Bigg Boss Episode 37 highlights : പോരടിച്ച് ലക്ഷ്‍മിയും നിമിഷയും, ഒപ്പം നോമിനേഷനും

Published : May 02, 2022, 09:04 PM ISTUpdated : May 03, 2022, 11:26 AM IST
Bigg Boss Episode 37 highlights : പോരടിച്ച് ലക്ഷ്‍മിയും നിമിഷയും, ഒപ്പം നോമിനേഷനും

Synopsis

ശനിയാഴ്ച മോഹൻലാൽ വന്ന എപ്പിസോഡിൽ ലക്ഷ്മി പ്രിയയുമായി നടന്ന തർക്കം കളയാതെ നിമിഷ.

ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് ആറാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ് ഇന്ന്. അപ്രതീക്ഷിതമായ വിടവാങ്ങലുകളും പൊട്ടിത്തെറികളും കഴിഞ്ഞ ആഴ്ചകളിൽ ബി​ഗ് ബോസിൽ അരങ്ങേറി. പുതിയ ആഴ്ചയിലെ നോമിനേഷനാണ് ഇന്നത്തെ ഷോയുടെ ഹൈലൈറ്റ്. കഴിഞ്ഞ ആഴ്ചയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് നോമിനേഷനുകൾ. ഒപ്പം റമദാൻ ആഘോഷങ്ങളും എപ്പിസോ​ഡിന്റെ മാറ്റ് കൂട്ടി. 

ഇന്ന് നോമിനേഷൻ

പുതിയ വാരത്തിലേക്കുള്ള എവിക്ഷൻ നേമിനേഷനാണ് ഇന്ന് ബി​ഗ് ബോസിൽ അരങ്ങേറുന്നത്. ബി​ഗ് ബോസ് വീട്ടിൽ നിങ്ങളുടെ യാത്ര ആറാം ആഴ്ചിലേക്ക് കടക്കുകയാണ്. പ്രിയപ്പെട്ടതും പ്രിയം അല്ലാത്തതുമായ പലരും ഇതിനോടകം ഈ ബി​ഗ് ബോസ് വീടിനോട് വിട പറഞ്ഞു കഴിഞ്ഞു. ആ വിടപറയലിലേക്ക് നിങ്ങളെ നയിക്കുന്ന കോടിക്കണക്കിന് പ്രേക്ഷകരുടെ കാഴ്ചപ്പാടിലൂടെയുള്ള വോട്ടിങ്ങാണ്. മുന്നോട്ടുള്ള യാത്രയിൽ തന്ത്രപൂർവ്വം മാറ്റിനിർത്തേണ്ടവരെയും ഈ ബി​ഗ് ബോസ് ഷോയോട് നീതി പുലർത്താത്തവരെയുമാണ് നിങ്ങൾ ബുദ്ധിപൂർവ്വം നോമിനേറ്റ് ചെയ്യേണ്ടത്. അതിനായി ഓരോരുത്തരും രണ്ട് പേരെ വീതം തെരഞ്ഞെടുക്കണമെന്നായിരുന്നു  ബിഗ് ബോസ് നൽകിയ നിർദ്ദേശം. പിന്നാലെ ഓരോരുത്തരായി മറ്റ് മത്സരാർത്ഥികളെ നോമിനേറ്റ് ചെയ്യുകയും കാരണങ്ങൾ പറയുകയും ചെയ്തു. 

നോമിനേഷൻ ലിസ്റ്റ്

സുചിത്ര- ധന്യ, റോബിൻ
ദിൽഷ- സൂരജ്, റോൺസൺ
ധന്യ- അപർണ, റേൺസൺ
ലക്ഷ്മി പ്രിയ- ജാസ്മിൻ, നിമിഷ
ബ്ലെസ്ലി- ജാസ്മിൻ, റോൺസൺ
റോബിൻ- നിമിഷ, റോൺസൺ
അപർണ- നിമിഷ, റോബിൻ
നിമിഷ- ലക്ഷ്മി പ്രിയ, റോബിൻ
ജാസ്മിൻ- ലക്ഷ്മി പ്രിയ, റോബിൻ
സൂരജ്- ലക്ഷ്മി പ്രിയ, റോബിൻ
റോൺസൺ- ലക്ഷ്മി പ്രിയ, റോബിൻ
അഖിൽ- ബ്ലെസ്ലി, ദിൽഷ

എന്റെ അമ്മേനെ വിളിച്ചാൽ പൊറുക്കില്ലെന്ന് നിമിഷ

ശനിയാഴ്ച മോഹൻലാൽ വന്ന എപ്പിസോഡിൽ ലക്ഷ്മി പ്രിയയുമായി നടന്ന തർക്കം കളയാതെ നിമിഷ. "എന്റെ അമ്മ എനിക്ക് ഒന്നും ചെയ്തിട്ടില്ല. ഇട്ടേച്ച് പോയതാണ്. എന്നാലും എന്റെ അമ്മേനെ പറഞ്ഞാൽ ഞാൻ മിണ്ടാതിരിക്കില്ല. ആ ദേഷ്യം ഞാൻ ഒരിക്കലും മറക്കില്ല," എന്നാണ് നിമിഷ ധന്യയോട് പറയുന്നത്. ഈ കാര്യം എല്ലാവരും കാണുന്നുണ്ട് അത് വിട്ട് കളയെന്നായിരുന്നു ധന്യ പറഞ്ഞത്. പഴയ നിമിഷയെ തിരിച്ച് വേണമെന്നും ധന്യ പറയുന്നു. ഇവിടെ വീണ്ടുമൊര് പൊട്ടിത്തെറി ഉണ്ടാകാതിരിക്കാനാണ് ഇത് പറയുന്നതെന്നും ധന്യ പറഞ്ഞു. 

ഇനി സംവാദം

എവിക്ഷൻ നോമിനേഷനിൽ വന്നവരും വരാത്തവരുമാണ് സംവാദത്തിൽ പങ്കെടുക്കേണ്ടത്. സംവാദ വേദിയിൽ ഇരിക്കേണ്ടത് നോമിനേഷനിൽ വരാത്തവരാണ്. ക്യാപ്റ്റനായ അഖിൽ ആയിരിക്കും മോഡറോറ്റർ. നോമിനേഷനിൽ ഉൾപ്പെട്ട മൂന്ന് പേരാണ് സംവാദത്തിൽ ഏർപ്പെടേണ്ടത്. വോട്ടുകൾ അഭ്യർത്ഥിക്കാനുള്ള അവസരമാണ് ഇതിലൂടെ ബി​ഗ് ബോസ് ഉദ്ദേശിക്കുന്നത്. ലക്ഷ്മി പ്രിയ, നിമിഷ, ബ്ലെസ്ലി എന്നിവരെയാണ് ജഡ്ജസ് സംവാദത്തിനായി തെരഞ്ഞെടുത്തത്. 

ഏറ്റുമുട്ടി ലക്ഷ്മി പ്രിയയും നിമിഷയും

ആദ്യം സംവാദത്തിനായി വന്നത് ലക്ഷ്മി പ്രിയ ആയിരുന്നു. തന്റെ മത്സരത്തെ കുറിച്ചും നിലപാടുകളെയും കുറിച്ച് പറഞ്ഞ ലക്ഷ്മി പ്രിയയ്ക്കെതിരെ നിമിഷ തിരിയുക ആയിരുന്നു. അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിച്ചെന്ന് പറഞ്ഞ് റോബിനെതിരെ തിരിഞ്ഞ ലക്ഷ്മി പ്രിയയാണ് കഴിഞ്ഞ ദിവസം എന്റെ അമ്മക്ക് വിളിച്ചത്. എന്റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മോറാലിറ്റി ഏവിടെ പോയി എന്നായിരുന്നു നിമിഷ ലക്ഷ്മി പ്രിയയോട് ചോദിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി നിമിഷ തന്നെ ടോർച്ചർ ചെയ്യുകയാണ്. ഓരോ ദിവസവും വ്യക്തിഹത്യ നടത്തുകയാണ് നിമിഷ. എന്നെ എടി പോടി എന്ന് വിളിച്ചത് കൊണ്ടാണ് ഞാൻ വീട്ടിൽ പോയി വിളിക്കാൻ പറഞ്ഞത്. അതിന് മാപ്പ് ചോദിക്കുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞുവെങ്കിലും അത് കേൾക്കാൻ നിമിഷ തയ്യാറായില്ല. "നിങ്ങടെ തന്തയെ വിളിച്ചപ്പോൾ അത്ര വലിയ സീൻ ആക്കയില്ലേ നിങ്ങൾ. പിന്നെ നിങ്ങളെന്തിന് മറ്റൊരു മത്സരാർത്ഥിയുടെ അമ്മയെ വിളിക്കുന്നു", എന്ന് പറഞ്ഞായിരുന്നു നിമിഷയുടെ ആക്രോശം. 

"എന്റെ അച്ഛനും അമ്മയും ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് അറിയാം. അവരെന്നെ ഉപദ്രവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും നിങ്ങളെന്റെ അമ്മയെ വിളിച്ചുവെങ്കിൽ എന്നെ വ്യക്തിഹത്യ ചെയ്യാനല്ലേ", എന്ന് നിമിഷ ചോദിക്കുന്നു. അല്ലാ എന്ന് ലക്ഷ്മി പ്രിയ പറഞ്ഞുവെങ്കിൽ അത് സമർത്ഥിക്കാൻ നിമിഷ ശ്രമിക്കുക ആയിരുന്നു. റോബിൻ പറഞ്ഞ കാര്യത്തെ കരഞ്ഞ് ​ഡ്രാമ കാണിച്ചില്ലേ അവിടെയെന്നും നിമിഷ ആരോപിക്കുന്നു. വായ തുറന്നാൽ ലക്ഷ്മി പ്രിയ കള്ളമേ പറയുള്ളൂവെന്നും നിമിഷ പറയുന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകർ കാണുന്നുവെന്നാണ് ലക്ഷ്മി നൽകിയ മറുപടി. 

റമദാൻ ബിരിയാണിയുമായി മത്സരാർത്ഥികൾ

ഇന്ത്യ​ഗേറ്റിന്റെ സ്പോൻസർ ടാസ്ക് ആയിരുന്നു പിന്നീട് ബി​ഗ് ബോസിൽ നടന്നത്. റമദാൻ പ്രമാണിച്ച് ആയിരുന്നു ടാസ്ക്. ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. പിന്നീട് വാശിയേറിയ മത്സരമായിരുന്നു എല്ലാവരും കാഴ്ചവച്ചത്. റോൺ‍സണും ​ഗ്രൂപ്പുമായിരുന്നു ഇതിൽ വിജയിച്ചത്. വിജയികളായ സുചിത്രക്കും റോൺസണും ആറ് മാസം വരെ ഇന്ത്യ​ഗേറ്റ് റൈസ് സമ്മാനമായി ലഭിക്കുകയും ചെയ്യും. 
 

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്