
വളരെ സസ്പെൻസ് നിറഞ്ഞ ദിവസങ്ങളായിരുന്നു ബിഗ് ബോസിൽ കടന്നുപോയത്. അതിൽ പ്രധാനം നിമിഷ ബിഗ് ബോസ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. എലിമിനേറ്റ് ആയെന്ന് മറ്റുള്ള മത്സരാർത്ഥികളെ ധരിപ്പിച്ച് ബിഗ് ബോസ് നിമിഷയെ സീക്രട്ട് മുറിയിൽ ആക്കുകയായിരുന്നു. കഴിഞ്ഞ സീസണുകളിൽ ഇത്തരത്തിൽ സീക്രട്ട് റൂമിലാക്കുന്നവരെ ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് തിരികെ വീട്ടിൽ എത്തിക്കുന്നത്. എന്നാൽ ഇത്തവണ ഒരു ദിവസം ആയപ്പോഴെക്കും നിമിഷയെ വീട്ടിൽ എത്തിക്കുക ആയിരുന്നു. രണ്ടാമത് എത്തിയ നിമിഷ തന്റെ കളികൾ തുടങ്ങി കഴിഞ്ഞുവെന്നാണ് പിന്നീട് നടന്ന രംഗങ്ങൾ കാണിക്കുന്നത്. ഇന്നും നിമിഷ തന്നെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ക്യാമറയുടെ മുന്നിൽ സിഗരറ്റ് വേണമെന്ന് നിമിഷ പറയുന്നത് നാട്ടുകാര് പറയുന്നത് ആരും കാണുന്നില്ലെ എന്ന് ലക്ഷ്മി പറഞ്ഞുവെന്ന് പറഞ്ഞാണ് നിമിഷ സംസാരം തുടങ്ങിയത്. ഞാൻ സിഗരറ്റ് വേണമെന്ന് ചോദിച്ചാൽ അവർക്കെന്താണെന്നും ലക്ഷ്മിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതാണോ ഇവിടുത്തെ ക്യാമറകളെന്നും നിമിഷ ജാസ്മിനനോട് ചോദിക്കുന്നു. ഇവിടുത്തെ ആരാന്നാ അവരുടെ വിചാരം ഇതെന്താ അവരുടെ തറവാടാണോ എന്നും നിമിഷ പറയുന്നു.
പിന്നാലെ ഈ സംസാരം ഡെയ്സിയും ഏറ്റെടുത്തു. പലതവണ നിങ്ങളുടെ ജോലി നിങ്ങൾ ചെയ് എന്ന് ലക്ഷ്മിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. കിച്ചണിൽ കിടന്ന് പട്ടി ഷോ കാണിക്കാനാണ് ശ്രമിക്കുന്നത്. കിച്ചണിൽ ജോലി ചെയ്തോട്ടെ. പക്ഷേ കണക്കും പറഞ്ഞ് വരുന്നതാണ് ദേഷ്യം വരുന്നതെന്നും ഡെയ്സി പറയുന്നു.
ലക്ഷ്മി ഇഷ്ടമുള്ളവർക്കാണ് എല്ലാം ഉണ്ടാക്കി കൊടുക്കുന്നത്. എന്തിനാണ് അങ്ങനെ കാണിക്കുന്നതെന്നാണ് സുചിത്രയോട് ദൽഷ ചോദിക്കുന്നത്. ലക്ഷ്മി ചേച്ചി തന്നെ പറയാറുണ്ട് നമ്മളെല്ലാം അവരുടെ കുട്ടികളാണെന്ന്. പക്ഷേ അതൊന്നും അല്ല. ഒരു സാധനം എടുക്കുമ്പോൾ ചുറ്റും വേറെ ആൾക്കാരും ഉണ്ടെന്ന് ചിന്തിക്കണം. എല്ലാവരും വിശക്കുന്ന ആളുകളല്ലേ എന്നും ദിൽഷ ചോദിക്കുന്നു. കിച്ചൺ എന്ന് പറയുമ്പോൾ അവിടെ ഉണ്ടാക്കുന്നതെല്ലാം മറ്റുള്ളവർക്കും കൂടിയുള്ളതാണെന്നും ദിൽഷ പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ