'ആ പ്രത്യേകത ഇനി ഒരു മത്സരാര്‍ഥിക്കുമില്ല'; പ്രഖ്യാപനവുമായി ബിഗ് ബോസ്

Published : Oct 31, 2025, 10:59 PM IST
no more captain in bigg boss malayalam season 7 as the show approaches finale

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയിലേക്ക് അടുക്കുമ്പോൾ അടുത്ത വാരത്തില്‍ പല പ്രത്യേകതകളുമുണ്ട്

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി വെറും 9 ദിനങ്ങള്‍ കൂടി മാത്രം. തുടക്കം മുതല്‍ മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ കൊണ്ടും തര്‍ക്കങ്ങള്‍ കൊണ്ടും മുഖരിതമായിരുന്ന ബിഗ് ബോസ് ഹൗസ് ഇപ്പോള്‍ ശാന്തമാണ്. തങ്ങള്‍ക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തും തമാശകള്‍ പങ്കുവച്ചും പിണക്കങ്ങള്‍ മാറ്റിയുമൊക്കെ കഴിയുകയാണ് മത്സരാര്‍ഥികള്‍. എല്ലാ ആഴ്ചയും ചെയ്തുകൊണ്ടിരുന്ന ഒരു ആക്റ്റിവിറ്റി ഇന്നും അവര്‍ക്ക് ചെയ്യേണ്ടിവന്നെങ്കിലും അതിന്‍റെ ഫലം വേറിട്ട രീതിയില്‍ ആയിരിക്കും. ക്യാപ്റ്റനെ തെര‍ഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആയിരുന്നു അത്. സാധാരണ രണ്ട് പേരുടെ വീതം പേരുകള്‍ ഓരോരുത്തരും പറഞ്ഞ് ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന മൂന്ന് മത്സരാര്‍ഥികള്‍ക്കായി ടാസ്ക് നടത്തി ആയിരുന്നു ബിഗ് ബോസ് ഓരോ വാരവും ക്യാപ്റ്റനെ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഫിനാലെ വീക്കില്‍ ബിഗ് ബോസില്‍ ക്യാപ്റ്റന്‍ ഉണ്ടായിരിക്കില്ല. അക്കാര്യം മത്സരാര്‍ഥികളെ ബിഗ് ബോസ് ഇന്ന് ഓര്‍മ്മിപ്പിച്ചു. അതേസമയം ഒരു നോമിനേഷന്‍ അവരോട് നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഈ വാരത്തിലെയും മൊത്തത്തിലുള്ള പ്രകടനത്തിന്‍റെയും അടിസ്ഥാനത്തില്‍ മികവ് പുലര്‍ത്തിയ ഒരു മത്സരാര്‍ഥിയുടെ പേര് പറയാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതില്‍ അനുമോള്‍ ഒഴികെ എല്ലാവരും നെവിന്‍റെ പേരാണ് പറഞ്ഞത്. അഗ്രസീവ് പെരുമാറ്റത്തിന്‍റെ പേരില്‍ മോഹന്‍ലാലില്‍ നിന്ന് ശിക്ഷ പോലും ലഭിച്ച വാരമായിരുന്നു നെവിനെ സംബന്ധിച്ച് കഴിഞ്ഞ വാരം. എന്നാല്‍ തന്‍റെ തെറ്റ് മനസിലാക്കി അടിമുടി മാറിയ നെവിനെയാണ് ഈ ആഴ്ച പ്രേക്ഷകരും സഹമത്സരാര്‍ഥികളും കണ്ടത്. ആ പ്രയത്നത്തിന് ലഭിച്ച ഫലമായിരുന്നു ഒരു തരത്തില്‍ ഈ നോമിനേഷന്‍. അനുമോള്‍ അനീഷിന്‍റെയും നെവിന്‍ അക്ബറിന്‍റെയും പേരാണ് ഇതേ നോമിനേഷനില്‍ പറഞ്ഞത്. താന്‍ പ്രശ്നത്തില്‍ ആയിരുന്ന സമയത്ത് അക്ബര്‍ പ്രചോദിപ്പിച്ചിരുന്നുവെന്ന് നെവിന്‍ നോമിനേഷന് കാരണമായി പറഞ്ഞു.

ക്യാപ്റ്റന്‍സി ഇല്ലെങ്കിലും തെരഞ്ഞെടുക്കപ്പെട്ടതിന് ഒരു സമ്മാനം നെവിന് ലഭിക്കുമെന്നും അക്കാര്യം പിന്നീട് അറിയിക്കുമെന്നും ബിഗ് ബോസ് വോട്ടിംഗിന് പിന്നാലെ അറിയിച്ചു. ഇത് എന്തായിരിക്കുമെന്ന ആകാംക്ഷ നെവിന് ഉണ്ട്. സ്വന്തം പ്രതിച്ഛായ മാറ്റിയ നെവിന് വരുന്ന വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാലില്‍ നിന്നും പ്രശംസ ലഭിക്കുമെന്ന് ഉറപ്പാണ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക
'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ