'ആരെയും വേദനിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല'; ബിഗ് ബോസിനോട് ക്ഷമ ചോദിച്ച് ഒമര്‍ ലുലു

Published : May 02, 2023, 11:11 PM IST
'ആരെയും വേദനിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല'; ബിഗ് ബോസിനോട് ക്ഷമ ചോദിച്ച് ഒമര്‍ ലുലു

Synopsis

പുതിയ വീക്കിലി ടാസ്ക് സംഘര്‍ഷഭരിതം

ബിഗ് ബോസ് ഹൗസിനെ ശബ്ദമുഖരിതമാക്കി പുതിയ വീക്കിലി ടാസ്ക്. മിസ്റ്റര്‍ എക്സ് എന്ന് ബിഗ് ബോസ് നാമകരണം ചെയ്തിരിക്കുന്ന വീക്കിലി ടാസ്കില്‍ സ്വാര്‍ഥരായ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാരായാണ് മത്സരാര്‍ഥികള്‍ മാറേണ്ടിയിരുന്നത്. ബഹിരാകാശത്തേക്ക് ഒരു റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുക എന്നതാണ് ടാസ്ക്. ഇതിനായി ആല്‍ഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി മത്സരാര്‍ഥികള്‍ തിരിയേണ്ടിയിരുന്നു.

ടീം വിഭജനം ഇങ്ങനെ ആയിരുന്നു. ടീം ആല്‍ഫ- റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന. ടീം ബീറ്റ- വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു. റോക്കറ്റ് ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിക്കാന്‍ ഇന്ന് ശ്രമിക്കേണ്ടത് ടീം ബീറ്റ ആയിരുന്നു. ഇതിനായി ബിഗ് ബോസ് തയ്യാറാക്കിയിരിക്കുന്ന പവര്‍ സ്റ്റേഷനില്‍ നാല് ഫ്യൂസുകള്‍ കുത്തണമായിരുന്നു. ഇതിനെ എന്ത് വിധേനയും ടീം ആല്‍ഫ തടയണമായിരുന്നു. ഓരോ ബസറുകള്‍ക്കിടെ ഓരോ ഫ്യൂസുകളാണ് കുത്തേണ്ടിയിരുന്നത്. ഇതില്‍ ആദ്യ അവസരത്തില്‍ ടീം ബീറ്റ ഒരു ഫ്യൂസ് കുത്തിയതിനു പിന്നാലെ വലിയ സംഘര്‍ഷത്തിലേക്ക് ഹൗസ് നീങ്ങി.

ടീം ബീറ്റയ്ക്ക് ഫ്യൂസ് കുത്താനുള്ള ആദ്യ അവസരത്തിന്‍റെ സ്റ്റോപ്പിംഗ് ബസര്‍ മുഴങ്ങുംമുന്‍പ് എതിര്‍ ടീമംഗത്തില്‍ നിന്നും ഒരു ഫ്യൂസ് തട്ടിപ്പറിച്ച് ടീം ആല്‍ഫ അംഗമായ അഞ്ജൂസ് ബാത്ത്റൂമിലേക്ക് നീങ്ങുകയായിരുന്നു. അഞ്ജൂസിന്‍റെ പക്കല്‍ ഫ്യൂസ് ഉണ്ടെന്ന് മനസിലാക്കിയ ബീറ്റ ടീം അംഗങ്ങള്‍ കൂട്ടമായി ബാത്ത്റൂം ഏരിയയില്‍ നിലയുറപ്പിച്ചു. എന്നാല്‍ ബസര്‍ മുഴങ്ങാതെ പുറത്തേക്ക് ഇല്ല എന്ന നിലപാടിലായിരുന്നു അഞ്ജൂസ്. ഇതിനിടെ ടീം ബീറ്റ അംഗമായ ഒമര്‍ ലുലു ബാത്ത്റൂം ഡോര്‍ ചവുട്ടി തുറക്കാന്‍ ശ്രമിച്ചു. രണ്ടാമത്തെ ശ്രമത്തില്‍ അത് സാധിക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ജൂസില്‍ നിന്നും ടീം ബീറ്റ ഫ്യൂസ് കൈക്കലാക്കുകയും ചെയ്തു.

എന്നാല്‍ ബാത്ത്റൂം ഡോര്‍ ചവുട്ടിത്തുറന്നത് മാന്യതയ്ക്കും സഭ്യതയ്ക്കും നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി മിഥുന്‍റെ നേതൃത്വത്തില്‍ ടീം ആല്‍ഫ രംഗത്തെത്തി. ഫ്യൂസ് ഒളിപ്പിക്കാന്‍ കയറിയതല്ലെന്നും താന്‍ ബാത്ത്റൂം ഉപയോഗിക്കാന്‍ തന്നെ പോയതാണെന്നുമായിരുന്നു അഞ്ജൂസിന്‍റെ വാദം. എന്നാല്‍ താന്‍ തെറ്റ് ചെയ്തെന്ന് സമ്മതിക്കുന്നുവെന്നും എന്നാല്‍ താന്‍ മാത്രമല്ല തെറ്റുകാരനെന്നും അഞ്ജൂസ് ചെയ്ത തെറ്റിനുള്ള പ്രതികരണമായാണ് തന്‍റെ ഭാഗത്തുനിന്ന് അത് ഉണ്ടായതെന്നും ഒമര്‍ പറഞ്ഞു. ഷിജു, അഖില്‍ അടക്കമുള്ള ബീറ്റ ടീം അംഗങ്ങള്‍ക്കും ഇതേ അഭിപ്രായം ആയിരുന്നു. ഇപ്പോള്‍ എതിര്‍ ടീമിലുള്ളവരും മിഥുന്‍റെ അടുത്ത സുഹൃത്തുക്കളുമായ ശ്രുതി ലക്ഷ്മിയും റിനോഷും മിഥുനോട് ഇതേ അഭിപ്രായം വിശദീകരിക്കുന്നുണ്ടായിരുന്നു. പിന്നാലെ ക്യാമറയ്ക്ക് മുന്നില്‍ തന്‍റെ പ്രവര്‍ത്തിയില്‍ ബിഗ് ബോസിനോട് ക്ഷമ ചോദിക്കുന്ന ഒമര്‍ ലുലുവിനെയും പ്രേക്ഷകര്‍ കണ്ടു.

ഞാന്‍ നേരിട്ട് വന്നിട്ട് ഡോര്‍ ചവുട്ടി പൊളിച്ചതോ ഒന്നുമല്ല. ഗെയിമിന്‍റെ ഭാഗമായ ഒരു ഫ്യൂസുമായി ടോയ്‍ലറ്റില്‍ പോയി ഒളിച്ചിരിക്കുകയാണ്. അര, മുക്കാല്‍ മണിക്കൂര്‍ നേരം ഇവരെല്ലാം ഡോര്‍ തുറക്കെന്ന് പറയുന്നു. പക്ഷേ തുറന്നില്ല. അതില്‍ പ്രകോപിതനായ ഞാന്‍ ഡോറിലേക്ക് ചവുട്ടുകയായിരുന്നു. അത് പൊട്ടി. അതിന് ഞാനൊരു വലിയ സോറി പറയുന്നു ബിഗ് ബോസ്. ആരെയും വേദനിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല. ഞാന്‍ അഞ്ജുവിന്‍റെ അടുത്തും സോറി പറയാന്‍ തയ്യാറാണ് ബിഗ് ബോസ്. 

ALSO READ : 'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; നാദിറ അരുതാത്തത് പറഞ്ഞെന്ന് അനു, ബിഗ് ബോസില്‍ സംഘര്‍ഷം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്