നോബിക്കു വേണ്ടി അനൂപ് കൃഷ്‍ണൻ മത്സരിച്ചു, ക്യാപ്റ്റനെ തെരഞ്ഞെടുത്തു, രണ്ടുപേര്‍ ജയിലിലുമായി!

Web Desk   | Asianet News
Published : May 14, 2021, 11:34 PM IST
നോബിക്കു വേണ്ടി അനൂപ് കൃഷ്‍ണൻ മത്സരിച്ചു, ക്യാപ്റ്റനെ തെരഞ്ഞെടുത്തു, രണ്ടുപേര്‍ ജയിലിലുമായി!

Synopsis

ഫിസിക്കലി ടാസ്‍കായതിനാല്‍ നോബി തനിക്ക് പകരം അനൂപ് കൃഷ്‍ണനെയാണ് മത്സരിപ്പിച്ചത്.

ബിഗ് ബോസ് അതിന്റെ എല്ലാ നാടകീയമായതും ആകാംക്ഷഭരിതയുമായ രംഗങ്ങളാല്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മത്സരം കടുക്കുന്നു. ഓരോ മത്സരാര്‍ഥിയും അതീവ മികവോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തതും രണ്ടു പേരെ ജയിലിലേക്ക് പറഞ്ഞയച്ചതുമാണ് ഇന്നത്തെ എപ്പിസോഡിലെ പ്രധാന സംഭവങ്ങള്‍.

ഈ ആഴ്‍ചയിലെ മൊത്തം പ്രകടനത്തിന്റെയും വീക്ക്‍ലി ടാസ്‍കിന്റെയും അടിസ്ഥാനത്തില്‍ മൂന്ന് പേരെയായിരുന്നു ക്യാപ്റ്റൻ മത്സരത്തിനായി തെരഞ്ഞെടുത്തത്. നോബിയെയും റംസാനെയും മണിക്കുട്ടനെയും. ഫിസിക്കലി ടാസ്‍കായതിനാല്‍ നോബി തനിക്ക് വേണ്ടി അനൂപ് കൃഷ്‍ണനെയാണ് മത്സരിപ്പിച്ചത്. ചെളി നിറഞ്ഞ മൈതാനത്ത് പരസ്‍പരം ബന്ധിക്കപ്പെട്ട് , അനുവദിക്കപ്പെട്ട ബാസ്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബോളുകള്‍ നിറയ്‍ക്കുകയെന്ന ടാസ്‍കില്‍ വിജയിച്ചത് അനൂപ് കൃഷ്‍ണനായിരുന്നു.

ചെളിയില്‍ ആവേശകരമായിട്ടായിരുന്നു മത്സരം നടന്നത്. ഓരോരുത്തരും മറ്റെയാളെ ബാസ്‍കറ്റില്‍ ബോള് നിറയ്‍ക്കാൻ അനുവദിക്കാതിരിക്കാൻ ശ്രമിച്ചു. മത്സാര്‍ഥികള്‍ വാശിയോടെയായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. 62 ബോളുകള്‍ നിറച്ച വലിയ ഭൂരിപക്ഷത്തോടെയായിരുന്നു അനൂപ് കൃഷ്‍ണന്റെ ജയം.

വളരെ കഷ്‍ടപ്പെട്ട അനൂപ് കൃഷ്‍നോട് പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട നോബിയെ ചെളി പുരട്ടാനും ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ചെളിയില്‍ അനൂപ് കൃഷ്‍ണനും നോബിയും വീഴുന്നതും കാണാമായിരുന്നു. മറ്റ് മത്സരാര്‍ഥികള്‍ ക്യാപ്റ്റൻ ടാസ്‍കിലുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‍തു. മോശം പ്രകടനത്തിന്റെ പേരില്‍ തെരഞ്ഞെടുത്ത സായ് വിഷ്‍ണുവിനെയും രമ്യാ പണിക്കരെയും നിലവിലെ ക്യാപ്റ്റനായ അനൂപ് കൃഷ്‍ണൻ ജയിലിലടക്കുകയും ചെയ്‍തു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ