Bigg Boss : 'എന്റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയി'; ലക്ഷ്മിയോട് ഏറ്റുമുട്ടി നിമിഷ

Published : May 02, 2022, 10:22 PM IST
Bigg Boss : 'എന്റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയി'; ലക്ഷ്മിയോട് ഏറ്റുമുട്ടി നിമിഷ

Synopsis

ആദ്യം സംവാദത്തിനായി വന്നത് ലക്ഷ്മി പ്രിയ ആയിരുന്നു. തന്റെ മത്സരത്തെ കുറിച്ചും നിലപാടുകളെയും കുറിച്ചും പറഞ്ഞ ലക്ഷ്മി പ്രിയയ്ക്കെതിരെ നിമിഷ തിരിയുക ആയിരുന്നു.

ഴിഞ്ഞ ശനിയാഴ്ച ലക്ഷ്മി പ്രിയയും നിമിഷയും തമ്മിൽ വൻ വാക്കേറ്റമായിരുന്നു ബി​ഗ് ബോസ്(Bigg Boss) വീട്ടിൽ അരങ്ങേറിയത്. ലക്ഷ്മി പ്രിയയെ ബഹുമാനമില്ലാതെ നീ പോടി എന്ന് നിമിഷ വിളിച്ചു. നിന്റെ വീട്ടിലുള്ള അമ്മയെ പോയി വിളിക്കാൻ ആയിരുന്നു ലക്ഷ്മി പ്രിയ ഇതിന് മറുപടിയായി നിമിഷയോട് പറഞ്ഞത്. ആ പ്രശ്നം ഇന്ന് വീണ്ടും ഇരുവരും തമ്മിലുള്ള തർക്കത്തിലേക്ക് വഴിവച്ചിരിക്കുന്നത്. സംവാദം നടക്കുന്നതിനിടെ ആയിരുന്നു ഇരുവരുടെയും ഏറ്റുമുട്ടൽ.

എവിക്ഷൻ നോമിനേഷനിൽ വന്നവരും വരാത്തവരുമാണ് സംവാദത്തിൽ പങ്കെടുക്കേണ്ടത്. സംവാദ വേദിയിൽ ഇരിക്കേണ്ടത് നോമിനേഷനിൽ വരാത്തവരാണ്. ക്യാപ്റ്റനായ അഖിൽ ആയിരിക്കും മോഡറോറ്റർ. നോമിനേഷനിൽ ഉൾപ്പെട്ട മൂന്ന് പേരാണ് സംവാദത്തിൽ ഏർപ്പെടേണ്ടത്. വോട്ടുകൾ അഭ്യർത്ഥിക്കാനുള്ള അവസരമാണ് ഇതിലൂടെ ബി​ഗ് ബോസ് ഉദ്ദേശിക്കുന്നത്. ലക്ഷ്മി പ്രിയ, നിമിഷ, ബ്ലെസ്ലി എന്നിവരെയാണ് ജഡ്ജസ് സംവാദത്തിനായി തെരഞ്ഞെടുത്തത്. 

ആദ്യം സംവാദത്തിനായി വന്നത് ലക്ഷ്മി പ്രിയ ആയിരുന്നു. തന്റെ മത്സരത്തെ കുറിച്ചും നിലപാടുകളെയും കുറിച്ചും പറഞ്ഞ ലക്ഷ്മി പ്രിയയ്ക്കെതിരെ നിമിഷ തിരിയുക ആയിരുന്നു. അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിച്ചെന്ന് പറഞ്ഞ് റോബിനെതിരെ തിരിഞ്ഞ ലക്ഷ്മി പ്രിയയാണ് കഴിഞ്ഞ ദിവസം എന്റെ അമ്മക്ക് വിളിച്ചത്. എന്റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയി എന്നായിരുന്നു നിമിഷ ലക്ഷ്മി പ്രിയയോട് ചോദിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി നിമിഷ തന്നെ ടോർച്ചർ ചെയ്യുകയാണ്. ഓരോ ദിവസവും വ്യക്തിഹത്യ നടത്തുകയാണ് നിമിഷ. എന്നെ എടി പോടി എന്ന് വിളിച്ചത് കൊണ്ടാണ് ഞാൻ വീട്ടിൽ പോയി വിളിക്കാൻ പറഞ്ഞത്. അതിന് മാപ്പ് ചോദിക്കുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞുവെങ്കിലും അത് കേൾക്കാൻ നിമിഷ തയ്യാറായില്ല. "നിങ്ങടെ തന്തയെ വിളിച്ചപ്പോൾ അത്ര വലിയ സീൻ ആക്കയില്ലേ നിങ്ങൾ. പിന്നെ നിങ്ങളെന്തിന് മറ്റൊരു മത്സരാർത്ഥിയുടെ അമ്മയെ വിളിക്കുന്നു", എന്ന് പറഞ്ഞായിരുന്നു നിമിഷയുടെ ആക്രോശം. 

"എന്റെ അച്ഛനും അമ്മയും ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് അറിയാം. അവരെന്നെ ഉപദ്രവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും നിങ്ങളെന്റെ അമ്മയെ വിളിച്ചുവെങ്കിൽ എന്നെ വ്യക്തിഹത്യ ചെയ്യാനല്ലേ", എന്ന് നിമിഷ ചോദിക്കുന്നു. അല്ലാ എന്ന് ലക്ഷ്മി പ്രിയ പറഞ്ഞുവെങ്കിൽ അത് സമർത്ഥിക്കാൻ നിമിഷ ശ്രമിക്കുക ആയിരുന്നു. റോബിൻ പറഞ്ഞ കാര്യത്തെ കരഞ്ഞ് ​ഡ്രാമ കാണിച്ചില്ലേ എന്നും നിമിഷ ആരോപിക്കുന്നു. വായ തുറന്നാൽ ലക്ഷ്മി പ്രിയ കള്ളമേ പറയുള്ളൂവെന്നും നിമിഷ പറയുന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകർ കാണുന്നുവെന്നാണ് ലക്ഷ്മി നൽകിയ മറുപടി. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍