Bigg Boss : ബി​ഗ് ബോസ് ആറാം വാരത്തിലേക്ക്; ഈ ആഴ്ചയിലെ നേമിനേഷനുകൾ ഇങ്ങനെ

Published : May 02, 2022, 09:41 PM ISTUpdated : May 02, 2022, 09:48 PM IST
Bigg Boss : ബി​ഗ് ബോസ് ആറാം വാരത്തിലേക്ക്; ഈ ആഴ്ചയിലെ നേമിനേഷനുകൾ ഇങ്ങനെ

Synopsis

ബി​ഗ് ബോസ് വീട്ടിൽ നിങ്ങളുടെ യാത്ര ആറാം ആഴ്ചിലേക്ക് കടക്കുകയാണ്. 

തീർത്തും വ്യത്യസ്തരായ മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയാണ് ബി​ഗ് ബോസ്(Bigg Boss) മലയാളം സീസൺ നാല്. ഇവരിൽ നിന്നും ആറ് പേര‍്‍ ഇതിനോടകം ബി​ഗ് ബോസിൽ നിന്നും പടിയിറങ്ങി കഴിഞ്ഞു. ഇന്നിതാ ഈ ആഴ്ച പോകേണ്ടവർ ആരൊക്കെയാണെന്ന നോമിനേഷനാണ് ബി​ഗ് ബോസിൽ നടന്നത്. നാല് പേർ ഒഴികെ മറ്റെല്ലാവരും ഇത്തവണ നോമിനേഷനിൽ എത്തി. 

ബി​ഗ് ബോസ് വീട്ടിൽ നിങ്ങളുടെ യാത്ര ആറാം ആഴ്ചിലേക്ക് കടക്കുകയാണ്. പ്രിയപ്പെട്ടതും പ്രിയം അല്ലാത്തതുമായ പലരും ഇതിനോടകം ഈ ബി​ഗ് ബോസ് വീടിനോട് വിട പറഞ്ഞു കഴിഞ്ഞു. ആ വിടപറലിലേക്ക്. ആ വിടപറയലിലേക്ക് നിങ്ങളെ നയിക്കുന്ന കോടിക്കണക്കിന് പ്രേക്ഷകരുടെ കാഴ്ചപ്പാടിലൂടെയുള്ള വോട്ടിങ്ങാണ്. മുന്നോട്ടുള്ള യാത്രയിൽ തന്ത്രപൂർവ്വം മാറ്റിനിർത്തേണ്ടവരെയും ഈ ബി​ഗ് ബോസ് ഷോയോട് നീതി പുലർത്താത്തവരെയുമാണ് നിങ്ങൾ ബുദ്ധിപൂർവ്വം നോമിനേറ്റ് ചെയ്യേണ്ടത്. അതിനായി ഓരോരുത്തരും രണ്ട് പേരെ വീതം തെരഞ്ഞെടുക്കണമെന്നായിരുന്നു  ബിഗ് ബോസ് നൽകിയ നിർദ്ദേശം. പിന്നാലെ ഓരോരുത്തരായി മറ്റ് മത്സരാർത്ഥികളെ നോമിനേറ്റ് ചെയ്യുകയും കാരണങ്ങൾ പറയുകയും ചെയ്തു. 

നോമിനേഷൻ ലിസ്റ്റ്

സുചിത്ര- ധന്യ, റോബിൻ
ദിൽഷ- സൂരജ്, റോൺസൺ
ധന്യ- അപർണ, റേൺസൺ
ലക്ഷ്മി പ്രിയ- ജാസ്മിൻ, നിമിഷ
ബ്ലെസ്ലി- ജാസ്മിൻ, റോൺസൺ
റോബിൻ- നിമിഷ, റോൺസൺ
അപർണ- നിമിഷ, റോബിൻ
നിമിഷ- ലക്ഷ്മി പ്രിയ, റോബിൻ
ജാസ്മിൻ- ലക്ഷ്മി പ്രിയ, റോബിൻ
സൂരജ്- ലക്ഷ്മി പ്രിയ, റോബിൻ
റോൺസൺ- ലക്ഷ്മി പ്രിയ, റോബിൻ
അഖിൽ- ബ്ലെസ്ലി, ദിൽഷ

 ഡെയ്സിയുടെ എലിമിനേഷൻ, പൊട്ടിക്കരഞ്ഞ് സൂരജ്; ആശ്വസിപ്പിച്ച് അഖിൽ

ബി​ഗ് ബോസ്(Bigg Boss ) മലയാളം സീസൺ നാലിന്റെ മുപ്പത്തി ആറാമത്തെ എപ്പിസോഡായ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. അപ്രതീക്ഷിതമായുള്ള നവീന്റെയും ഡെയ്സിയുടെയും എലിമിനേഷൻ ബി​ഗ് ബോസ് വീടിനെ ആകെ സങ്കടത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ഷോയിൽ ഡെയ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സൂരജ്. ഷോ തുടങ്ങിയത് മുതലുള്ള ഇരുവരുടെയും സൗഹൃദം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഡെയിയുടെ പടിയിറക്കം താങ്ങാനാകാതെ പൊട്ടിക്കരയുകയാണ് സൂരജ്.

അഖിലിനെ കെട്ടിപിടിച്ചായിരുന്നു സൂരജ് കരഞ്ഞത്. അഖിൽ സൂരജിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം വിഫലമാകുക ആയിരുന്നു. സൂരജിനെയാകും താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുകയെന്ന് മോഹൻലാലിനോട് ഡെയ്സിയും പറഞ്ഞിരുന്നു.

അതേസമയം, പ്രേക്ഷകരുടെ തീരുമാനത്തില്‍ താൻ വിശ്വസിക്കുന്നുവെന്നാണ് മോഹൻലാലിനടുത്തെത്തിയ ഡെയ്സി പറഞ്ഞത്. പുറത്ത് പോകണമെന്ന് തനിക്ക് ആഗ്രഹം ഇല്ലായിരുന്നുവെന്ന് ഡെയ്സി പറയുന്നു. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന ആളാണ്, നിലപാടുകള്‍ ഉണ്ടായിരുന്നു, വഴക്കുണ്ടാക്കും. പിന്നെ എന്താണ് പ്രേക്ഷകര്‍ ഇങ്ങനെ തീരുമാനിച്ചതെന്ന് മോഹന്‍ലാല്‍ ഡെയ്സിയോട് ചോദിക്കുന്നു. അറിയില്ല, പുറത്ത് പോയി എപ്പിസോഡുകള്‍ കണ്ടാലേ അറിയാനാകൂവെന്നും അകത്ത് നില്‍ക്കാന്‍ വളരെ പ്രയാസമാണെന്നും ഡെയ്സി പറയുന്നു. ഇത്രയും വലിയൊരു പ്ലാറ്റ്ഫോം കിട്ടിയത് തന്നെ വലിയൊരു ഭാഗ്യമാണ്. സൂരജിനെ ഭയങ്കരമായി മിസ് ചെയ്യും. എനിക്ക് അവനെ ഒത്തിരി ഇഷ്ടമാണെന്നും ഡെയ്സി പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്