
ബിഗ് ബോസില്‍ ഒരാള്‍ മറ്റൊരാളെ ആദ്യമായി കണ്ടതിനെ കുറിച്ച് ഒരു സങ്കല്‍പ കഥ പറയാൻ കഴിഞ്ഞിരുന്നു. ആങ്കറായ മോഹൻലാല്‍ ഇന്ന് അതിനെ കുറിച്ച് ചോദിച്ചറിഞ്ഞു. മനോഹരമായിരുന്നു കഥകള്‍ എന്നും മോഹൻലാല്‍ പറഞ്ഞു. തന്നെ ആദ്യമായി കണ്ട കഥ പറയാൻ മോഹൻലാല്‍ നോബിയോട് ആവശ്യപ്പെട്ടു. നോബി കഥ പറഞ്ഞ രീതിയെ കുറിച്ച് ആദ്യം സംസാരിച്ചതിന് ശേഷമായിരുന്നു ഇത്. വളരെ മനോഹരമായി കഥ പറഞ്ഞ നോബിയെ മോഹൻലാല്‍ തിരിച്ചു ട്രോളുകയും ചെയ്‍തു.
മോഹൻലാലിനെ ഞാൻ ആദ്യമായി കാണുന്നത് ഓസ്‍ട്രേലിയയില്‍ വെച്ചായിരുന്നു. അവിടെ ഞാൻ കംഗാരുവിനെ വളര്‍ത്തുന്നുണ്ടായിരുന്നു. അവിടെ ഒരിക്കല്‍ ഒരാള്‍ ടൂറിന് വന്നു. അയാള്‍ എന്നെ സ്വയം പരിചയപ്പെടുത്തി. ഞാൻ മോഹൻലാല്‍ എന്ന് എന്നോട് പറഞ്ഞു. കംഗാരുവിനൊപ്പവും എന്നോടൊപ്പവും ഫോട്ടോ എടുക്കണം എന്ന് മോഹൻലാല്‍ ആവശ്യപ്പെട്ടുവെന്ന് നോബി പറഞ്ഞു.
എല്ലാവരും വളരെ ചിരിയോടെയായിരുന്നു കഥ കേട്ടത്.
എന്നാല്‍ തന്നെ കുറിച്ച് കഥ പറഞ്ഞ നോബിയെ മോഹൻലാലും തിരിച്ചു ട്രോളി. മൈക് വയറിന്റെ അടുത്ത് വയ്‍ക്കാൻ പറഞ്ഞു. അതോടെ ശരിക്കും നോബി കംഗാരുവായി എന്ന് മോഹൻലാല്‍ പറഞ്ഞു. നോബിയെ കാണാനും അങ്ങനെ തന്നെ ഉണ്ടായിരുന്നു. എല്ലാം ഇത് കേട്ട് ചിരിക്കുകയും ചെയ്‍തു. നോബി സങ്കല്‍പത്തില്‍ പറഞ്ഞ കഥ മികച്ചതായിരുന്നുവെന്ന് മോഹൻലാലും അറിയിച്ചു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ