ഫൈനല്‍ ഫൈവില്‍ ആരൊക്കെ? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മത്സരാര്‍ഥികളുടെ പ്രവചനം

Published : Apr 17, 2021, 10:04 PM IST
ഫൈനല്‍ ഫൈവില്‍ ആരൊക്കെ? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മത്സരാര്‍ഥികളുടെ പ്രവചനം

Synopsis

സ്വന്തം ഫൈനല്‍ ഫൈവ് ലിസ്റ്റ് പ്രവചിക്കാന്‍ അവതാരകനായ മോഹന്‍ലാല്‍ ഇന്ന് മത്സരാര്‍ഥികള്‍ക്ക് അവസരം നല്‍കി. അവസാന അഞ്ചില്‍ ആരൊക്കെ എത്തുമെന്നാണ് പ്രതീക്ഷ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മത്സരാര്‍ഥികളുടെ മറുപടി ഇപ്രകാരമായിരുന്നു.  

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 63-ാം എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. അന്തിമപാദത്തിലേക്ക് എത്തുന്നതോടെ മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും പ്രകടമാണ്. മുന്നോട്ടുള്ള ദിവസങ്ങളില്‍ അവസാന അഞ്ചില്‍ എത്തുക എന്നതാവും ഏത് മത്സരാര്‍ഥിയുടെയും സ്വപ്നം. അതേസമയം കടുത്ത മത്സരം നടക്കാനിരിക്കുന്ന വരുന്നൊരു മാസം ആരൊക്കെ അവസാന ലാപ്പിലേക്ക് ഓടിയെത്തും എന്നത് പ്രവചനാതീതവുമാണ്. എന്നാല്‍ സ്വന്തം ഫൈനല്‍ ഫൈവ് ലിസ്റ്റ് പ്രവചിക്കാന്‍ അവതാരകനായ മോഹന്‍ലാല്‍ ഇന്ന് മത്സരാര്‍ഥികള്‍ക്ക് അവസരം നല്‍കി. അവസാന അഞ്ചില്‍ ആരൊക്കെ എത്തുമെന്നാണ് പ്രതീക്ഷ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മത്സരാര്‍ഥികളുടെ മറുപടി ഇപ്രകാരമായിരുന്നു.

മത്സരാര്‍ഥികളുടെ ഫൈനല്‍ 5 പ്രവചനങ്ങള്‍

റിതു- റിതു, മണിക്കുട്ടന്‍, റംസാന്‍, നോബി, ഡിംപല്‍

കിടിലം ഫിറോസ്- നോബി, സായ്, റംസാന്‍

ഡിംപല്‍- ഡിംപല്‍, മണിക്കുട്ടന്‍, റംസാന്‍, സന്ധ്യ, അഡോണി

നോബി- റംസാന്‍, ഡിംപല്‍, ഫിറോസ്, മണിക്കുട്ടന്‍, അനൂപ്

സൂര്യ- ഫിറോസ്, റംസാന്‍, നോബി, അനൂപ്, അഡോണി

സന്ധ്യ- ഡിംപല്‍, സന്ധ്യ, രമ്യ, റംസാന്‍, സായ്

 

അഡോണി- ഫിറോസ്, റംസാന്‍, മണിക്കുട്ടന്‍, ഡിംപല്‍, അഡോണി

അഡോണി- അനൂപ്, മണിക്കുട്ടന്‍, ഡിംപല്‍, രമ്യ, രമ്യ

രമ്യ- രമ്യ, റംസാന്‍, ഡിംപല്‍, സന്ധ്യ, സൂര്യ

സായ്- സായ്, നോബി, സൂര്യ, അഡോണി, ഫിറോസ്

മണിക്കുട്ടന്‍- മണിക്കുട്ടന്‍, ഡിംപല്‍, റംസാന്‍, അഡോണി, അനൂപ്

റംസാന്‍- റംസാന്‍, ഡിംപല്‍, നോബി. മണിക്കുട്ടന്‍, അഡോണി

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ, ബാക്കി എല്ലാവരെയും നോർമലൈസ് ചെയ്യേണ്ടി വരും, എന്നെക്കൊണ്ട് അത് പറ്റില്ല'; അധിക്ഷേപ പരാമർശവുമായി വേദലക്ഷ്മി
'രണ്ടാളേയും കല്യാണം കഴിക്കണം, 2024 മുതൽ അയാൾ ശല്യം ചെയ്യുന്നു': കേസ് കൊടുത്ത് ആദില-നൂറ