
മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഞായാറാഴ്‍ച വിധി നിര്‍ണയിക്കുന്ന ദിവസമാണ്. ബിഗ് ബോസില്‍ നിന്ന് ഇനി ആരാണ് പോകേണ്ടത് എന്നത് മോഹൻലാല്‍ പ്രഖ്യാപിക്കും. ബിഗ് ബോസിന്റെ എവിക്ഷന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.
രതീഷ് കുമാറായിരുന്നു ബിഗ് ബോസില്‍ ആദ്യം പുറത്തായത്. തുടക്കത്തിലേ നിറഞ്ഞുനിന്നുവെങ്കിലും രതീഷ് കുമാറിന് ആദ്യ എവിക്ഷനില്‍ ഉള്‍പ്പെടേണ്ടി വന്നു. കോമണര്‍ മത്സരാര്‍ഥിയായി ബിഗ് ബോസ് ഷോയില്‍ എത്തിയ നിഷാനയും പുറത്തായി. ശനിയാഴ്‍ചയായിരുന്നു നിഷാന പുറത്തായത്.
ഇന്നും ഒരു എവിക്ഷനുണ്ടാകുമെന്ന് ഉറപ്പാക്കിയാണ് വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. ആരാണ് പുറത്തുപോകുക എന്നതിന്റെ ആകാംക്ഷയിലാണ് ഷോയുടെ ആരാധകര്‍. ജിന്റോയും സുരേഷ് മേനോനുമടക്കമുള്ളവരാണ് ഇത്തവണ ഷോയില്‍ എവിക്ഷൻ പട്ടികയിലുള്ളത്. ഈ വീട്ടില്‍ നില്‍ക്കണമെന്ന് ആഗ്രഹവമുള്ളവര്‍ക്ക് ഷോയിലെ മറ്റ് മത്സരാര്‍ഥികള്‍ പച്ച കൊടിയും പുറത്തുപോകണം എന്ന് വിചാരിക്കുന്നവര്‍ക്ക് ചുവന്ന കൊടിയും കൊടുക്കാം എന്ന് മോഹൻലാല്‍ പറയുന്നതാണ് പുറത്തുവിട്ട പ്രമോയില്‍ കാണുന്നത്. അൻസിബ ഋഷിക്ക് പച്ചക്കൊടി നല്‍കിയപ്പോള്‍ ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ശ്രീതു കൃഷ്‍ണ റെസ്‍മിനും പച്ചക്കൊടി കൊടുത്തപ്പോള്‍ ശരണ്യ ആനന്ദ് സിജോയ്‍ക്കും നല്‍കുന്നതാണ് പ്രൊമോയില്‍ കാണുന്നത്.
കൂടുതല്‍ ചുവപ്പ് കോടി കിട്ടിയത് ആര്‍ക്ക് എന്ന് പുറത്തുവിട്ട പ്രമൊയില്‍ കാണിക്കുന്നില്ല. പ്രേക്ഷക വിധി വായിക്കാമെന്ന് മോഹൻലാല്‍ പറയുന്നത് കേള്‍ക്കാം. 17 പേരില്‍ നിന്ന് ഇനി ആരാണ് പുറത്തുപോകുക എന്നതിന് ഉത്തരം ലഭിക്കമെങ്കില്‍ മോഹൻലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കണം. 19 പേരായിരുന്നു ബിഗ് ബോസ് ഷോയുടെ ആറാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയത്.
Read More: ജീനിയുടെ ബജറ്റ് 100 കോടി, ഫസ്റ്റ് ലുക്കില്‍ തിളങ്ങി ജയം രവി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ