട്. നട്ടെല്ലുണ്ടെങ്കിൽ പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കണമെന്നാണ് നൂറയും ആദിലയും പറയുന്നത്. ശേഷം മറ്റൊന്നും കേൾക്കാതെ പുറത്തെ വാതിൽ തുറന്നപ്പോൾ നെവിൻ പുറത്തേക്ക് ഓടി പോവുകയാണുണ്ടായത്. നെവിൻ പോവാൻ ശ്രമിക്കുന്നതിനിടയിൽ ശരത്തും, അക്ബറും ജിസേലും മറ്റുള്ളവരും പരമാവധി നെവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആദിലയുടെയും നൂറയുടെയും പ്രൊവൊക്കേഷനിൽ നെവിൻ കൃത്യമായി വീഴുകയും പുറത്തേക്ക് ഓടിപോവുകയുമാണുണ്ടായത്. ഇതിനിടെ ആദിലയും നൂറയും കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഈ നിമിഷം വരെ യാതൊന്നും സംസാരിച്ചിട്ടില്ല എന്ന് നെവിൻ തിരിച്ച് പറയുന്നുണ്ട്. നട്ടെല്ലുണ്ടെങ്കിൽ പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കണമെന്നും, പുറത്തുപോവണമെന്നും തന്നെയാണ് ആദിലയും നൂറയും നെവിനോട് പറയുന്നത്. എന്നാൽ വീടിന് പുറത്തേക്ക് പോയ നെവിൻ ബിഗ് ബോസ് കോമ്പൗണ്ടിൽ തന്നെയുണ്ടാവാനാണ് സാധ്യത. ബിഗ് ബോസ് എന്താണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതെന്ന് നിർണായകമാണ്

അപ്രതീക്ഷിതമായ നെവിന്റെ തീരുമാനത്തിൽ ബിഗ് ബോസ്സിലെ ഭൂരിപക്ഷം മത്സരാർത്ഥികളും ഞെട്ടിയിരിക്കുകയാണ്. ജിസേലും ശരത്തും അക്ബറും വളരെയേറെ സങ്കടത്തിലാണ് നെവിന്റെ തീരുമാനത്തെ നോക്കിക്കാണുന്നത്. ഭൂരിപക്ഷം പേരും ബിഗ് ബോസിനോട് തീരുമാനം മാറ്റാനും നെവിനെ തിരിച്ചുകൊണ്ടുവരണമെന്നും ബിഗ് ബോസിനോട് അപേക്ഷിക്കുന്നുണ്ട്. ഇതിനിടയിൽ അനുമോൾ, ശൈത്യ എന്നിവർ വളരെയേറെ ഇമോഷണൽ ആവുന്നതും കാണാൻ കഴിയും. ഇവിടെ സെൽഫിഷ് ആയിട്ടുള്ള കുറേപേരുണ്ടെന്നും, അവരെയാണ് പറഞ്ഞുവിടേണ്ടതെന്നും, നെവിനെ തിരിച്ചുവിളിക്കണമെന്നും ശൈത്യ ബിഗ് ബോസ്സിനോട് കരഞ്ഞുകൊണ്ടാണ് പറയുന്നത്. അനുമോൾ തെറ്റ് ചെയ്യുമ്പോൾ ആദിലയും നൂറയും നിശബ്ദമാണെന്നാണ് വീട്ടിൽ ഉയരുന്ന പ്രധാന വിമർശനം.

എന്തായാലും ആദിലയും നൂറയുടെയും പ്രൊവൊക്കേഷനിൽ കൃത്യമായി നെവിൻ വീണു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആദിലയും നൂറയും നെവിനും തമ്മിലെ ഗെയിം ആണ് ഇതെന്നാണ് ഇരുവരും ബിഗ് ബോസ് വീട്ടിൽ പറയുന്നത്. നെവിനെ എവിക്ട് ആക്കണമെന്നത് തന്റെ ലക്ഷ്യമായിരുന്നുവെന്നാണ് നൂറ പറയുന്നത്. എന്തായാലും വരും ദിവസങ്ങളിൽ ബിഗ് ബോസ് ഇക്കാര്യത്തിൽ എന്താണ് തീരുമാനം എടുക്കാൻ പോവുന്നതെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്