ബി​ഗ് ബോസ് പ്രേമികൾക്ക് വൻ നിരാശ ! മോഹൻലാൽ അല്ല പകരം ഭാവന, ഒപ്പം അവരും

Published : Apr 02, 2026, 07:22 PM IST
JioHotstar

Synopsis

ബിഗ് ബോസ് സീസൺ എട്ടിനായുള്ള കാത്തിരിപ്പിനിടെ, ജിയോ ഹോട്ട്സ്റ്റാറും ഏഷ്യാനെറ്റും ചേർന്ന് 'കോമഡി കുക്ക്' എന്ന പുതിയ ഷോ അവതരിപ്പിക്കുന്നു. ഏപ്രിൽ 18-ന് ആരംഭിക്കുന്ന ഈ പാചക-കോമഡി പരിപാടിയുടെ അവതാരക ഭാവനയാണ്.

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിലുള്ള ഷോയുടെ ഏഴാം സീസൺ ആയിരുന്നു മലയാളത്തിൽ കഴിഞ്ഞു പോയത്. പിന്നാലെ എട്ടാം സീസൺ എന്ന് തുടങ്ങുമെന്ന കാത്തിരിപ്പിലായിരുന്നു ബി​ഗ് ബോസ് പ്രേമികൾ. ഏപ്രിലിൽ തുടങ്ങുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നുവെങ്കിലും ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. എന്നാൽ ബി​ഗ് ബോസിനായി കാത്തിരുന്നവർക്ക് മുന്നിലേക്ക് പുതിയൊരു ഷോയുമായി എത്തിയിരിക്കുകയാണ് ജിയോ ഹോട്സ്റ്റാറും ഏഷ്യാനെറ്റും.

കോമഡി കുക്ക് എന്നാണ് ഷോയുടെ പേര്. ഏപ്രിൽ 18 മുതൽ ഷോയുടെ സ്ട്രീമിം​ഗ് ആരംഭിക്കും. ഭാവനയാണ് അവതാരകയായി എത്തുന്നത്. ഒപ്പം ഷെഫ് നളനും ഉണ്ടാകും. കുക്കിങ്ങും കോമഡിയും കൂടി കലർന്ന ഷോയിൽ ഷോപ്പ് കീപ്പറായി മുൻ ബി​ഗ് താരം ജിസൈലും എത്തുന്നുണ്ട്. അനുമോൾ, സാബു അണ്ണൻ ,നെവിൻ, ജിസൈൽ , ജിയോ മാച്ചാൻ, സുചിത്ര, ശ്രീവിദ്യ മുല്ലശ്ശേരി, അശ്വിൻ, ശബരീഷ് വർമ തുടങ്ങി നിരവധി പേർ ഷോയുടെ ഭാ​ഗമായി എത്തുന്നുണ്ട്.

തമിഴിൽ ഏറെ പ്രചുര പ്രചാരം നേടിയ കുക്ക് വിത്ത് കോമളി എന്ന ഷോയുടെ മലയാളം വെർഷനാണ് കോമഡി കുക്ക് എന്നാണ് വിവരം. അങ്ങനെ എങ്കിൽ കുക്ക് വിത്ത് കോമഡി എന്ന പേരിൽ നേരത്തെ മലയാളത്തിൽ ഒരു ഷോ ഉണ്ടായിരുന്നു. അതിന്റെ രണ്ടാം സീസൺ ആയിരിക്കാം കോമഡി കുക്ക്.

പാചകം ചെയ്യാൻ താല്പര്യമുള്ളവരാണ് കുക്ക് വിത്ത് കോമാളിയിലെ മത്സരാർത്ഥികൾ. ഇവരെയും ഷോയേയും എന്റർടെയ്ൻ ചെയ്യിക്കാൻ ഒരുകൂട്ടം കോമഡി താരങ്ങളും ഉണ്ടാകും. ഇവരെ കോമാളി എന്നാണ് വിളിക്കുന്നത്. ഇവരാകും കുക്കിങ്ങിന് വേണ്ട സാധനങ്ങൾ എത്തിക്കുന്നതും അവരെ സഹായിക്കുന്നതും. എന്നാൽ കോമാളികൾ ആയതു കൊണ്ട് തന്നെ ഇവർ വികൃതികളും ആയിരിക്കും. ഇടയിൽ ചില ടഫ് ടാസ്കുകളും ഉണ്ടാകും. ഇതെല്ലം തരണം ചെയ്ത് അവസാനം വരെ ഷോയിൽ നിൽക്കുന്നവർ വിജയികളാകും. ഇതുപോലെ ആണോ കോമഡി കുക്ക് എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രാഹുൽ ​ഗാന്ധിയെ കണ്ടു, കെട്ടിപിടിച്ചു; സന്തോഷം അടക്കാനാകാതെ ബി​ഗ് ബോസ് താരം ആർജെ ബിൻസി
അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുണ്ടായ അസൂയ ആയിരുന്നില്ല ആ ഭാവം; അവരത് കട്ട് ചെയ്ത് വച്ചത്; തുറന്നുപറഞ്ഞ് ശൈത്യ